25 C
Kochi
Friday, September 17, 2021

Daily Archives: 10th March 2021

അമ്മമാർ അറിയാൻ: പ്രസവാനന്തരവിഷാദം
 മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ അമ്മയോട് ദേഷ്യം തോന്നും. പക്ഷെ കുഞ്ഞുമരിച്ചതിലെ വിഷമം ഭൂരിഭാഗം പേരും അടുത്ത 5 നിമിഷം കൊണ്ട് മറക്കുകയും ഈ സംഭവത്തിലെ ഇക്കിളി-പരദൂഷണസാധ്യതകൾ തേടുകയും ചെയ്യും. അതുകിട്ടിയില്ലെങ്കിൽ നിരാശരുമാകും.അമ്മയ്ക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ, അതിനെയും കളിയാക്കും. 'കുറ്റം ചെയ്തിട്ട് പിന്നെ മാനസികപ്രശ്‌നമെന്ന് പറഞ്ഞാ മതിയല്ലോ' യെന്ന് ക്രൂരമായി നിസാരവൽക്കരിക്കും....
ന്യൂഡൽഹി:നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. മത്സരസന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വവും പിന്നീട് ഹൈക്കമാൻഡും പോകുകയായിരുന്നു.പക്ഷേ, ഇപ്പോൾ ചില നിർണായക മണ്ഡലങ്ങളുടെ കാര്യത്തിൽ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരൻ്റെ...
covid test will be free in Abu Dhabi airport
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിർത്തിവച്ച് ദുബായ്2 ലോകം അഭിമുഖീകരിക്കുന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ട​ത്​ ബാ​ധ്യ​ത3 അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന4 കൊവിഡ് പ്രതിരോധം; യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു5 ശൈഖ ലത്തീഫയെ ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു6 അ​ക്കൗ​ണ്ടി​ങ്​ ജോലികളിൽ സ്വ​ദേ​ശി സ്​​ത്രീ​ ശാ​ക്തീ​ക​രണ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം7 ഗാർഹിക തൊഴിൽ കരാറിൽ...
Ambulance drivers and Hospitals exploiting patients report
 കൊച്ചി:സ്വകാര്യ ആംബുലൻസ്​ ഡ്രൈവർമാരും ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള ഇടപാടിന്റെ ഭാഗമായി രോഗികൾ ചൂഷണം ചെയ്യപ്പെടുന്നതായി പരാതി. സ്വകാര്യ ആശുപത്രി ഡോക്​ടർമാരിൽനിന്നുതന്നെ ലഭിച്ച വിവരത്തി​ന്റെ അടിസ്ഥാനത്തിൽ എത്തിക്കൽ മെഡിക്കൽ ഫോറം നടത്തിയ അന്വേഷണത്തിലാണ്​ വൻ കൊള്ള നടക്കുന്നതായി വ്യക്​തമായത്​. അത്യാഹിതങ്ങളുണ്ടായാൽ ആംബുലൻസുകളെ ആശ്രയിക്കുന്ന രോഗികളെ തെറ്റിദ്ധരിപ്പിച്ച്​ ആംബുലൻസ്​ ഡ്രൈവർമാർ പ്രത്യേക ആശുപത്രികളിൽ എത്തിക്കുന്നതായാണ്​ ആക്ഷേപം. ചില ഡ്രൈവർമാർ ഇതിന്​ വൻ തുകയാണത്രെ കമ്മീഷൻ കൈപ്പറ്റുന്നത്​. നേരത്തേ അഞ്ഞൂറും ആയിരവും കമീഷൻ നൽകിയ സ്​ഥാനത്ത്​...
Kerala CPI (M) candidate list announced by A Vijaraghavan
 തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല.ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ്...
കോഴിക്കോട്:ദേശീയ നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം സജീവമായിട്ടും ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം. തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത റാലിയിൽ പ്രസംഗ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരുന്നു. ശോഭ ഉയർത്തിയ വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ, അമിത് ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗം, വിഷയത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അതൃപ്തി പ്രകടിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം പറഞ്ഞു.പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം മുന്നോട്ടു...
P C Chacko left Congress party
 തിരുവനന്തപുരം:പാർട്ടി അവഗണനയെ തുടർന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി സി ചാക്കോ മുന്നണി വിട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം പത്ര സമ്മേളനത്തിൽ ഉയര്‍ത്തിയത്.ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്ന് പി സി ചാക്കോ ആരോപിച്ചു. 14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റിയെന്നും ആ കമ്മറ്റി ഇതുവരെ ഒരു...
പശ്ചിമ ബംഗാൾ:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹാള്‍ഡിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോ നടത്തിയ ശേഷമാണ് മമത ബാനര്‍ജി പത്രിക സമര്‍പ്പിച്ചത്.പത്രിക സമര്‍പ്പണത്തിനുള്ള ശേഷം നന്ദിഗ്രാമില്‍ എത്തിയ മമത ശിവറാംപൂരിലെ ദുര്‍ഗ ക്ഷേത്രത്തിലും മസ്ജിദിലും ദര്‍ശനം നടത്തി. ഇന്ന് നന്ദിഗ്രാമില്‍ തന്നെ തങ്ങിയ ശേഷം നാളെ മമത കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രകടന പത്രിക...
ഹരിയാന:ഹരിയാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം മുന്നോടുവെച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബിജെപി- ജെജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ അവിശ്വാസ പ്രമേയത്തിലാണ് സര്‍ക്കാര്‍ വിജയിച്ചത്. കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നുവെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.എന്നാല്‍, അവിശ്വാസം കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമാണെന്നാണ് നിയമസഭയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്. ‘അവിശ്വാസ സംസ്‌കാരം’ ഒരു പഴയ കോണ്‍ഗ്രസ് പാരമ്പര്യമാണെന്നും ഈ അവിശ്വാസം പാര്‍ട്ടിക്കുള്ളില്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണല്ലോ പിസി ചാക്കോ...
mother arrested in Kollam for murdering child
 തിരുവനന്തപുരം:കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത പോലീസ്. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ നൂലുകെട്ട് ദിനത്തിലായിരുന്നു ദിവ്യയുടെ ആത്മഹത്യശ്രമം.പോലീസ് റിപ്പോർട്ട് അനുസരിച്ച് ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന...