25 C
Kochi
Friday, September 17, 2021

Daily Archives: 23rd March 2021

PC George cancels election campaign at Erattupetta over protests
ഈരാറ്റുപേട്ട:ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പിസിജോര്‍ജ് അറിയിച്ചു.ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്‍ത്തിവെക്കുന്ന് എന്നാണ് പിസി ജോര്‍ജ് അറിയിച്ചിരിക്കുന്നത്.പിസി ജോര്‍ജിന്‍റെ വാഹനപര്യടനത്തിനിടെ ഈരാറ്റുപേട്ടയില്‍ വെച്ച് നാട്ടുകാര്‍ അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്.കൂവിയവരോട് പിസി ജോർജ് ക്ഷുഭിതനായിരുന്നു.ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍...
fines in Abu Dhabi for littering, dumping waste
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)20 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കുവൈത്ത്2)സൗ​ദി അ​റേ​ബ്യ നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വിജയകരം3)ലോക സന്തോഷ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമത്4)യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു5)ബഹ്റൈനിൽ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ തുടരണമെന്ന് അധികൃതര്‍ 6)വിമാനത്താവളത്തില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസി പിടിയില്‍7)ഈ വർഷം ഹജ്ജ് തീർത്ഥാടകർക്ക്...
കൊച്ചി:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് മൊഴിയില്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്....
ന്യൂഡൽഹി:45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. നിലവിൽ ആദ്യ ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തവർ അടുത്ത ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്സീനു ക്ഷാമമില്ല, ആവശ്യത്തിനു വാക്സീൻ ഡോസുകളുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍...
Congress Flag
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല2)വോട്ട് ഇരട്ടിപ്പില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി3)ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ ചാണ്ടി4)അഭിപ്രായ സർവേകൾ സിപിഎമ്മിന്‍റെ 'കിഫ്ബി' സർവെയെന്ന് ചെന്നിത്തല5)കാനം എൻഎസ്എസിനെതിരെ പറഞ്ഞത് വസ്തുതയെന്ന് സി ദിവാകരൻ6)ശോഭ സുരേന്ദ്രന്‍റെ 'പൂതന' പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി7)അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി8)ഗുരുവായൂരിൽ ഡിഎസ്ജിപി സ്ഥാനാർഥിയെ പിന്തുണക്കാൻ ബിജെപി നീക്കം9)ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം; സോണി സെബാസ്റ്റ്യന്‍...
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം കൈവരിക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അത് ബംഗാളില്‍ വിജയകരമാകില്ലെന്നായിരുന്നു സിന്‍ഹ പറഞ്ഞത്. ബംഗാള്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് സിന്‍ഹയുടെ പരാമര്‍ശം.പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ മോദി-അമിത് ഷാ സഖ്യത്തെ വളരെ അഭിമാനപൂര്‍വ്വം ബിജെപി മുന്നോട്ടുവെയ്ക്കാറുണ്ട്. എന്നാല്‍ ബംഗാളില്‍ സ്ഥിതി അതല്ലെന്ന് സിന്‍ഹ പറഞ്ഞു.‘ഞങ്ങള്‍ക്ക് മോദിയുണ്ട്. നിങ്ങള്‍ക്ക്...
എലത്തൂർ:എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്.അതേസമയം, മണ്ഡലത്തില്‍ സുല്‍ഫിക്കര്‍ മയൂരി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എലത്തൂരില്‍ തന്നെ മല്‍സരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മല്‍സരിക്കാനും തയ്യാറായിരുന്നുവെന്നും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്‍റെ എന്‍സികെക്ക് നല്‍കിയതിനെതിരെ എം കെ രാഘവന്‍ എം പി അടക്കമുള്ള...
ന്യൂഡല്‍ഹി:മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം പി നവനീത് കൗര്‍ റാണ. മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ വാഹനമുടമ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ താന്‍ സംസാരിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചതെന്നും നവനീത് പറഞ്ഞു.ജയിലിലടയ്ക്കുമെന്ന് മാത്രമല്ല മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞും നിരവധി ഫോണ്‍ കോളുകള്‍ തനിക്ക്...
ന്യൂഡൽഹി:ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിേൻറതാണ് വിധി.ബാങ്കുകളുടെ മുഴുവൻ പലിശയും മൊറട്ടോറിയം കാലത്ത് ഒഴിവാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. മൊറട്ടോറിയം കാലവാധി നീട്ടണമെന്ന ആവശ്യത്തോടും യോജിക്കാനാവില്ല. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറും ആർബിഐയുമാണ്. സർക്കാറിൻെറ സാമ്പത്തിക നയങ്ങളിലും പദ്ധതികളിലും കോടതികൾ ഇടപെടരുത് -കോടതി...
ന്യൂഡൽഹി:ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.സന്യാസ പഠനം നടത്തുന്ന ഒഡീഷയിൽ നിന്നുള്ള 2 പേരെ വിട്ടിലാക്കാനുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അടുത്തിടെയാണ് ഇവർ പഠനത്തിനു ചേർന്നത്. പഠിക്കാൻ...