25 C
Kochi
Friday, September 17, 2021

Daily Archives: 24th March 2021

money laundering
തൃശൂര്‍:തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം പണം കവര്‍ന്നു. ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷ രൂയാണ് കവര്‍ന്നത്. തൃശൂര്‍ ഒല്ലൂരില്‍ ദേശീയപാതയില്‍ കുട്ടനെല്ലൂരിന് സമീപമാണ് സംഭവം. 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച്  ഇന്നോവയിലാണ് സംഘം എത്തിയത്.  മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്‍റെ ലോറിയിലാണ് കവര്‍ച്ച നടന്നത്.കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു ലോറി. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പഴയ സ്വര്‍ണത്തിന്റെ ബിസിനസുകളുണ്ട് ലോറി ഉടമയ്ക്കെന്നാണ്...
Smija K Mohan, chandran and his wife Leela
കൊച്ചി:ലോട്ടറി ഏജന്‍റ് സ്മിജ കെ മോഹന്‍ എന്ന യുവതിയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്മിജ കാട്ടിയ സത്യസനധതതയാണ് സ്മിജ കേരളക്കരയുടെ ചര്‍ച്ചാ വിഷയം ആകാന്‍ കാരണവും.ലോട്ടറി ഏജന്‍റായ സ്മിജയോട് കടംപറഞ്ഞ് മാറ്റിവെയ്ക്കാന്‍ പറഞ്ഞ ടിക്കറ്റിന് ആറ് കോടി അടച്ചിട്ടും ആ ടിക്കറ്റ് തിരികെ കൊടുത്ത് ടിക്കറ്റിന്‍റെ പെെസ മാത്രം വാങ്ങിയാണ് സ്മിജ ജോലിയോടുള്ള കൂറും സത്യസന്ധതയുെ കാട്ടി മാതൃകയായത്. സ്മിജയുടെ ഈ സുമനസ്സില്‍ എറണാകുളം...
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍1)ഇന്ത്യക്കാർക്ക്​ ഖത്തർ എയർവേസിൽ മുൻകൂർ കൊവിഡ് പരിശോധന പിൻവലിച്ചു2)വാക്സിൻ എടുത്തത് മൂലമുള്ള അസ്വസ്ഥതകളിൽ ഭീതി വേണ്ടെന്ന് ഡോക്ടർമാർ3)തൊഴില്‍മേഖലയില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ4)കുവൈത്തിലെ കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ കുറച്ചു5)ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ നിര്യാണം; ദുബൈയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു6)ഒമാനില്‍ കൂടുതല്‍ തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ തീരുമാനം7)പുതുസംരംഭങ്ങൾ തുടങ്ങാൻ യുഎഇ– ഇസ്രയേൽ ധാരണ8)വിദേശവ്യാപാരത്തിൽ കുതിപ്പിനൊരുങ്ങി ദുബൈ9)46,000 പ്രവാസികള്‍ ഒമാനില്‍ നിന്ന് മടങ്ങും10)യുഎഇയിൽനിന്ന് 2 എയർ ഇന്ത്യ...
തൃപ്പൂണിത്തുറ:യു പിയിൽ ട്രെ​യി​ൻ യാ​ത്ര​ക്കിടെ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 19നാ​ണ് ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെയാണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ൻറെ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​ർ​ കൈയേറ്റത്തിനിരയായത്​. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ...
തിരുവനന്തപുരം:ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷയ്ക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം.അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. നട്ടാൽ കുരുക്കാത്ത നുണകൾ മൊഴികളെന്ന പേരിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്. ഒരുവിധത്തിലുള്ള ഡോളർ കൈമാറ്റ-പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ...
Amit Shah (File Photo)
1) ഇരട്ടവോട്ട് പരിശോധിക്കും; കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കി2)ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ3)കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ4)എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും5) വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്ക്‌ നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി6)ഇടതുപക്ഷ - മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല: വി എസ് അച്യുതാനന്ദന്‍7)എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും8)ഏഴ് സീറ്റില്‍ സിപിഎം-...
ജില്ലയിലെ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ മത്സരം നടക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്. ജില്ലയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലം കൂടിയാണിത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ജനതാദളിനും ഒരുപോലെ സ്വാധീനമുണ്ടെന്ന് പറയാവുന്ന മണ്ഡലമാണ് അങ്കമാലി. അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം.കോൺഗ്രസ് സ്ഥാനാർത്ഥിയായ റോജി...
കാസർകോട്:ആർഎസ്എസ് ബിജെപി വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്ത് സിപിഎം ബിജെപി ടൈ അപ്പ് ഉണ്ടെന്നും മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെ ആണെന്നും കുറ്റപ്പെടുത്തി.
ദുബൈ:ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ സഹോദരനാണ്.മരണവാര്‍ത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. 1971ല്‍ യുഎഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശൈഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ...
തിരുവനന്തപുരം:ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖമുദ്ര. തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ആപത്താണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന്‍റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ കെആന്‍റണി പറഞ്ഞു. പിണറായി എത്ര...