25 C
Kochi
Friday, September 17, 2021

Daily Archives: 7th March 2021

ദോ​ഹ:സ്ത്രീ​ക​ളു​ടെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക്​ അ​വ​കാ​ശ​ങ്ങ​ളും ബ​ഹു​മാ​ന​വും ന​ൽ​കു​ന്ന​തി​ലും രാ​ജ്യ​ത്തിൻ്റെ പ്ര​തി​ബ​ദ്ധ​ത തു​ട​രു​മെ​ന്ന് ഖ​ത്ത​ര്‍. ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ ഖ​ത്ത​റിൻ്റെ സ്ഥി​രം പ്ര​തി​നി​ധി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ലി ബെ​ഹ്സാ​ദ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.ഭീ​ക​ര​ത​യും അ​ക്ര​മ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യം പ്ര​ദാ​നം ചെ​യ്യു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ര​ണ്ട് പ്ര​തി​ഭാ​സ​ങ്ങ​ളും നേ​രി​ടാ​നു​ള്ള...
മുംബൈ:എന്തിനാണ് ഇപ്പോഴും 1975ലെ അടിയന്തരാവസ്ഥ കാലത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുഴിച്ചുമൂടേണ്ട സമയമായെന്നും റാവത്ത് പറഞ്ഞു. സാമ്‌നയിലെഴുതിയ ലേഖനത്തിലായിരുന്നു റാവത്തിന്റെ ഈ പരാമര്‍ശം.രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദമാണ്. ഇന്നത്തെ രാജ്യത്തിന്റെ സ്ഥിതിയും അടിയന്തരാവസ്ഥക്കാലവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്’, റാവത്ത്...
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ്2)ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണം; നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ3)അബുദാബിയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു4)ഭക്ഷണം ഹലാലാണോന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയുമായി യുഎഇ5)ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ പ്രകീർത്തിച്ച് അറബ് മാധ്യമങ്ങൾ6)ബേബി ബോട്ടിലുകളില്‍ കടകളില്‍ നിന്ന് പാനീയങ്ങള്‍ നല്‍കുന്നതിന് ദുബൈയില്‍ വിലക്ക്7)അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന8)യുഎഇയില്‍ പൊലീസിന്...
Kerala Police headquarters
തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് എസ്ഐ ആള്‍മാറാട്ടം നടത്തി. ആംഡ് പൊലീസ് എസ്ഐ ജേക്കബ്  സൈമനാണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തില്‍ എസ് ഐ ജേക്കബ് സൈമനെതിരെ ക്രെെംബ്രാഞ്ച്  കേസെടുത്തു. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി.ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ കത്തുകളും സീലുമുണ്ടാക്കിയായിരുന്നു ആള്‍മാറാട്ടം. ജേക്കബിൻ്റെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലും പൊലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ...
 ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല4)സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന്5)മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍6)തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ കെബാലന്‍7)സ്ഥാനാർത്ഥി നിർണയം: ലീഗ് നേതൃയോഗം ഇന്ന്.8)വിജയ യാത്രക്ക് ഇന്ന് സമാപനം; അമിത് ഷാ പങ്കെടുക്കും9) എൽഡിഎഫ് ബൂത്ത് കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതിയുമായി...
റിയാദ്:കൊവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഇന്ന് (ഞായർ) മുതലാണ് റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സിനിമാശാലകളും വിനോദ കേന്ദ്രങ്ങളും തുറക്കുന്നതിനും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങുന്നത്.എന്നാൽ സൽക്കാരങ്ങളും ആഘോഷ പരിപാടികളും ജനങ്ങൾ ഒത്തു കൂടുന്നതും പാടേ ഒഴിവാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം ഓഡിറ്റോറിയങ്ങളും വിവാഹ ഹാളുകളും...
കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്‌ലാമിക രാജ്യമാകുമായിരുന്നു, നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കുമായിരുന്നു.അവര്‍ (ടിഎംസി) വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരായി മാറും” സുവേന്തു പറഞ്ഞു. അതേസമയം, ബംഗാള്‍ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക്...
റിയാദ്:സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമിനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രാജ്യത്തെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് ഡ്രോണുകള്‍ കൂടി തകര്‍ത്തതായി അറബ് സഖ്യസേനയെ ഉദ്ധരിച്ച് അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു.ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണുകളെ പിന്തുടരുകയാണെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍ ഏതൊക്കെ പ്രദേശങ്ങളിലായിരുന്നു ഇവ ആക്രമണത്തിന് ശ്രമിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അറബ് സഖ്യസേന...
കണ്ണൂർ:കെപിസിസി അധ്യക്ഷ പദവിയെക്കുറിച്ച് എ‌ഐസിസിയിൽ നിന്ന് ഇതുവരെ നേരിട്ട് വിവരം ലഭിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. ഹൈക്കമാൻഡ് തന്നെ ഡൽഹിക്ക് വിളിപ്പിച്ചു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.  ബുധനാഴ്ചയ്ക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയാകും.ഘടകകക്ഷികളുമായി കാര്യമായ തർക്കങ്ങളില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. രണ്ടു തവണ പരാജയപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതില്ലെന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി തീരുമാനത്തിൽ...
ലഖ്‌നൗ:ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 40 റണ്‍സെടുത്ത് പുറത്തായി.ദീപ്തി ശര്‍മ (27)യാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മായില്‍...