27.6 C
Kochi
Monday, November 29, 2021

Daily Archives: 25th March 2021

തിരുവനന്തപുരം:സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്‍റെ തെളിവാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല.കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്...
ചെന്നൈ:ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെ എന്നും അവര്‍ പറഞ്ഞു.ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളിപോലുമല്ലെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ദല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.
10 year old boy death by beaten shop owner in karnataka (1)
ബെംഗളൂരു:മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറിയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരീഷയ്യ എന്ന കുട്ടി മരിച്ചത്. ബേക്കറി ഉടമയും കുടുംബവും ഒളിവിലാണ്. ഇവര്‍ക്കായ് തിരച്ചില്‍ തുടങ്ങി.കര്‍ണാടകയിലെ ഹാവേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ച് 16നാണ് സംഭവം.മാർച്ച് 16ന് ബേക്കറി ഉടമയായ ശിവരുദ്രപ്പ മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ തടഞ്ഞുവെച്ചത് ക്രൂരമായി മര്‍ദ്ദിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബേക്കറിയില്‍ പോയ മകന്‍ മടങ്ങിവരാത്തതിനെ...
വടകര:വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേരാണ്  വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.എടിഎം കാര്‍ഡ് വഴി പണം പിന്‍വിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എടിഎം കാര്‍ഡ് ഇവരുടെ കൈവശം തന്നെയുണ്ട്. കൂടുതല്‍ പേര്‍ ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണയ്ക്ക് 20,000 രൂപയാണ് നഷ്ടമായത്....
തിരുവനന്തപുരം:രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.‘സത്യം സത്യമായി കാണണം. ആ കുടുംബത്തിനോടുള്ള, കോണ്‍ഗ്രസുകാരുടെ വൈകാരികമായ ബന്ധം ഭയങ്കരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി-രണ്ട് രക്തസാക്ഷികള്‍ ഉള്ള കുടുംബമാണ്. അപ്പോള്‍ ഒരു വൈകാരികമായ ബന്ധമുണ്ടാകും. അവരോടുള്ള ആ വൈകാരിക ബന്ധം രാഹുലിനോടുമുണ്ട്’, ആന്റണി പറഞ്ഞു.
റിയാദ്:കൊവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വ്യവസായിക വളർച്ചക്ക് റെക്കോർഡ് തലത്തിൽ പണം ചിലവഴിച്ച് സൗദി അറേബ്യ. വ്യവസായിക കേന്ദ്രങ്ങളുടെ അഭിവൃദ്ധിക്കായി 2020ൽ 4.5 ശതകോടി അമേരിക്കൻ ഡോളറിന്റെ സഹായ വിതരണം ഈ മേഖലയില്‍ നടത്തിയതായി വ്യവസായ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെൻറ് ഫണ്ട് (എസ്ഐഡിഎഫ്) ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ...
Covid 19 Qatar
പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി2) സൗദിയിൽ ടൂറിസ്​റ്റ്​ താമസ കേന്ദ്രങ്ങളിലെ ജീവനക്കാർ​ വാക്​സിനെടുത്തിരിക്കണം3)ആഭ്യന്തര വ്യാവസായിക വളർച്ചക്ക് വൻ തുക ചെലവഴിച്ച് സൗദി അറേബ്യ4)സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കില്‍ നികുതി നല്‍കണം5)മസ്കറ്റ് അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ അയാട്ട അംഗീകാരം6)ഹജ്ജ് 2021; മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു7)മ​രു​ന്നു​ക​ള്‍ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് പ്ര​ചാ​ര​ണം തെ​റ്റെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം8)കിങ്​ ഫഹദ്​ കോസ്​വേയിൽ ട്രക്ക്​ മാനേജ്​​മെൻറ് സംവിധാനം വരുന്നു9)കായികമേഖലയിലും സഹകരണം ശക്തമാക്കി യുഎഇ-ഇസ്രയേൽ10)ഷൂട്ടിങിൽ ഖത്തറിന്...
കൊച്ചി:ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. ഇരട്ട വോട്ട് ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടിയും വിഷയത്തില്‍ തുടർനടപടി ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം കോടതിയോട്...
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല4)ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ5)സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല6) സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി7)തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ടെന്ന ആരോപണവുമായി യുഡിഎഫ്8)വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകണം; ലതിക സുഭാഷ്9)വിശ്വാസികള്‍ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളെന്ന് എം വി ജയരാജന്‍10)രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ...
കോഴിക്കോട്:കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക പാർട്ടിവിട്ടത് നിർഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, അവർ മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് തയ്യാറായില്ലെന്നും താരിഖ് അൻവർ പറഞ്ഞു.കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകൾ തീരുമാനിക്കുന്നുവെന്ന് പി സി ചാക്കോയുടെ ആരോപണത്തിന് താരിഖ് അൻവർ മറുപടി നൽകി. എല്ലാ സംസ്ഥാനങ്ങളിലും...