25 C
Kochi
Friday, September 17, 2021

Daily Archives: 26th March 2021

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍1)വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി2) ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ3)ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍4) ആന്‍റണിയുടെ പ്രസ്താവന സിപിഎമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന്5)വോട്ട് തേടി രാഹുൽ ഗാന്ധിയെത്തി; പാലക്കാട്, മലപ്പുറം ജില്ലകളിൽ റോഡ് ഷോ6) സഭയ്ക്ക് കൂറ് ഇടനിലക്കാരോട്; ഇടയ ലേഖനത്തിനെതിരെ തുറന്നടിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ7)വിമർശനം കടുത്തപ്പോൾ പു.ക.സ വിവാദ വീഡിയോ നീക്കം ചെയ്തു8)പിണറായിയുടെ...
Covid 19
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം,  32,987 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്നലെ 53,476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 251 പേരാണ് മരണമടഞ്ഞത്.ഇങ്ങനെ കൊവിഡ് കേസുകള്‍ കൂടി വരുമ്പോള്‍ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോവിഡിന്റെ രണ്ടാം...
Janayugom
തിരുവനന്തപുരം:ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം.കൊവിഡ് കാലത്ത് പിഴവുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടികളുെട പരിമിതി മറക്കരുത്. . ആക്ഷേപം ഉന്നയിക്കേണ്ട സമയത്ത് ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം പ്രതിപക്ഷ നേതാനിവോടായിരുന്നാല്‍ പോലും ചോദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഐ വിമര്‍ശിക്കുന്നു.തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ മത്സരിക്കരുത് എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് തരിഞ്ഞെടുപ്പ് കമ്മീഷനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം.കേരളത്തിന്റെ പ്രതിപക്ഷ നേതാവ്...
Pukasa in controversy
കൊച്ചി:എൽഡിഎഫിന്‍റെ  തിരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനം ശക്തമായപ്പോള്‍ വിവാദ ഭാഗം  നീക്കം ചെയ്തു. മുസ്ലീം മത വിഭാഗത്തെ അത്രയധികം മോശമായും തീവ്രവാദവുമായി ബന്ധമുള്ളവരുമായാണ്  വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.മുസ്​ലിം വിരുദ്ധമായ വംശീയ മുൻവിധിയോടെയാണ്​ വീഡിയോ പുറത്തിറക്കിയതെന്ന വിമർശനം കത്തിപ്പടര്‍ന്നിരുന്നു. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് ഇടതു പ്രവർത്തകർ വരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോകൾക്ക് താഴെ പ്രതികരിച്ചിരുന്നു.https://www.facebook.com/556770062/posts/10164745949815063/?d=nഅതേസമയം, വീഡിയോ നീക്കം ചെയ്തതിന് പിന്നാലെയും സോഷ്യല്‍ മീഡിയയില്‍ പു.ക.സയ്ക്കെതിരെ വിമര്‍ശനം...
ന്യൂഡല്‍ഹി:ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്നു സുപ്രീംകോടതി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാടു നടത്തുമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണു കോടതി നടപടി.കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതു സ്‌റ്റേ ചെയ്യണം എന്ന ആവശ്യം കോടതി തള്ളി. ബോണ്ടുകളുടെ ഇടപാടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു കമ്മിഷന്‍ അറിയിച്ചു.2018,...
ന്യൂഡൽഹി:ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. നേരത്തെ, സൈറസ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ വിധി കഴിഞ്ഞ വർഷം ജനുവരിയിൽ സ്റ്റേ ചെയ്തിരുന്നു.തുടർന്നാണ് സുപ്രീംകോടതി ടാറ്റ സൺസിന് അനുകൂലമായി വിധിച്ചത്. ടാറ്റ സൺസും രത്തൻ ടാറ്റയും നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
Sajin Babu
കൊച്ചി:ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' എന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള  കോഴിക്കോടുള്ള ആർ പി മാളിൽ പ്രദർശിപ്പിക്കും. നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബു തന്നെയായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ മാനേജർ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സജിൻ ബാബു പറഞ്ഞിരുന്നു.  സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ സജിന്‍ രൂക്ഷമായ ഭാഷയില്‍...
തിരുവനന്തപുരം:സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര വകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.കേസ് സിബിഐക്ക് വിട്ട നടപടിക്രമങ്ങളുടെ ഭാഗമായി പ്രത്യേക സംഘം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ക്രൈം ബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ്...
പാലക്കാട്:യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തും. പാലക്കാട് കോ​ട്ട​മൈ​താ​ന​ത്ത് നിന്ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തൃത്താല മണ്ഡലത്തിലെ കൂറ്റനാട് അവസാനിക്കും.കോ​ട്ട​മൈ​താ​ന​ത്തി​ന് മു​ന്നി​ൽ കാ​റി​ൽ ​നി​ന്നു​ത​ന്നെ രാഹുൽ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 12.30ന് ​തു​ട​ർ​ന്ന് പ​റ​ളി, മ​ങ്ക​ര വ​ഴി 1.00ന് ​പ​ത്തി​രി​പ്പാ​ല. തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം വ​ഴി 2.00ന് ​കു​ള​പ്പു​ള്ളി തു​ട​ർ​ന്ന് ഓ​ങ്ങ​ല്ലൂ​ർ വ​ഴി 2.30ന്...
കൊച്ചി:വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി നൽകിയിട്ടുള്ളത്.രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹർജിയിൽ പറയുന്നു.