24 C
Kochi
Monday, September 27, 2021

Daily Archives: 2nd February 2021

ന്യൂഡൽഹി:രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപ്പെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും വൻ പ്രക്ഷോഭങ്ങളായി പടർന്ന പ്രതിഷേധത്തിനൊടുവിലാണ്​ കേന്ദ്രത്തി​ൻറെ താത്​കാലിക നയംമാറ്റമെന്നാണ്​ സൂചന.നേരത്തെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പുകളിൽ ബിജെപി മുഖ്യ അജണ്ടകളിലൊന്നായി അവതരിപ്പിക്കുകയും ചെയ്​ത എൻആർസി രാജ്യത്തുണ്ടാക്കിയ ആശങ്ക പങ്കുവെച്ച്​ പാർലമെൻററി സ്​ൻറാൻറിങ്​ കമ്മിറ്റി റിപ്പോർട്ട്​ നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്​ കേന്ദ്രത്തി​ൻറെ പ്രതികരണം.
മനാമ:കൊവിഡ് -19 മൂലം മൂന്ന് മാസത്തേക്ക് പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന സ്വകാര്യമേഖല കമ്പനികളിൽ ഇൻഷ്വർ ചെയ്ത ബഹ്‌റൈനികളുടെ ശമ്പളത്തിന്റെ 50 ശതമാനം ബഹ്‌റൈൻ നൽകും. കിരീടാവകാശി പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് അംഗീകരിച്ചത്.
Ettumanoor
ഏറ്റുമാനൂര്‍:കോട്ടയം ഏറ്റുമാനൂരില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. മദ്യപിച്ചെത്തിയ രണ്ട് പേരാണ് ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടന്നത്. അക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് അക്രമം നടന്നത്.  ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലാണിത്.കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. എതിർക്കാൻ ശ്രമിച്ച ജീവനക്കാരനേയും ഉടമയേയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മർദ്ദിച്ചു....
കുവൈത്ത്​ സിറ്റി:മന്ത്രിസഭ രൂപവത്​കരണത്തിന്​ മുന്നോടിയായി പാർലമെൻറ്​ അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​. ഏതാനും പാർലമെൻറ്​ അംഗങ്ങളെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ്​ സൂചന.
Ksrtc driver rescue child
തിരുവനന്തപുരം:ഒരു കുഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുന്നതും പെട്ടന്നെത്തിയ ബസ് ബ്രേക്കിട്ട് വാഹനം ചവിട്ടി നിര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രെെവര്‍  കെ രാജേന്ദ്രനായിരുന്നു  സഡന്‍ ബ്രേക്കിട്ട് ബസ് ചിവിട്ടി നിര്‍ത്തിയത്. ഇപ്പോള്‍ അദ്ദേഹത്തെ പൗരാവലി ആദരിച്ചിരിക്കുകയാണ്.ഉദിയൻകുളങ്ങരയിലെ സൈക്കിൾ വിൽപന കേന്ദ്രത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയ രണ്ട് വയസ്സുകാരനായിരുന്നു റോഡിന് നടുവിലേക്ക് ഓടിയത്. മാതാപിതാക്കള്‍ പുതിയ സൈക്കിൾ വാങ്ങുന്നതിനായി നോക്കിയെടുക്കുന്ന തിരക്കിലായിരുന്നു. തന്‍റെ കെെയ്യിലുണ്ടായിരുന്ന പന്ത് വഴുതി...
SI Balu
തൂത്തുക്കുടി:തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി.തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച് പൊലീസ് ശാസിച്ചതിലെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ എസ്ഐയെ കൊന്നത്. തൂത്തുക്കുടി വേലവേളാന്‍ സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവേലാണ് കൊലപാതകത്തിന് പിന്നില്‍.രാത്രി 12 മണിക്ക് പട്രോളിങ്ങിനിടെ മദ്യപിച്ച് വാഹമോടിച്ച മുരുകവേലിന്‍റെ വാഹനത്തിന്‍റെ താക്കോല്‍ എസ്ഐ ബാലു വാങ്ങിയിരുന്നു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍...
polio drops
മുംബെെ:മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം.ഒരു കുട്ടി ഛര്‍ദ്ദിക്കുകയും തലകറങ്ങുന്നതായി പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെട്ടത്. പന്ത്രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഗുരുതരമായ വീഴ്ചയാണ് മെഡിക്കല്‍ സംഘത്തിന് പറ്റിയിട്ടുള്ളതെന്നും സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍, അംഗന്‍വാടി ജീവനക്കാരി, ആശാവര്‍ക്കര്‍ എന്നിങ്ങനെ...
Murder
പാലക്കാട്:കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ഒന്ന് പാലക്കാട് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാണെങ്കില്‍ മറ്റൊന്ന് പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ മകനെ ചട്ടുകം ചൂടാക്കി അച്ഛന്‍ പൊള്ളലേല്‍പ്പിച്ച വാര്‍ത്തയാണ്. പാലക്കാട് നെല്ലായയില്‍ ആണ് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട അടൂരില്‍ പഠിക്കാത്തതിന് ആയിരുന്നു ഏഴുവയസ്സുകാരനെ അച്ഛന്‍ ചട്ടുകംവെച്ച് പൊള്ളിച്ചത്പാലക്കാട് നെല്ലായയില്‍ ആണ് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. നെല്ലായ പള്ളിപ്പാട് സ്വദേശി ബാബൂട്ടി ഹാജിയെയാണ് മകന്‍ മകന്‍ അഫ്സല്‍...
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനൊരുങ്ങി യുഡിഎഫ്. സ്ത്രീകൾക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്താത്തത് ചർച്ചയാകുന്നത് എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. അധികാരത്തിലെത്തിയാൽ സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്നാണ് മുന്നണി വാഗ്ദാനം.
ജലാലാബാദ്:അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം എല്‍ യുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.