25 C
Kochi
Friday, September 17, 2021

Daily Archives: 13th March 2021

തിരുവനന്തപുരം:കസ്റ്റംസ് പറയുന്ന ഐ ഫോൺ ഭാര്യയുടെ കൈവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വർണക്കടത്ത് വിവാദത്തിലൂടെ പാർട്ടിയെ ശിഥിലമാക്കാൻ ശ്രമമെന്ന് കോടിയേരി പറഞ്ഞു. പാർട്ടി നേതാക്കൾ കൊള്ളരുതാത്തവർ എന്ന് വരുത്താനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്.സന്തോഷ് ഈപ്പനെ അറിയില്ലെന്നും സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു എന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത്. പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോൾ...
തൃശൂര്‍:കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബിജെപിയിൽ ചേർന്നത്. ആർഎസ്പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും​ ആർഎസ്​പി യുഡിഎഫിനെ അറിയിച്ചിരുന്നു. ധർമ്മടമോ കല്ല്യാശ്ശേരിയോ നൽകണമെന്നാണ്​ ആർഎസ്​പി ആവശ്യപ്പെട്ടതെങ്കിലും മട്ടന്നൂർ മണ്ഡലമാണ്​ യുഡിഎഫ്​ നൽകിയത്​.ഇതോടെ നഹാസിന്‍റെ മല്‍സര സാധ്യത മങ്ങുകയായിരുന്നു. ഇതിന്​ പിന്നാലെയാണ്​ നഹാസ്​ ആർഎസ്​പി വിട്ടത്​. ബിജെപി നേതാവ്​ എഎൻ രാധാകൃഷണന്‍റെ സാന്നിധ്യത്തിലാണ്​ നഹാസ്​...
എറണാകുളം:എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. മുൻ എംഎൽഎ അഹമ്മദ് കബീറിൻ്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ സംഘടിച്ചെത്തി.ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതിൽ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. വി ഇ ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വം മറ്റ്...
കൊല്ലം:കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി.കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയച്ചിരുന്നു.നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച...
മുംബൈ:വിശുദ്ധ ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുപി​ ശിയ സെൻട്രൽ വഖഫ്​ ബോർഡ്​ മുൻ ചെയർമാൻ വസീം റിസ്​വി സുപ്രീം കോടതിയിൽ കേസ്​ നൽകിയതിനെതിരെ വ്യാപക വിമർശനം. കേസ്​ അടിയന്തരമായി തള്ളണമെന്നും കേസ്​ നൽകിയ റിസ്​വിയെ അറസ്റ്റ്​ ചെയ്യണമെന്നും ആവശ്യപ്പെട്ട്​ മുസ്​ലിം സംഘടനകൾ രംഗത്തെത്തി.കേസ്​ അടിയന്തരമായി സുപ്രീം കോടതി തള്ളണമെന്നും ഖുർആൻ ഒരിക്കലും അക്രമത്തിന്​ ആളുകളെ പ്രേരിപ്പിക്കുന്നില്ലെന്നും അഖിലേന്ത്യ മുസ്​ലിം പേഴ്​സണൽ ലോ ബോർഡ്​ ജനറൽ സെക്രട്ടറി മൗലാന...
gym trainer punished for violating Covid restrictions
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 റഷ്യൻ വാക്സിൻ പരീക്ഷണം യുഎഇയില്‍ പൂർത്തിയായി2 ഭക്ഷ്യശാലകളിൽ നാളെമുതൽ ഇരുന്നുകഴിക്കാം3 റമസാൻ നമസ്കാരങ്ങൾ: പള്ളികൾക്ക് അനുമതി4 കൊവിഡ് ചട്ടലംഘനം: ജിം പരിശീലകന് തടവും പിഴയും5 ബ​ദ​ര്‍ ഉ​മ​ര്‍ ഇസ്മയേല്‍ അ​ല്‍ ദ​ഫ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി6 ഭക്ഷ്യസുരക്ഷാ നിയമ ലംഘനം: 3 കടകൾ അടപ്പിച്ചു7 കൊവിഡ് വി​വ​ര​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ൽ8 എ​യ​ർ അ​റേ​ബ്യ ഈജിപ്ത്​ മസ്കറ്റ് സ​ർ​വ്വീസ് തു​ട​ങ്ങി9 ഇസ്രയേലില്‍ 1000 കോടി...
 കൊൽക്കത്ത:പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ നയിക്കാനാണ് നീക്കമെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്​ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച്​ ഡിസ്​ചാർജ്​ ചെയ്യുകയായിരുന്നു. തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്നും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെനിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.അതേസമയം മുൻ കേന്ദ്രമന്തി യശ്വന്ത് സിൻഹ തൃണമൂൽ...
ന്യൂഡല്‍ഹി:കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്. കാര്‍ഷിക നിയമത്തിനെതിരെ നൂറ് ദിവസമായി ദല്‍ഹിയില്‍ തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവിക്കാന്‍ കൂടിയാണ് കര്‍ഷകര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയാണ് കുടില്‍ നിര്‍മ്മാണം. കൂലി ഒഴിവാക്കാന്‍ കര്‍ഷകര്‍ തന്നെയാണ് കുടില്‍ കെട്ടുന്നത്....
കൊൽക്കത്ത:മുൻ ബിജെപി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​.2018ലാണ്​ യശ്വന്ത്​ സിൻഹ ബിജെപിയിൽ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്.
മുംബൈ:മഹാരാഷ്​ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ്​ ലോക്​ഡൗൺ ഏർ​പ്പെടുത്തിയത്​.മാർച്ച്​ 31 വരെയാണ്​ ലോക്​ഡൗൺ. അഞ്ച്​ ഹോട്ട്​സ്​പോട്ടുകളിൽ മാത്രമാണ്​ ലോക്​ഡൗൺ ഏർപ്പെടുത്തുകയെന്ന്​ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. അതേസമയം, മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ സൂചകളൊന്നും നൽകിയിട്ടില്ല.എങ്കിലും കൊവിഡ് കേസുകൾ വലിയ...