25 C
Kochi
Friday, September 17, 2021

Daily Archives: 9th March 2021

foreign workers will be deported if they change jobs in Kuwait
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു2) 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയുമായി അബുദാബി3) സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും4) ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ5) പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി6) യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ വിക്ഷേപണം 20ന്7) പേപ്പറുകൾ പൂർണ്ണമായും ഒഴിവാക്കി ​​പോ​ർ​ട്​​സ്​ കൗൺസിൽ8) ഖത്തർ വരും ദിവസങ്ങളിൽ ചൂട് കൂടും9) പൗരസ്വാതത്ര്യം: ഗൾഫിൽ കുവൈത്ത്...
മുംബൈ:ടെക് ഭീമൻ ഗൂഗിളിൻ്റെ വമ്പൻ പദ്ധതിയിലെ ഇന്ത്യയിലെ സ്ത്രീകളുടെ തലവര മാറ്റിമറിക്കുമോ? ഇതാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വാർത്ത. 25 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ഐശ്വര്യപൂർണമാക്കാനാണ് ലക്ഷ്യം.ഇന്ത്യയിലെ ഗ്രാമീണരായ പത്ത് ലക്ഷം സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇന്റർനെറ്റ് സാഥി പ്രോഗ്രാം വഴി സ്ത്രീകൾക്കായി വിൽ വെബ് പ്ലാറ്റ്ഫോമും ഒരുക്കുന്നുണ്ട്. രാജ്യത്തെ പെൺകുട്ടികളുടെ ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പിന്തുണയാണ് ഇവർ...
കാന്‍ബെറ:തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയം സേവക സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനേയും ഓസ്ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.തീവ്രഹിന്ദുത്വ വാദികള്‍ ഓസ്ട്രേലിയിയില്‍ സിഖ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ സ്റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാറിന്‍റെ കണ്ണില്‍ പെട്ടിട്ടുണ്ടോയെന്നും അവരെ എന്താണു ചെയ്യാന്‍ ഉദേശിക്കുന്നതെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു.അടുത്തിടെ രാജ്യത്തെ സിഖുകാര്‍ക്കെതിരേ തീവ്രഹിന്ദുക്കളുടെ...
VHP leader arrested in Mangalore
 മംഗളൂരു:മോഷണം പതിവാക്കിയ വിശ്വഹിന്ദുപരിഷത്ത് നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. സ്​കൂട്ടർ മോഷ്​ടിച്ച കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തെ കൂടുതൽ​ ചോദ്യം ചെയ്​തപ്പോഴാണ്​ ക്ഷേത്ര കവർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ ഉള്ളാള്‍ സ്വദേശിയായ വിഎച്ച്പി കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി(33)നെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതായും മൊഴിനല്‍കി. മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നതും മറ്റുരണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതും താനാണെന്ന്...
തിരുവനന്തപുരം:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായി മൊഴി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് എം ശിവശങ്കറിന് നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും ഇഡി സ്വപ്‌നയോട് പറഞ്ഞു. സ്വപ്‌നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.ഇഡിക്കെതിരെ ഇത്...
ന്യൂഡൽഹി:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രാജി. ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധൻ സിംഗ് റാവത്ത്. പാർട്ടി നല്കിയ അവസരങ്ങൾക്ക് നന്ദിയെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് എംഎൽഎമാരുടെ പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ചില എംഎൽഎമാർ ഭീഷണി...
കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്കില്ല. ആരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. തൻ്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമാ മേഖലയെയാണ്. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞേ സിനിമയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയും മഞ്ജുവാര്യരും മുഖ്യവേഷത്തിലെത്തുന്ന ചിത്രം പ്രീസ്റ്റിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.സിനിമയിലെ മുഖ്യകഥാപാത്രം മഞ്ജുവാര്യരാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ...
braille script
രാമനാട്ടുകര:ബ്രെയിലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക്​ ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി. കോഴിക്കോട് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥിനിയാണ് നഗരസഭ അധ്യക്ഷയ്ക്ക് നിവേദനം നല്‍കിയത്. തന്‍റെയും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തിന്‍റെയും ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ആ​യി​ഷ സ​മീ​ഹ എന്ന വിദ്യാര്‍ത്ഥിയാണ് നി​വേ​ദ​നം നല്‍കിയത്.വി​ദ്യാ​ർ​ഥി​നി​യെ കൊ​ണ്ടു​ത​ന്നെ നി​വേ​ദ​നം വാ​യി​പ്പി​ച്ച ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബു​ഷ​റ റ​ഫീഖ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി.കാ​ഴ്ച പ​രി​മി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ് ത​നി​ക്കും ല​ഭ്യ​മാ​ക്കു​ക, വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് കോ​ൺ​ക്രീ​റ്റ്​ ചെ​യ്യു​ക, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​യ​ന​ശാ​ല​ക​ളി​ൽ ബ്രെയിലി ലി​പി​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ളും ഓ​ഡി​യോ...
Paytm (Representational Image)
ഗൂഡല്ലൂർ:ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ധനകാര്യ വകുപ്പ് അടക്കം ഇതിനെതിരെ രെഗത്തും വന്നിരുന്നു. ഇപ്പോള്‍ പേടിഎം സ്കാനർ വഴിയും  തട്ടിപ്പ് വ്യാപകമാകുകയാണ്.പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ സ്കാനർ തിരിച്ചറിയാത്ത വിധത്തിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂർ നഗരത്തിൽ...
 ബറേലി:ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ശരീരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16-കാരന്‍ മരിച്ചു. ബരേലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16-കാരന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മാര്‍ച്ച് നാലിനാണ് അരി മില്ലില്‍ ജോലി ചെയ്യുന്ന 16-കാരന് നേരേ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ 16-കാരനെ തൊഴിലാളികളായ അമിത്, സൂരജ്, കമലേഷ് എന്നിവര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുകയും മില്ലിലെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തുകൂടെ...