29 C
Kochi
Saturday, September 25, 2021

Daily Archives: 20th March 2021

അബുദാബി:കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ചിതറിക്കിടക്കുന്ന മഴ മേഘങ്ങളെ യോജിപ്പിച്ച് ഒരിടത്തു കേന്ദ്രീകരിച്ച് കൂടുതൽ മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത മാർഗത്തെക്കാൾ 40% കൂടുതൽ മഴ പെയ്യിക്കാൻ ക്ലൗഡ് സാപ്പിങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ പ്രഫസർ ഗിൽസ് ഹാരിസണിന്റെ നേതൃത്വത്തിൽ ദുബായ് സനദ് അ ക്കാദമിയിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. നവീന പരീക്ഷണത്തിലൂടെ സാധാരണത്തേതിനെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രഫ ഹാരിസൺ...
തിരുവനന്തപുരം:എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്‍റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്കിഫ് ബിയെ കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കിഫ്ബിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും...
തിരുവനന്തപുരം:എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഐഎം. സംഘപരിവാറും സിപിഐഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്.സിപിഐഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം...
uae strongly condemns houthi drone attack on saudi oil refinery
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തിൽ പ്രവേശന വിലക്ക് തുടരും2 വിദേശത്തുനിന്ന് വാക്സിൻ എടുത്താലും ക്വാറന്റീൻ വേണം3 ഫൈസര്‍ വാക്‌സിന്റെ ഒമ്പതാം ബാച്ച് നാളെ കുവൈത്തിലെത്തും4 സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ5 കൃത്രിമ മഴ; പുതുരീതികൾ പരീക്ഷിച്ച് യുഎഇ6 യുഎഇയിൽ റോഡുകളിലെ സ്പീഡ് ബഫർ എടുത്തുകളയില്ല7 ബ​ഹ്​​റൈ​നി​ൽ ഓൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നിയന്ത്രണം ഏർപ്പെടുത്തി8 അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി ജ​ന​കീ​യ​മാ​ക്കൽ: വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി...
ന്യൂഡല്‍ഹി:സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ. ശബരിമല എൻഎസ്എസ് എന്തിനാണ് ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് ചോദിച്ച ഡി രാജ, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും പറഞ്ഞു.കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉണ്ടാകുമെന്ന് ഡി രാജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച പ്രകടനമാണ് ഇടതുസർക്കാർ കാഴ്ചവച്ചതെന്നും ഡി രാജ പറഞ്ഞു. അതേസമയം, ബിജെപി...
കണ്ണൂർ:സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ. മണ്ഡലത്തിൽ ഒരുക്കങ്ങൾ നടത്തിയില്ല എന്നു പറഞ്ഞു പിന്മാറുന്നതിനേക്കാൾ, പിണറായിയോടു നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ല എന്നു തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്.സുധാകരൻ മത്സരിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടതു താൻ പറഞ്ഞതിനാലാണെന്നും സുധാകരൻ തയാറല്ലെങ്കിൽ സ്ഥാനാർഥിയാകാൻ താൻ ഒരുക്കമായിരുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു....
തൃശ്ശൂര്‍:ശബരിമല യുവതീ പ്രവേശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച സംഭവം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖ്യമന്ത്രി വികസനത്തിലൂന്നി കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ദേവസ്വം മന്ത്രിയാണ് ശബരിമലവിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചത്. അതിൻ്റെ ആവശ്യമുണ്ടായിരുന്നോ?’ എന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.‘അതിൻ്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അദ്ദേഹം പിന്നെ പറഞ്ഞത് എന്തിനായിരുന്നു...
കണ്ണൂർ:തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.ബിജെപി ജില്ല പ്രസിഡന്‍റ്​ കൂടിയായ എൻ ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.സിറ്റിങ് എംഎലഎ അഡ്വ എ എന്‍ ഷംസീറാണ് ഇവിടെ...
എറണാകുളം:പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു.സിപിഐഎം അംഗമായ സിന്ധു മോള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കരുതെന്നാണ് വാദം. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായാണ് സിന്ധുമോള്‍ പിറവത്ത് മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പരാതി.സിപിഐഎം...
പാലക്കാട്:കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻപറഞ്ഞു. കാൽ കഴുകുന്നതും വന്ദിക്കുന്നതും മുതിർന്നവരോടുള്ള ബഹുമാനമാണ്.സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്‍റെ പ്രവർത്തനം.എതിരാളികളെ കുറ്റം പറയാനില്ല. സനാതന ധർമത്തിന്‍റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരൻ പറഞ്ഞു.പ്രചരണത്തിനിടെ ഇദ്ദേഹത്തെ മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും...