Mon. Sep 9th, 2024

കാസർകോട്:

കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂഗേഷും പത്തും ആറും വയസുള്ള കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രൂഗേഷിന്‍റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂഗേഷ് തൂങ്ങി മരിച്ചു എന്നാണ് പൊലിസിന്റെ കണ്ടെത്തൽ.

കുടുംബ കലഹമാണ് കാരണമെന്നാണ് വിവരം.കുട്ടികളുടെ അമ്മ ഒരു വർഷമായി സ്വന്തം വീട്ടിലാണ് താമസം. ഭാര്യയുടെ വീട്ടിലെത്തി കഴിഞ്ഞ ആഴ്ചയാണ് രൂഗേഷ് മക്കളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

https://www.youtube.com/watch?v=cXJqPX3BSjw

By Binsha Das

Digital Journalist at Woke Malayalam