25 C
Kochi
Friday, September 17, 2021

Daily Archives: 18th March 2021

​കൊച്ചി:പിണറായി വിജയൻ ജയിക്കണമെന്നും എൽഡിഎഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരൻ കൂടിയായ രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്​.''ഈ ഇലക്​ഷനിൽ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു വലതുപക്ഷത്ത്​ നിൽക്കുന്ന ആളുകൾ. കോൺഗ്രസ്​ മുക്​തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക്​ സ്​പേസ്​ ഉള്ളൂവെന്ന്​ ഇവർ കരുതുന്നു. അതിന്​...
Supreme Committee extends night time closure in Oman till April 3
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)ഒ​മാ​നി​ലെ വ്യാ​പാ​ര​സ്ഥാപനങ്ങളുടെ​ രാ​ത്രി അ​ട​ച്ചി​ട​ൽ നീ​ട്ടി2)ഖത്തർ വിമാനങ്ങൾക്ക്​ 19 മുതൽ ബ്രിട്ടന്‍റെ വിലക്ക്3) ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഐഎൻഎസ് ത​ൽ​വാ​ർ സ​ന്ദ​ർ​ശി​ച്ചു4)യുഎഇയില്‍ മരണാനന്തര നടപടികള്‍ക്ക് പുതിയ നിയമം5)മെയ്‌ഡ്‌ ഇൻ സൗദി' പദ്ധതിക്ക് മാർച്ച് 28ന് തുടക്കം6)അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം7)യുഎഇ പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരത്തിന് അനുമതി8)സൗദിയിൽ വിമാന യാത്രക്കാരെ ബോധവത്കരിക്കാൻ ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു9)സൗദിയില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങൾ10)കൊവിഡിനിടയിലും ഉലയാതെ ഖത്തർ ബാങ്കിങ്​​...
Uttarakhand train runs in reverse for 35 kilometres
ന്യൂഡല്‍ഹി:സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍.ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ട്രെയിന്‍ പിറകോട്ട് ഓടുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറിയാണ് പുറകോട്ട് സഞ്ചരിച്ചത്. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഉത്തരാഖണ്ഡിലെ  ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്.തനക്പൂരിലേക്ക് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവേ പാളത്തിന്...
തിരുവനന്തപുരം:കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന് എതിർ സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്‍റെ പേര് പറയാതെ മന്ത്രി കെടി ജലീലിന്‍റെ പരിഹാസം. കൃത്യമായ കണക്കു കാണിക്കാതെ സാമ്പത്തിക ഇടപാടു നടത്തുന്നതുകൊണ്ടാണ്  വൃക്കരോഗികൾക്ക് വേണ്ടിയുള്ള മലപ്പുറം ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയെ താൻ എതിർത്തതെന്നും കെടി ജലീൽ പറഞ്ഞു
Man sentenced to death 26 days after raping 5-year-old girl
ജയ്പൂര്‍:അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലിയലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി.ഈ വര്‍ഷം ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ  വിവരം വീട്ടുകാരെ അറിയിച്ചത്.  വീട്ടുകാർ അന്വേഷിച്ചെങ്കിലും...
തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും നേതാക്കളും ബിജെപി സ്ഥാനാർത്ഥികളായല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സിപിഎമ്മിനും രണ്ടു നിലപാടാണോ എന്നും എം ടി രമേശ്‌ ചോദിച്ചു. കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നത്....
സോഷ്യൽ മീഡിയയിൽ തരംഗം ആയ വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. കടുവ എന്ന ചിത്രത്തിൽ പ്രിഥ്വിയുടെ മകൾ ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ വൃദ്ധിയുടെ ഡാൻസ് പ്രചരിച്ചത്. സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്.യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി...
തിരുവനന്തപുരം:ഭക്ഷ്യക്കിറ്റ് കേന്ദ്രത്തിന്‍റേതാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗരീബ് കല്യാൺ അന്ന യോജന വഴി നരേന്ദ്രമോദി സര്‍ക്കാര്‍ നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനം കിറ്റായി കൊടുക്കുന്നത്. ഗരീബ് കല്യാൺ യോജന വഴി കേന്ദ്രം രാജ്യം മുഴുവൻ ഭക്ഷ്യധാന്യം നൽകിയിട്ടുണ്ട്.കേന്ദ്രം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ കിറ്റാക്കി കൊടുത്തിട്ട് ഞെളിഞ്ഞു നിന്ന് ഞാന്‍ കൊടുത്തതാണ് ഇതൊക്കെ എന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പ് വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യകിറ്റ്​കേന്ദ്രസർക്കാര്‍...
ആലപ്പുഴ:കിഫ്ബി വിഷയത്തിൽ ഇൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി ഡോ തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താൻ ഏറ്റെടുക്കുന്നു. അന്വേഷണം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ്. ഭീഷണിക്ക് വഴങ്ങില്ല. തന്നെ അറസ്റ്റ് ചെയ്യാമെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നും തോമസ് ഐസക്ക് പറഞ്ഞു.കിഫ്ബിക്കെതിരായ അന്വേഷണ പ്രഹസനത്തിന്റെ പേരിൽ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഇ ഡി നീക്കമുണ്ട്. ഈ നീക്കങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി...
ന്യൂഡല്‍ഹി:എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ്...