25 C
Kochi
Friday, September 17, 2021

Daily Archives: 22nd March 2021

Bajrangdal workers Harrassing Nuns
ന്യൂഡല്‍ഹി:കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍.ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്.രണ്ട് കന്യാസ്ത്രീകളും രണ്ട് ട്രെയിനി കന്യാസ്ത്രീകളുമാണ് ട്രെയിനില്‍ യാത്രചെയ്തിരുന്നത്. ട്രെയിന്‍ ജാന്‍സിയിലെത്തിയപ്പോള്‍ എസി കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.കന്യാസ്ത്രീകള്‍ മതംമാറാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകായണ് എന്ന് വാദിച്ചുകൊണ്ടായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവര്‍ കന്യാസ്ത്രീകളെ അപമാനിച്ചത്.https://www.youtube.com/watch?v=SAStf_3sCzghttps://www.facebook.com/100011603085061/videos/pcb.1340816152981808/1340816122981811
തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കൃഷ്ണകുമാർ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മത ചിഹ്നമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ മതചിഹ്നം ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനം ആകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.ഈ ഘട്ടത്തിലാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ...
റിയാദ്:സൗദി അറേബ്യയില്‍ 2021 അവസാനത്തോടെ സ്വദേശികള്‍ക്ക് ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. 'നിങ്ങളുടെ ഭാവി ടൂറിസത്തില്‍' എന്ന തലക്കെട്ടോടെയാണ് ടൂറിസം മന്ത്രാലയം ക്യാമ്പയില്‍ തുടങ്ങിയത്. 2030 അവസാനത്തോടെ പത്തുലക്ഷം തൊഴില്‍ അവസരങ്ങളാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമാക്കുന്നത്.ടൂറിസം മേഖലയില്‍ മാനവ വിഭവശേഷി വർദ്ധിപ്പിക്കുക, വിവിധ ട്രെയിനിങ് പരിപാടികളിലൂടെ സ്വദേശി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കഴിവുകള്‍ വികസിപ്പിക്കുക, ഉചിതമായ തൊഴില്‍ നേടുന്നതിന് സഹായിക്കുന്ന തൊഴില്‍ നൈപുണ്യം നല്‍കുക എന്നിവ...
ഡൽഹി:67-ാമത് ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചു. കൊവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ ഇപ്പോൾ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്​കാരങ്ങൾ നൽകുന്നത്​.വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമ സൗഹൃദ സംസ്​ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ 'എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ്​ ക്യൂരിയസ്​ പോർട്രയൽ ഓഫ്​ ലവ്​ ഇൻ സിനിമ'ക്കാണ്​....
തിരുവനന്തപുരം:ഇടത് നേതാക്കൾ അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്. ശബരിമല വിഷയത്തിൽ എന്‍എസ്എസിനെതിരായ ഇടത് നേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. എന്‍എസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും പ്രസ്താവനയില്‍ പറയുന്നു.
കൊച്ചി:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. . തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...
കൊച്ചി:സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിജ്ഞാപനം വന്നതിനു ശേഷം തിരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിച്ചു.ഇതോടെ മൂന്ന് മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് മണ്ഡലത്തിലും ബിജെപിക്കും...
വയനാട്:കെ സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം.ബത്തേരി സ്ഥാനാർത്ഥിയും വീട്ടിലെത്തി സ്വാഗതം ചെയ്തു. എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു. അൽപസമയം മുൻപാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്.വൈസ് പ്രസിഡന്റ്...
കോഴിക്കോട്:സുൽഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് എലത്തൂരിലെ കോൺഗ്രസുകാർ. കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചിരുന്നുവെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി എലത്തൂരിൽ നാലാം സ്ഥാനത്തായിരിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെയാണ് എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായത്. വരും തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വികാരം...
തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജമെന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്