30 C
Kochi
Sunday, October 24, 2021

Daily Archives: 17th February 2021

two death in Saudi after water tank collapsed
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:നയതന്ത്ര ബന്ധം സൗദി രാജാവിലൂടെ ബൈഡൻ മുന്നോട്ട് കൊണ്ടു പോകും: വൈറ്റ് ഹൗസ് ബിബിസി പുറത്തുവിട്ട ലത്തീഫ രാജകുമാരിയുടെ വീഡിയോയില്‍ യുഎഇയ്ക്ക് പിടിവീഴുന്നു ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം കൊവി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കുവൈത്തിൽ കുത്തിവെപ്പ്​ നിരക്കിൽ കുതിപ്പ് കൊവിഡ് വ്യാപന രാഷ്ട്രങ്ങളിലേക്ക് വിമാനവിലക്ക് പരിഗണനയിലെന്ന് ഒമാന്‍ ജീ​വി​ത​ത്തി​നും ആ​രോ​ഗ്യ സു​ര​ക്ഷക്കുമി​ട​യി​ൽ സ​ന്തു​ല​നം വേ​ണം: കുവൈത്ത് പാ​ർ​ല​മെൻറ് ...
ദുബായ്:ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യുഎഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.ബിബിസിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞത്.ലത്തീഫയുടെ വീഡിയോ സന്ദേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. വീഡിയോ സന്ദേശം...
മ​സ്​​ക​റ്റ്​:പോ​സ്​​റ്റ​ൽ, അ​നു​ബ​ന്ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നും ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു.അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ച്​ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്ക​ണം. അ​ന​ധി​കൃ​ത​മാ​യി സേ​വ​നം ന​ൽ​കു​ന്ന​ത്​ പോ​സ്​​റ്റ​ൽ സ​ർ​വി​സ്​ റെ​ഗു​ലേ​റ്റ​റി നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​യ കാ​ര്യ​മാ​ണ്.ആ​യി​രം റി​യാ​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ. പി​ഴ​സം​ഖ്യ ഒ​രു​ല​ക്ഷം റി​യാ​ൽ വ​രെ​യാ​യി ഉ​യ​രു​ക​യും ചെ​യ്യാം.25 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള രേ​ഖ​ക​ൾ, പാ​ർ​സ​ലു​ക​ൾ, സാ​ധ​ന​ങ്ങ​ൾ, പാക്കേ​ജു​ക​ൾ എ​ന്നി​വ ഉ​പ​ഭോ​ക്​​താ​വി​ന്​...
Kapil Mishra's Hindu Ecosystem
ന്യൂഡല്‍ഹി:ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. 20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായണ്...
Rihanna
ന്യൂഡല്‍ഹി:കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞ പോപ്  ഗായികയാണ് റിഹാന. നമ്മൾ എന്താണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന് റിഹാന ട്വിറ്ററില്‍ കുറിച്ചതോടുകൂടിയായിരുന്നു അന്താരാഷ്ടതലത്തില്‍ കര്‍ഷക സമരം കത്തിപ്പടര്‍ന്നത്.ഇപ്പോള്‍ റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അര്‍ധനഗ്നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.when @PopcaanMusic said “me nuh wan ya wear no lingerie tonight fa...
Shabnam, first woman to be hanged in independent India
 ഉത്തർ പ്രദേശ്:സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. എന്നാൽ പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും ചേർന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസംനിൽക്കുമെന്ന് കരുതിയായിരുന്നു ദാരുണമായ കൂട്ടക്കൊല.കേസിൽ ഷബ്നത്തെയും സലീമിനെയും പോലീസ്...
Petrol Price (Representational Image)
കൊച്ചി:രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89 രൂപ 78 പെെസയായി. ഡീസലിന് 84 രൂപ 40 പെെസയായി.തിരുവനന്തപുരത്ത് പെട്രോൾ വില 91.50 രൂപയിലെത്തി. ഡീസൽ 85.98 രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും...
ഡൽഹി:മീ ടു ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി റദ്ദാക്കി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നല്‍കിയ മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. പ്രിയ രമണിക്ക് എതിരായ കേസ് തെളിയിക്കാനായില്ലെന്ന് കോടതി.പ്രശസ്തിയേക്കാള്‍ വില ഒരാളുടെ അന്തസിനെന്നും കോടതി. ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും അവരുടെ പരാതി അറിയിക്കാന്‍ അവകാശമുണ്ട്. എം ജെ അക്ബറിന് എതിരെ പ്രിയ രമണി മീ ടു...
റിയാദ്:സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സല്‍മാന്‍ രാജാവിൻ്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.പത്ര സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യുഎസില്‍ വരുന്ന ശ്രദ്ധേയമായ നയം മാറ്റമായി ഇത് വിലയിരുത്തപ്പെടും.മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും...
അമൃത്സര്‍:പഞ്ചാബ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ചപ്രകടനത്തിന് പിന്നാലെ ബിജെപിയുടേയും ആംആദ്മി പാര്‍ട്ടിയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തോല്‍വി ഉറപ്പായപ്പോഴാണ് തിരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് പറഞ്ഞ് ബിജെപി മോങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈ തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു തുടച്ചുനീക്കല്‍ അനിവാര്യമാണെന്നും പരാജയത്തിലെ പരിഭ്രാന്തിയാണ് ബിജെപിയുടെയും ആം ആദ്മിയുടേയും ആരോപണമെന്നും അദ്ദേഹം പറഞ്ഞു.