25 C
Kochi
Friday, September 17, 2021

Daily Archives: 21st March 2021

അസം:വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി. "അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണം. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, അവര്‍ സംസ്ഥാനത്തെ രക്ഷിക്കാനുള്ള അന്തിമ തീരുമാനം എടുക്കണം.അസം രക്ഷപ്പെടണമെങ്കില്‍ ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്. ഈ കാലയളവില്‍ താന്‍ കടുത്ത...
തിരുവനന്തപുരം:തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച സുരേന്ദ്രന്‍ ഹൈക്കോടതി വിധി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.വിധി അനുകൂലമല്ലെങ്കില്‍ ബിജെപി വോട്ടര്‍മാരുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ച് പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ആ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” വളരെ വിവേചന പരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത്...
ജോർഹട്ട്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന.‘ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹം ഒരു വികസനത്തെ കുറിച്ചോർ‌ത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാൻ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ ബിജെപി അസമിൽ പ്രവർത്തിച്ചതിനെ കുറിച്ചോ...
മഹാരാഷ്ട്ര:മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പിന്തുണയുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്.ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും മഹാരാഷ്ട്രയിലെ മഹാവികാസ് അകാടി സർക്കാറിനെ മറിച്ചിടാനാവില്ലെന്നും ശരത് പവാർ പറഞ്ഞു.എൻസിപി അടക്കമുള്ള മഹാരാഷ്ട്രയിലെ സഖ്യത്തിൻ്റേതാണ് മഹാവികാസ് അകാഡി സർക്കാർ. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എൻസിപി നേതാവാണ്. മുൻ...
ദുബൈ:ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.എല്ലാ രാജ്യക്കാര്‍ക്കും യുഎഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന കമ്പനി ലോകത്ത് എവിടെയുമാവാം. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനമാവണമെന്നും നിര്‍ബന്ധമില്ല. വീട്ടിലിരുന്ന്...
തിരുവനന്തപുരം:എന്‍ഡിഎ സ്ഥാനാര്‍‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികതള്ളിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം പുതിയ തലങ്ങളിലേക്ക്.  പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി. ഇത് യുഡിഎഫ്, ബി ജെ പി സഖ്യത്തിന്റെ തെളിവാണെന്ന് എല്‍ഡിഎഫ്.അതേസമയം പത്രികകള്‍ തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ദേവികുളം, തലശ്ശേരി, ഗുരൂവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുെട നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ ഇരുമുന്നണികളും പരസ്പരം ബിജെപി അന്തര്‍ധാര ആരോപിക്കുകയാണ്....
കണ്ണൂര്‍:ഗ്രൂപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിലും  ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. മണ്ഡലം കൺവെൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ സോണി സെബാസ്റ്റ്യൻ വിട്ട് നിന്നു. രണ്ടു ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് കെ സുധാകരൻ സൂചിപ്പിച്ചത്.കണ്ണൂർ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ച് എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം. ഉമ്മൻ ചാണ്ടി നടത്തുന്ന ചർച്ചകൾ വിജയിച്ചില്ലില്ലെങ്കിലും രണ്ടാഴ്ച...
തിരുവനന്തപുരം:പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദ്യേശ്യത്തോടെയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാട് തിരിച്ചറിയുമെന്നും തോമസ് ഐസക് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് രക്തസാക്ഷി മണ്ഡപത്തിൽ എത്തി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച...
Honey Trap
ആലപ്പുഴ: സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ കൂടിവരികയാണ്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹണി ട്രാപ്പിലൂടെ ചേര്‍ത്തല തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍ ആയി. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് കന്യാകുമാരിയില്‍ പിടിയിലായത്.ശാരദ എന്ന പേരില്‍ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തുറവൂര്‍ സ്വദേശിയായ വിവേകിനെ ദമ്പതികള്‍ തട്ടിപ്പിന് ഇരയാക്കിയത്.ഇന്ന് പുലര്‍ച്ചെയാണ് അവരെ കന്യാകുമാരിയില്‍ നിന്ന് അറസ്റ്റ്...
UAE introduces virtual work visa, multiple entry tourist visas for all nationalities
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)ലോകത്തെവിടെയുമുള്ള ജോലി ഇനി യുഎഇയില്‍ ഇരുന്ന് ചെയ്യാം2)ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം3)16ന്​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം4)സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്‍റുകള്‍ക്കെതിരെ നടപടി5)സ്ത്രീ മുന്നേറ്റത്തില്‍ പുതിയ ചരിത്രം കുറിച്ച് ദുബൈ6)10 വ​ർ​ഷ​ത്തി​നു​ശേ​ഷം പാകിസ്താൻ പൗരൻമാർക്ക് തൊ​ഴി​ൽ​ വി​സ​ അനുവദിച്ചു7)യുഎഇയില്‍ പൊടിക്കാറ്റ്; മുന്നറിയിപ്പുമായി അധികൃതര്‍8)മിനിമം വേതനം ഉറപ്പാക്കുന്ന നിയമം ഖത്തറില്‍ പ്രാബല്യത്തില്‍9)ദു​ബൈ മെ​ട്രോ,...