29 C
Kochi
Saturday, September 25, 2021

Daily Archives: 30th March 2021

യുഡിഎഫിന് ശക്തമായ പിൻബലം ഉണ്ടെന്ന് കരുതപ്പെടുന്ന എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണ് തൃക്കാക്കര. സംസ്ഥാനത്തിൻ്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻ്റെ സിലിക്കൺ വാലിയായ തൃക്കാക്കര മണ്ഡലം എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലമാണ്. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ പഴയ തൃപ്പൂണിത്തുറയെ വിഭജിച്ചാണ് മണ്ഡലം രൂപം കൊണ്ടത്. ജനസംഖ്യയിലും വരുമാനത്തിലും വലുപ്പത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭയായ തൃക്കാക്കരയ്ക്കൊപ്പം വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, അടക്കം എറണാകുളം കോർപ്പറേഷൻ്റെ...
ഇടുക്കി:കോണ്‍ഗ്രസ് എംപി രാഹല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്സ് ജോ‍ർജ്. സംഭവം വിവാദമായതോടെ സിപിഎമ്മും ജോയ്സ് ജോര്‍ജിനെ തള്ളി രംഗത്തെത്തിയിരുന്നു.വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ ആക്രമിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കാമെന്നുമായിരുന്നു സിപിഎം നിലപാട്. മുഖ്യമന്ത്രിയും ജോയ്സ് ജോര്‍ജിനെ തിരിുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പരസ്യമായി പിന്‍വലിച്ച് ജോയ്സ് ജോര്‍ജ് മാപ്പ് പറഞ്ഞത്.രാഹുല്‍ എറണാകുളത്തെത്തി വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചതിനെ കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍...
ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം2)സൗദിയിൽ മേയ് 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ അ​നു​മ​തി3)റമസാൻ: സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവൃത്തി സമയം കുറച്ചു4)കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 13 പേര്‍ കൂടി അറസ്റ്റില്‍5)കടലാസിന് വിട നൽകി ദുബായ് ആർടിഎ; നടപടികള്‍ ഇനി ഇ- മാര്‍ഗങ്ങളിലൂടെ മാത്രം6)സൗജന്യമായി നൽകുന്ന സാമ്പിളുകൾക്ക് മൂല്യവർദ്ധിത നികുതി ഒഴിവാക്കി നൽകും7)മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ8)999 നമ്പറിലേക്ക്...
തൃശൂര്‍:രാജ്യസഭ എംപി കൂടിയായ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജൻറുമായ അഡ്വ കെ ബി സുമേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ സമയത്ത് വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സുരേഷ് ഗോപി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എംപിയായ അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എംപി...
എറണാകുളം:സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്.അതിനിടെ, എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പുസാക്ഷിയായി. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിച്ചു.സന്ദീപിന് പുറമെ മുഹമ്മദ് അൻവർ,...
തിരുവനന്തപുരം:സംസ്ഥാനത്തെ യുഡിഎഫ്​ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​ ഉണർവേകി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ്​ സ്ഥാനാർത്ഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയിൽ പ​ങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണെന്ന്​ പ്രിയങ്ക പറഞ്ഞു.ഒരുമണിക്കൂറോളം നീണ്ട റോഡ്​ഷോ യുഡിഎഫ്​ കേന്ദ്രങ്ങൾ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​. ആലപ്പുഴക്ക്​ പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ​ പ്രിയങ്ക ഇന്ന് പര്യടനം...
തിരുവനന്തപുരം:സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ്​ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​. സ്​ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോൺഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു.മഹിളാകോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ...
ഇടുക്കി:കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ജോയ്‌സ് ജോര്‍ജ്. പ്രസംഗം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വെച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു രാഹുല്‍...
തിരുവനന്തപുരം:കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു. ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോയ്സ് മോശം പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ര്‍ശം.അശ്ലീല...
ഗുരുവായൂർ:സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ദിലീപ് നായർ പറഞ്ഞു. ബിജെപി പ്രവർത്തകരെ ഒപ്പം നിർത്താൻ തനിക്ക് സാധിച്ചുവെന്നും ഒറ്റകെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും ദിലീപ് പ്രതികരിച്ചു.നാമനിർദ്ദേശ പത്രിക തള്ളിയത് കാരണം ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. തലശ്ശേരിയിൽ എൽഡിഎഫ്...