Wed. Apr 24th, 2024
കോഴിക്കോട്:

കേരളത്തിൽ കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നാണ് മുതിർന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്‌ജസ്റ്റ്മെന്റ് വേണ്ടി വരും.

അഡ്‌ജസ്റ്റ്മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല’, എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. കേരളത്തിൽ കോൺഗ്രസ് -ലീഗ് -ബിജെപി സഖ്യം ഉണ്ടായിട്ടുണ്ടെന്നായിരുന്നു പ്രതികരണം. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്‌ജസ്റ്റ്മെന്റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല’, എന്നും അദ്ദേഹം പറഞ്ഞു

By Divya