Monthly Archives: March 2021
തിരുവനന്തപുരം:തൃത്താല എംഎല്‍എ വിടി ബല്‍റാം തന്നെയും തെറിവിളിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അശോകന്‍ ചരുവിലിൻ്റെ പോസ്റ്റ്. രണ്ട് വര്‍ഷം മുമ്പാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് എംഎല്‍എ അന്ന് ഇങ്ങനെ തെറി വിളിച്ചതെന്നും അശോകന്‍ ചരുവില്‍ പറയുന്നു.വി ടി ബല്റാമിൻ്റെതെന്ന് പറയുന്ന ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റ് പുറത്ത് വിട്ടു കൊണ്ടാണ് അശോകന്‍ ചരുവിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്....
വാഷിംഗ്ടണ്‍:നിയമബാഹ്യക്കൊലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം, അഴിമതി, തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം കശ്മീരില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞുവെന്നും യു എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
” കശ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍...
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യു എസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പ്രശാന്ത് ഭൂഷണിനെതിരായി ഒരു ട്വീറ്റിന്റെ പേരില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.മാധ്യമപ്രവര്ത്തകന് സിദ്ധാര്‍ത്ഥ് വരദരാജിനെതിരെ കേസെടുത്ത നടപടിയെക്കുറിച്ചും യുഎസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണിയാണ്...
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പിആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയന് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.ഏതു ബോംബും നേരിടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാളെ ഇ ഡി...
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി വി എം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞിരുന്നു.
കോട്ടയം:എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബ്. പിറവം ജോസ് വിഭാഗത്തിന്റെ സീറ്റായതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി. ഇടത് സ്വതന്ത്രയായാണ് നേരത്തെയും മത്സരിച്ചത്.പിറവം മണ്ഡലത്തില്‍ വേരുകളുള്ള ആളെന്ന പരിഗണനയാണ് ഇടത് മുന്നണി തന്നത്. ഇടതുപക്ഷം ശരിയെന്ന് മനസിലാക്കിയാണ് ജോസ് കെ മാണി വിഭാഗം ഇവിടേക്ക് വന്നതെന്നും ഡോ.സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.അതേസമയം രണ്ടില ചിഹ്നത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി വന്നതും ജോസ് കെ മാണിയുടെ...
ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകളിലേക്ക്1)പാലാ നഗരസഭയില്‍ കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക്2)നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ3) വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല4)കായംകുളത്ത് പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി5) നേമത്ത് പ്രിയങ്ക എത്താത്തതിൽ മുരളീധരന് അതൃപ്തി, നേരിട്ട് പരാതിയറിയിച്ചു6)തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇനിയില്ലെന്ന് വി എം സുധീരന്‍7)എല്‍ഡിഎഫ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒറ്റക്കെട്ടായാണെന്ന് ഡോ സിന്ധുമോള്‍ ജേക്കബ്8)ജോസ് കെ മാണി ലൗജിഹാദ് പരാമർശം തിരുത്തിയത് ലീഗിന്...
കൊച്ചി:നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്സണൽ സ്റ്റാഫംഗമായിരുന്നു ബിജു.2014ലാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫിസിൽ കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന്...
തൃശ്ശൂര്‍:മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തലമുണ്ഡനം ചെയ്ത സംഭവം വളരെ വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു.'ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീയ്ക്ക് ഗര്‍ഭപാത്രം എന്ന് പറയുന്നത് പോലെ തന്നെയാണ് അവളുടെ സീമന്തരേഖയും. അത് വ്യക്തമാകണമെങ്കില്‍ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ്...
കായംകുളം:കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.'രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2500 രൂപയാണ്' എന്ന് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. ചേരാവള്ളി തോപ്പില്‍...