Daily Archives: 2nd March 2021
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 നാലു വിഭാഗങ്ങളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കാൻ ശുപാർശ2 ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു3 ജിസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു4 അനധികൃത സംഭരണശാലയില്‍ നിന്ന് ലക്ഷക്കണക്കിന് മാസ്കുകള്‍ പിടിച്ചെടുത്തു5 കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ6 കുവൈത്ത് മന്ത്രിസഭ രൂപവത്കരണം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ട്7 ഇസ്രായേലി കപ്പലിലെ സ്ഫോടനത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് ബെഞ്ചമിൻ നെതന്യാഹു8...
ഉത്തരാഖണ്ഡ്:വിവാഹ ആഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് ഉത്തരാഖണ്ഡിലെ പൊലീസ് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമിത മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനായിട്ടാണ് ഇത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസാണ് ഈ വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത്. 'ഭുലി' കന്യദാൻ പദ്ധതിയുടെ കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.ഗ്രാമങ്ങളിൽ മദ്യപാനവും അനുബന്ധ കുറ്റകൃത്യങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വധുക്കൾക്ക് നൽകുന്ന പണം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പിരിച്ചെടുക്കും. ഇപ്പോൾ ഇരുപത്തിരണ്ടോളം ഉദ്യോഗസ്ഥരുള്ള...
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം നൗഷാദ് തുടരും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയാകും.ചവറയിൽ അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കും പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും....
ഹാഥ്റസ്:ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി.രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന് പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മുന്നിൽ നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക...
ഗുവാഹത്തി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പാതയാണ് അസ്സമിൽ പ്രിയങ്കയും പിന്തുടർന്നത്.അസ്സമിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളോട് സംസാരിച്ച പ്രിയങ്ക, അവർക്കൊപ്പം തേയില നുള്ളുകയും ചെയ്തു. പരമ്പരാഗതമായ രീതയിൽ കൊട്ട തലയിൽ കെട്ടിയാണ് പ്രിയങ്ക തേയില നുള്ളാൻ തൊഴിലാളികൾക്കൊപ്പം ചേർന്നത്.തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി കടലിൽ നീന്തിയത് വൈറലായതിന് പിന്നാലെയാണ് ഇത്. തൊഴിലാളികൾക്കിടയിലിരുന്ന്...
കുവൈറ്റ് സിറ്റി:കുവൈറ്റിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് നാല് വിഭാഗങ്ങളെ കൂടി ഒഴിവാക്കാൻ ആരോഗ്യ അധികൃതർക്ക് മുന്നിൽ ശുപാർശ. ഈ വിഭാഗങ്ങളിൽപെടുന്നവർ പിസിആർ പരിശോധന നടത്തി കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.രണ്ടാഴ്ചത്തെ ഹോം ക്വാറൻറീൻ അനുഷ്ഠിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി. സ്വന്തം ചെലവിൽ ചികിത്സക്കായി വിദേശത്ത് പോയ കുവൈത്തികൾ (ചികിത്സ നടത്തിയ രാജ്യത്തെ ആരോഗ്യവിഭാഗം നൽകിയ സർട്ടിഫിക്കറ്റ് സഹിതം തിരിച്ചുവന്നാൽ), 60 വയസ്സിന് മുകളിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ട്...
മനാമ:കൊവിഡാനന്തരം ബഹ്റൈൻ്റെ വ്യോമ ഗതാഗത മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരത്തിനൊരുങ്ങുന്നു. ആഗോള ടെക്നോളജി കമ്പനിയായ എസ്എപിയുമായി സഹകരിച്ചാണ് ബഹ്റൈൻ എയർപോർട്ട് സർവിസസ് ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്.കൊവിഡ് അന്താരാഷ്ട്ര വിമാനയാത്രയെ പ്രതികൂലമായി ബാധിച്ച സാഹചര്യമാണ്. എന്നാൽ, 2039ഒാടെ മിഡിൽ ഇൗസ്റ്റിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പറയുന്നത്. ആധുനിക സാേങ്കതികവിദ്യയായിരിക്കും ബഹ്റൈൻ്റെ വ്യോമഗതാഗത മേഖലയിലെ തിരിച്ചുവരവിന് സഹായിക്കുക.ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൻ്റെ പ്രവർത്തന ചുമതലയുള്ള...
കൊല്ലം:കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോളയുടെ ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയിട്ട് 12 ദിവസമായി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് അദ്ദേഹം. 20 വർഷം ഗൾഫിൽ ജോലി ചെയ്തു ഉണ്ടാക്കിയ പണവും ബാങ്ക് വായ്പയും കൊണ്ടാണ് ബോട്ട് വാങ്ങിയത്.കടലിൽ ഇറക്കാൻ സാധിച്ചില്ലെങ്കിൽ ഒന്നരക്കോടി രൂപ മുടക്കി നിർമ്മിച്ച ബോട്ട് തുച്ഛമായ തുകയ്ക്ക് പൊളിച്ചു വിൽക്കുക മാത്രമേ വഴിയുള്ളൂവെന്ന് ബോട്ടുടമ പറയുന്നു.ഇക്കഴിഞ്ഞ 18 ന്പൂവാർ പൊഴിക്കരയിലേക്ക് ഇടിച്ച്...
കൊച്ചി:ഭഗത് സിംഗിന്റെയും സ്വാമി വിവേകാനന്ദന്റെയും നിശ്ചല ചിത്രം ചലിക്കുന്നതും ഇവര്‍ ചിരിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഭഗത് സിംഗ്, സ്വാമി വിവേകാനന്ദൻ, ചരിത്രത്തിലെ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ പഴയ ഫോട്ടോകൾ പുതുതായി ആരംഭിച്ച എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്.ഏത് സ്റ്റില്‍ ഫോട്ടോസും ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചലിപ്പിക്കാന്‍ സാധിക്കും.ഭഗത് സിംഗിന്റെയും സ്വാമി വിവേകാനന്ദന്റെയും ഫോട്ടോ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചലിപ്പിച്ച് കീര്‍ത്തിക് ശശിധരന് എന്ന...
ബെംഗളൂരു:ഇതരസമുദായത്തിലെ പെൺകുട്ടിയുമായി സൗഹൃദം കൂടിയതിന് ഒമ്പതാം ക്ലാസുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ ജനനേന്ദ്രിയം മുറിച്ച് കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞു.കര്‍ണാടക കലബുറഗിയിലെ നരിബോലിലാണ് സംഭവം. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് ആണ് (14) കൊല്ലപ്പെട്ടത്.സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മാസങ്ങൾക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് കൂട്ടുകൂടുന്നത്. എന്നാൽ, പെൺകുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നു. എന്നാൽ, പെൺകുട്ടിക്ക് മഹേഷ് മൊബൈൽ ഫോൺ വാങ്ങി നൽകി....