Daily Archives: 1st March 2021
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; നന്ദി പറഞ്ഞ് പലസ്തീൻ ജനത2 സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ3 ഒമാനിൽ കഴിഞ്ഞ വർഷം നടന്നത് 4.17 ലക്ഷം സൈബർ ആക്രമണ ശ്രമങ്ങൾ മാത്രം4 ദുബൈയിൽ വാഹന അപകടമരണങ്ങൾ കുറഞ്ഞു5 കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ നിബന്ധനകൾ കൃത്യമായി പാലിക്കണം6 സൗദി കിരീടാവകാശിയുമായി ടെലിഫോണില്‍ സംസാരിച്ച് ഖത്തര്‍ അമീര്‍7 ഇന്നുമുതൽ വീണ്ടും പരീക്ഷ8 ഭക്ഷ്യ സുരക്ഷാ ഇൻഡക്സ്;...
ഡൽഹി:ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ മോഹിത് സുഭാഷ്...
ഹൈദരാബാദ്:ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് പ്രതിഷേധ പരിപാടികള്‍ക്കും അനുമതി ഇല്ലെന്ന് കാണിച്ച് നേരത്തെ പോലീസ് നായിഡുവിനെ...
പാചകവാതക വില കുതിച്ചുയരുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. യുപിഎ ഭരണകാലത്ത് ഗ്യാസിന് വില കൂട്ടിയപ്പോൾ മോദി നടത്തിയ പ്രതികരണമാണ് ഇപ്പോൾ തിരിച്ചുകുത്തുന്നത്. മോദി അധികാരത്തിലേറുന്നതിന് മുമ്പ്, 2013 നവംബർ 23 നായിരുന്നു ട്വീറ്റ്.'നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കു..അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്' എന്നായിരുന്നു നരേന്ദ്ര മോദി ഇൻ എന്ന ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തത്.വിലവർധനക്കെതിരെ അദ്ദേഹം...
കോട്ടയം:നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം കല്ലറയിലും കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആർപ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി പാഡി ഓഫീസ് ഉപരോധിച്ചു. അപ്പർ കുട്ടനാടൻ മേഖലകളായ കല്ലറ,നീണ്ടൂർ,കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്.നെല്ലിന്റെ ഈർപ്പം അളക്കുന്നതിൽ...
ഉഴവൂര്‍:കോട്ടയം ഉഴവൂരിലെ എബി ജോസഫ് എന്ന പൊലീസുകാരന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവനാണ്. ഉഴവൂരില്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം ഉണ്ടായപ്പോള്‍ ഡ്രെെവര്‍ക്ക് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു എബി ജോസഫ് എന്ന പൊലീസ് ഉദ്യോഗസ്ഥന് രക്ഷകനായത്. കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്.ഇന്നലെ വെെകുന്നേരമായിരുന്നു അപകടം. ഉഴവൂരില്‍നിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാര്‍ ആല്‍പ്പാറ റോഡില്‍ പായസപ്പടി...
ചെന്നെെ:തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ അടിച്ചുതകര്‍ത്തു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം.മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറി മദ്യകുപ്പികള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു.ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. മദ്യവില്പന ശാലയുടെ സമീപത്തെ കശുവണ്ടി ഫാക്ട്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴിവനടക്കാന്‍ പോലും...
തിരുവനന്തപുരം:കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന് പറഞ്ഞതെന്നും തോമസ് ഐസക്ക് പറഞ്ഞു.ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോൾ, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ തിരിച്ചറിയണമായിരുന്നു. നിർമ്മലാ സീതാരാമന്റെ വിമർശനം കേട്ടപ്പോൾ “അയ്യേ” എന്നാണ് തോന്നിയത്. ഷെയിം ഓൺ യൂ എന്ന്...
കൊച്ചി:മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് .സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന...
മസ്കറ്റ്:ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത, വാർത്തവിനിമയ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിറിപ്പോർട്ടിൽ പറയുന്നു. 2019ൽ 4.83 ലക്ഷം എണ്ണം നടന്ന സ്ഥാനത്താണിത്.സർക്കാർ, പ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിലും കുറവുണ്ട്. ആളുകൾ ഇൻറർനെറ്റിൽ ചെലവഴിക്കുന്ന മൊത്തം സമയത്തിന്റെ 77 ശതമാനവും ഗെയിമുകളും ചിത്രങ്ങളും സംഗീതവും സിനിമയുമൊക്കെ...