31 C
Kochi
Sunday, October 24, 2021

Daily Archives: 4th February 2021

കൊച്ചി:നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ട്വന്റി ട്വിന്റി മത്സരിക്കും. മൂന്ന് മുന്നണികളും സമീപിച്ചിരുന്നെങ്കിലും ഒരു മുന്നണികളുടേയും ഭാഗമാകില്ലെന്ന് ട്വന്റി ട്വന്റി അറിയിച്ചു. ജനപിന്തുണ ലഭിച്ചാല്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ് അറിയിച്ചു.നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ട്വിന്റി ട്വന്റി പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമായിരുന്നു സാബു എം ജേക്കബ്ബ് നേരത്തെ അറിയിച്ചിരുന്നത്. മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയാകും...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തിന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ ന​ട​ക്കും. 1U CubeSat QMR-KWT എ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെന്നു ദു​ബൈ​യി​ലെ ഓർ​ബി​റ്റ​ൽ സ്​​പേ​സ്​ അ​റി​യി​ച്ചു​വെ​ന്ന്​ സാ​റ്റ​ലൈ​റ്റ്​ പ്രോം ​റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന വി​ജ​യം കു​വൈ​ത്തി​ന്റെ ബ​ഹി​രാ​കാ​ശ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​കു​ ന​ൽ​കു​മെ​ന്നും കൂ​ടു​ത​ൽ നേ​ട്ടം ഈ മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്നും എ​ജു​ക്കേ​ഷ​ന​ൽ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ ന​ദ അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു.അ​റ​ബ്​ യു​വാ​ക്ക​ൾ​ക്കും സാങ്കേതി​ക​രം​ഗ​ത്തും ബ​ഹി​രാ​കാ​ശ...
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:സൗദിയിൽ വിവാഹപാർട്ടികൾക്കും വിനോദപരിപാടികൾക്കും വിലക്കേർപ്പെടുത്തി കുവൈത്തിലെത്തുന്നവർക്ക്​ ഒരാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണം വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ച​യ​ക്കും കൊവിഡ് പ്രോട്ടോക്കോള്‍ പുണ്യനഗരങ്ങളിലും ശക്തമാക്കി കുവൈത്തിലേക്കുള്ള വിമാനയാത്ര: നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരും കൊ​വി​ഡ് കേ​സു​ക​ൾ വർധിക്കുന്നതിനാൽ ലോ​ക്ഡൗ​ൺ ഭീ​തി​യി​ൽ ജനം വിദേശി പൈലറ്റിനെ ആക്രമിച്ച് കവര്‍ച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഭാഗ്യം മലയാളിയ്‌ക് പ്ര​കൃ​തി വാ​ത​ക ശൃം​ഖ​ല​യു​ടെ 200 കി​ലോ​മീ​റ്റ​ര്‍ വി​പു​ലീ​ക​ര​ണം...
അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റയ്ക്കായാൽ അവിഹിതമായി കണാനാകില്ല; മദ്രാസ് ഹൈക്കോടതി
അടച്ചിട്ട വീട്ടിനുള്ളിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനെ അവിഹിതമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.അടച്ചിട്ട വീട്ടിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടെത്തിയതിന്റെ പേരിൽ ആർമ്ഡ് റിസർവ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. https://youtu.be/eInt9MHvg1c
മുംബൈ:മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ നാനാ പടോലെ രാജിവെച്ചു. പടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് പടോലെ ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Leopard And Dog
കര്‍ണാടക:ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്. പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍ ആണ്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഒരു ടോയ്‌ലറ്റിനുള്ളില്‍ കുടുങ്ങിപ്പോയ നായുടേയും പുള്ളിപ്പുലിയുടേയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാനാണ് നായ ഒരു വീടിന്റെ...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലേ​ക്ക്​ വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന വി​മാ​ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രാ​ൾ​ക്ക്​ 500 ദീ​നാ​ർ വീ​തം പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ​നി​ന്ന്​ പി സി ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്ര​ക്ക്​...
ഡാലസ്:ഡാലസ് – ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പാൻഡമിക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി 13,000 ജീവനക്കാർക്ക് ഫർലൊ നോട്ടീസ് നൽകി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന് 60 ദിവസം മുമ്പു നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫർലൊ നോട്ടീസ് നൽകിയിരിക്കുന്നത്.
ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി പിണറായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം.ഇക്കാര്യമാണ് താന്‍ ഉന്നയിച്ചതെന്നും കെ സുധാകരന്‍ എംപി ഡല്‍ഹിയില്‍ പറഞ്ഞു. പൊതുഖജനാവിന്റെ പണം ദൂര്‍ത്ത് അടിക്കുന്നതിനെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്.ഒരു തൊഴിലാളി വര്‍ഗനേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. ആ വളര്‍ച്ച...
ദുബായ്:വാട്‌സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു. കേസില്‍ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 47കാരനായ കാനഡ സ്വദേശിയായ പൈലറ്റിനെ 26കാരനായ പ്രതിയും തട്ടിപ്പ് സംഘത്തിലെ സ്ത്രീ കൂട്ടാളികളും ചേര്‍ന്ന് വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പ്രലോഭിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ ടൂറിസ്റ്റ് എന്ന വ്യാജേന പൈലറ്റിനോട് സംസാരിച്ചത് തട്ടിപ്പ് സംഘത്തിലെ യുവതിയായിരുന്നു. ഈ...