25 C
Kochi
Friday, September 17, 2021

Daily Archives: 28th March 2021

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി2)കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി3)ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം എം മണി4)ഏഴിടത്ത് സിപിഎം–ബിജെപി ധാരണ‍യെന്ന് ഉമ്മൻചാണ്ടി5)കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി6)കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ7)തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതകളായാൽ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാം: കെ സുധാകരൻ8)ഭക്ഷ്യകിറ്റ് വിവാദത്തിൽ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍9)ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: രാജ്നാഥ് സിംഗ്10)തന്‍റെ...
ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1) സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍2)യുഎഇയുമായി ചേ​ർ​ന്ന്​ കൊവിഡ് വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം വേഗത്തിലാക്കു​മെന്ന് ചെെനീസ്​ വി​ദേ​ശ​കാ​ര്യ മന്ത്രി3)വാക്സിൻ എടുക്കാത്ത സ്കൂൾ അധ്യാപകർക്ക് റാപ്പിഡ് പരിശോധന4)കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; 566 പേര്‍ക്കെതിരെ കൂടി നടപടി5)യുഎ ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി6)മക്ക- മദീന ഹറമൈൻ ട്രെയിൻ ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കും7)കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ...
Suez Canal Block
കെയ്റോ:ലോകമെങ്ങും കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയം കടലിലെ ട്രാഫിക് ബ്ലോക്കാണ്. വന്‍ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായിരിക്കുന്നത്. സൂയസ്  കനാലില്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നത് നിരവധി കപ്പലുകളാണ് എന്നതാണ് ഈ ട്രാഫിക് ബ്ലോക്ക് ലോകമെങ്ങും ചര്‍ച്ചയാകാന്‍ കാരണമായിരിക്കുന്നത്.രാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്.കപ്പലിന്‍റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കനാലിൽ കുടുങ്ങിയത് കപ്പലിനെ കേടുപറ്റാതെ...
തൃശ്ശൂര്‍:തനിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് ഗുരുവായൂര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എൻ എ ഖാദര്‍. സിപിഐഎം- ബിജെപി ബന്ധം പുറത്ത് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. ഗുരുവായൂരില്‍ സിപിഐഎം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും കെഎൻഎ ഖാദര്‍ പറഞ്ഞു.ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് കെഎൻഎ ഖാദറെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന...
തിരുവനന്തപുരം:ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമായാണ്.കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടാകുന്നത്. വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ...
കോഴിക്കോട്​:തൃത്താല മണ്ഡലത്തിലെ സ്ഥാനാർത്ഥികളെക്കുറിച്ച് കുറിപ്പുമായി​ കെആർ മീര. തൃത്താലയിലെ എംഎൽഎയും നിലവിലെ യുഡിഎഫ്​ സ്ഥാനാർഥിയുമായ വി ടി ബൽറാമിനെ പേരെടു​ത്തു പറയാതെ വിമർശിച്ചും എൽഡിഎഫ്​ സ്ഥാനാർത്ഥി എംബി രാജേഷിനെ പുകഴ്​ത്തിയുമാണ്​ കുറിപ്പ്​.പ്രചരണത്തിനിടെ നല്ല വായനക്കാരിയായ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടുവെന്നും ആ കുട്ടിക്ക്​ ഇഷ്​ടപ്പെട്ട എഴുത്തുകാരിയായ താൻ വിളിച്ചു സംസാരിച്ചാൽ അത്​ ആ കു​ട്ടിക്ക്​ പ്രചോദനമാകുമെന്നും പറഞ്ഞ്​ എം ബി രാജേഷ്​ ഫോണിൽ ബന്ധപ്പെട്ടതായി കെആർ മീര കുറിച്ചു.സൈബർ സെല്ലുകളെ...
POSTAL BALLOT
കണ്ണൂര്‍:കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.പേരാവൂർ മണ്ഡലത്തിലെ മുണ്ടയാം പറമ്പിൽ തപാൽ വോട്ട് ശേഖരിക്കാനെത്തിയവരാണ് ഫോട്ടോ ഇല്ലാത്ത ഐഡി കാർഡ് ധരിച്ചെ്തിയത്. ഇന്നലെയായിരുന്നു സംഭവം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് എന്ന് തളിയിക്കുന്ന തിരിച്ചറിയല്‍ സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎൽഎയും പോളിംഗ് ഉദ്യോഗസ്ഥരും...
അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമ ജോജോയുമാണ് കളത്തില്‍. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.1957 മുതൽ 2011 വരെ നടന്ന പതിനാലു...
തിരുവനന്തപുരം:തനിക്കെതിരെയുള്ള സ്വപ്‌ന സുരേഷിൻ്റെ മൊഴിയില്‍ പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ...
ദില്ലി:വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിത്വം തുടരുമ്പോള്‍ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് മന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പില്‍ മോദി അവകാശപ്പെട്ടു. നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ കയ്യേറ്റം ചെയ്തതില്‍ അന്വേഷണം തുടങ്ങി.കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കേന്ദ്രം മൗനം തുടരുന്നതിനിടെയാണ് ഒരടിപോലും പിന്നോട്ടില്ലെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. കാര്‍ഷിക മേഖലയെ...