25 C
Kochi
Friday, September 17, 2021

Daily Archives: 16th March 2021

തിരുവനന്തപുരം:ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിൻ്റെ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. 'പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ല' എന്നായിരുന്നു പിസി ചാക്കോയുടെ മുന്നണി മാറ്റത്തില്‍ ചെന്നിത്തലയുടെ പ്രതികരണം.ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി നേതാവ് ബാലശങ്കറിന്റെ തുറന്നു പറച്ചില്‍ ഗുരുതര ആരോപണമാണ്....
Saudi school classroom
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)വാ​​ക്​​​സി​​ൻ വി​​മു​​ഖ​​ത: തീ​​വ്ര പരിചരണ വിഭാഗങ്ങളിലുള്ളവരുടെ എ​​ണ്ണം വ​​ർ​​ദ്ധിച്ചു2) കൊവിഡ്​: കു​വൈ​ത്തി​ൽ സെ​പ്​​റ്റം​ബ​റോ​ടെ നേ​രി​ട്ടു​ള്ള അ​ധ്യ​യ​ന​ത്തി​ന്​ നീ​ക്കം3)യുഎഇ സ്കൂളുകൾ അടക്കുന്നു; മൂന്നാഴ്ചക്കാലം വിദ്യാർഥികൾക്ക് അവധി4)ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ: ഖത്തറും ചൈനയും കരാറിൽ ഒപ്പുവെച്ചു5)ഒമാനിൽ കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തിൽ വർധന6)സൗദിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ7)ഒമാനിലെ വിദ്യാഭ്യാസ വകുപ്പിൽ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു8)പ്രവാസികള്‍ ഇനി ഇഖാമ കൊണ്ടുനടക്കേണ്ട9)അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാർത്ഥിയായി മത്സരിക്കില്ല. സമര സമിതിയുടെ സ്ഥാനർത്ഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. സ്വതന്ത്രയായി മത്സരിക്കാനാണ് തീരുമാനം. മക്കൾക്ക് നീതി തേടിയുള്ള കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത്...
ന്യൂഡൽഹി:ഇന്ത്യക്കാരിയായ രഷ്മി സാമന്ത് ഓഫ്സ്ഫോ‍ർഡ് സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസി‍ന്റ് സ്ഥാനം രാജിവച്ച  സംഭവത്തിൽ പാർലമെന്റിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള രഷ്മി സാമന്ത്. നേരത്തേ സോഷ്യൽ മീഡിയകളിൽ നടത്തിയ വർ​ഗീയ പരാമർശങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് രഷ്മി സ്ഥാനം രാജിവച്ചത്.എന്നാൽ വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ലെന്നും ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടുമെന്നും ബിജെപി നേതാവ് വിഷയം ഉയർത്തിയതിനോട് പ്രതികരിച്ച്...
Twitter
കൊച്ചി:തിരഞ്ഞെടുപ്പു കാലത്ത് ട്വിറ്ററില്‍ പ്രാദേശിക ഭാഷകളിൽ ആർക്കും രാഷ്ട്രീയം പറയാം. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളും സംവാദങ്ങളും പ്രാദേശിക ഭാഷയില്‍ നടത്താന്‍ ട്വിറ്റര്‍ അവസരമൊരുക്കുന്നത്.തിരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകൾക്കു ഭാഷയൊരു തടസ്സമാകരുതെന്ന ലക്ഷ്യമാണു തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ട്വിറ്റർ നടപ്പാക്കുന്നത്.ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെയും അറിയിപ്പുകളും അനുബന്ധ വാർത്തകളും 6 ഭാഷകളിൽ കൃത്യതയോടെയുള്ള സേർച് ഓപ്‌ഷനുകളിൽ ലഭ്യമാക്കും.ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ് നായർ മത്സരിക്കും. പിസി വിഷ്ണുനാഥ് (കുണ്ടറ), ടി സിദ്ദിഖ് (കൽപറ്റ), വിവി പ്രകാശ് (നിലമ്പൂർ), ഫിറോസ് കുന്നംപറമ്പിൽ (തവനൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറിൽ സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധർമടം എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായില്ല. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺ‌കുട്ടികളുടെ അമ്മ...
Mullaperiyar Dam
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. ജലസംഭരത്തെകുറിച്ചുള്ള വിവിരങ്ങള്‍ മേല്‍നോട്ട സമിതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കെെമാറണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.ഇതിന്‍റെ ഉത്തരാവാദിത്തം ചീഫ് സെക്രട്ടറിക്കായിരിക്കാം. ഇത് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി...
ചൈന:ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന. അമേരിക്ക, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വീസ നൽകുമെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കൊറോണ വ്യാപനത്തിന് പിന്നാലെ ചൈനയിൽ വിദേശികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ചൈന വിദേശ സഞ്ചാരികളുടെ വിലക്ക് നീക്കാനൊരുങ്ങുകയാണ്.ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കാണ് ചൈനയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വീസയ്ക്ക് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപ് ആദ്യ ഡോസ് വാ്ക്‌സിനോ, രണ്ട് ഡോസ് വാക്‌സിനോ എടുത്തിരിക്കണമെന്നതാണ്...
മലപ്പുറം:മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍, വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ്, ബീഹാര്‍ കിസാന്‍ നേതാവ് പ്രഭുരാജ് നരേന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും കിസാന്‍ സഭ ധനകാര്യ സെക്രട്ടറിയും മുന്‍...
കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്‌ക്കെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിൻ്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടിഎംസി നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഢാലോചന നടത്തുന്നുകയാണെന്നും മമത പറഞ്ഞു.” അവര്‍ക്ക് എന്താണ് വേണ്ടത്? എന്നെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നെ കൊന്നുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ കരുതുന്നുണ്ടോ? ” മമത പറഞ്ഞു. തനിക്ക് നേരെ ആക്രമണം നടന്നെന്ന മമതയുടെ വാദം...