29 C
Kochi
Saturday, September 25, 2021

Daily Archives: 29th March 2021

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ബഹ്റൈനില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനം രേഖപ്പെടുത്തി2)പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം3)ഒമാനിൽ രാത്രിയാത്രാ വിലക്ക് നിലവിൽ വന്നു4)യുഎഇയിലേയ്ക്ക് 60,000 രൂപയിലധികമുള്ള ഉപഹാരങ്ങൾ കൊണ്ടുവരരുത്5)സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു6)മക്ക മസ്ജിദുൽ ഹറാമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു7)മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു8)'ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനീഷ്യേറ്റീവ്', 'സൗദി ഗ്രീന്‍' എന്നിവ...
ഇടുക്കി:തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രചാരണം നിര്‍ത്തിയ ആന്‍റണി നിരീക്ഷണത്തിലേക്ക് മാറി. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഒരുമാസത്തോളം ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്ന ജോസഫ് പ്രചാരണം സജീവമാക്കിയിരിക്കുകയാണ്. ജോസഫിന്‍റെ അഭാവത്തിൽ പ്രവർത്തകരാണ് പ്രചാരണം നയിച്ചിരുന്നത്. തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തോടെ ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി.
ശ്രീനഗര്‍:ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തനിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചതായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.‘ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് )യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്റെ പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കൈവരിച്ച സാധാരണ നിലയാണിത്. മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്നത് ശക്തമായ ഒരു...
ധാക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനെതിരായ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയില്‍ പത്ത് പ്രക്ഷോഭകര്‍ മരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രധാനമന്ത്രി തിരികെ പോന്നതിന് പിന്നാലെ പ്രക്ഷോഭകരുടെ മരണത്തിലുള്ള പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ബംഗ്ലാദേശിന്‍റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര...
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം.1957-ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടായിരത്തി പതിനൊന്നു വരെ പതിനാലു തിരഞ്ഞെടുപ്പുകളും രണ്ടു ഉപതിരഞ്ഞെടുപ്പുകളും നടന്ന ഇവിടെ പതിനാലു തവണ കോൺഗ്രസ് മണ്ഡലം കയ്യടക്കിപ്പോൾ ആകെ രണ്ടു തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ഇടത് സ്വതന്ത്രന്മാരായി മത്സരിച്ച എം കെ സാനുവിലൂടെ 1987-ലും 1998-ൽ...
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി2)ജോസ് കെ മണിക്കെതിരെ കാനം; 'ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികള്‍'3)ഓരോ ദിവസം ചെല്ലും തോറും യുഡിഎഫ്-ബിജെപി ബന്ധം മറ നീക്കി പുറത്തു വരികയാണെന്ന് മുഖ്യമന്ത്രി4)ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരമാർശം അറിഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ5)ലവ് ജിഹാദില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ6)ജോസ് കെ മാണിക്ക് പിന്തുണയുമായി കെസിബിസി7)വികസനം ചര്‍ച്ച ചെയ്യാം; സൈബർ ആക്രമണത്തിന് മറുപടിയുമായി...
suicide attempt in thodupuzha civil station
തൊടുപുഴ:ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍ ആത്മഹത്യ ശ്രമം നടത്തി. കൃഷി ഓഫിസർക്ക് മുന്നിലാണ് കരാറുകാരനായ അടിമാലി സ്വദേശി സുരേഷ് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.പണി പൂര്‍ത്തിയാക്കിയിട്ടും ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഒടുവിൽ ഫയർ ഫോഴ്‌സും പൊലീസും എത്തി ബലം പ്രയോഗിച്ചാണ് കരാറുകാരനെ കീഴടക്കിയത്.ഇദ്ദേഹം  കൃഷി വകുപ്പിന് കീഴില്‍ മറയൂർ പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി കരാറ് ഏറ്റെടുത്ത് നടത്തുന്ന...
കൊച്ചി:സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ ആണ് നടപടി. എന്നാല്‍, അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തിരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.അരി വിതരണം തീരുമാനം ഫെബ്രുവരി 4 ന്...
ആലപ്പുഴ:ചരിത്രത്തിലാദ്യമായി കെആർ ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഗൗരിയമ്മ തപാല്‍...
തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാധ്യമങ്ങളോടു വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.സിപിഎം, സിപിഐ നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം. ജോസ് കെ മാണിയുടെ പരാമര്‍ശത്തെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ജോസ് കെ മാണിയെ പിന്‍തുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി.  ജോസ് കെ...