Daily Archives: 14th February 2021
ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍കൊവിഡ് 19: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി
യുഎഇയിൽ ഇതുവരെ നൽകിയത് 50 ലക്ഷം ഡോസ് വാക്സിൻ
സൗദി-ഖത്തർ കര അതിർത്തിയിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു
അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ്
157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്കാന് ഉത്തരവ്
സൗദിയിലെ ബാങ്കുകൾക്കിടയിൽ അതിവേഗ പണം കൈമാറ്റ സംവിധാനം
ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്ന് ഖത്തർ
അനധികൃത ഭക്ഷണ വിതരണം: നിയമനടപടി...
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധവുമായി മലയാളികള്‍. മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കിയാണ് മലയാളികളുടെ പ്രതിഷേധം. അതോടൊപ്പം തന്നെ Gobackmodi ഹാഷ്ടാഗ് ഇന്ത്യയൊട്ടാകെ തരംഗമാകുന്നുണ്ട്.തമിഴ്മനാട്ടുകാര്ക്ക് Gobackmodi ആണെങ്കില്‍, ഞങള്‍ക്ക് പോ മോനെ മോദിയാണെന്ന് മലയാളികള്‍ പറയുന്നു. GobackfacistModi എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആണ്. PoMoneModi ഹാഷ്ടാഗില് നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശം ഇല്ല, ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്, കേരളവും തമിഴ്നാടും...
റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന മേരി ആവാസ് സുനോ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.വെള്ളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പ്രജേഷ് സെന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് മേരി ആവാസ് സുനോ. ശിവദയാണ് മറ്റൊരു നായിക.യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബിരാകേഷാണ് ചിത്രം നിര്‍മിക്കുന്നത്....
കുവൈത്ത് സിറ്റി:അനധികൃത ഭക്ഷണ വിതരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത്.ഫ്ലാറ്റുകളിലും കെട്ടിടങ്ങളുടെ അണ്ടർ ഗ്രൗണ്ടിലും അനധികൃതമായി ഭക്ഷണം തയാറാക്കി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പരസ്യം ചെയ്ത് ഹോം ഡെലിവറി സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. നിയമാനുസൃതം പ്രവർത്തിക്കുന്ന റസ്റ്റാറൻറുകളുടെ നിലനിൽപിന് ഇവ ഭീഷണിയാണ്.ലൈസൻസ്, വാടക, സ്പോൺസർ ഫീസ് ചെലവുകൾ ഇല്ലാത്തതിനാൽ ഇവർക്ക് ചെലവ് കുറവാണ്. അധികൃതരുടെ പരിശോധനക്ക് വിധേയമായി കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളോടെയും പുതിയ...
തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വെറും പ്രഹസനമെന്ന് തുറന്നടിച്ച് യൂത്ത് ലീഗ്. കണക്കുകൾ നിരത്തിയാണ് പിണറായി വിജയന്റെ വാദങ്ങളെ യൂത്ത് ലീഗ് തുറന്നുകാണിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിലെ കേസുകളുടെ എണ്ണം ഇതിന് തെളിവാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സമരം നടത്തിയ ന്യൂനപക്ഷ രാഷ്ട്രീയ,സാമുദായിക സംഘടനകൾക്കെതിരെ പിണറായി സർക്കാർ ചുമത്തിയത് 500ലധികം കേസുകളാണെന്നും കുറിപ്പിൽ പറയുന്നു
ദുബായ്:യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകർത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയിൽ എത്തി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ അകലെ നിന്നുള്ളതാണ് ആദ്യചിത്രം.
യുഎഇ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് ചിത്രം പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകൾക്കും ഗവേഷണങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുംബൈ:കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. റെസിഡെന്സ് ബൈ ഇന്‍വെസ്റ്റ്മെന്റ് എന്ന മാര്‍ഗത്തിലൂടെ പൗരത്വം നേടുന്ന രീതിക്ക് ഗോള്‍ഡന്‍ വിസ എന്നും പറയുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള പൗരത്വത്തിനായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
2019ല്‍ 1500...
പാല:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേര്‍ന്ന മാണി സികാപ്പന് എംഎല്‍എ എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത പാലാക്കാര്‍ക്ക് അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്.''പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാൻ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച പാലായിലെ വോട്ടർമാർക്ക് ഒരു വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക്കുറിപ്പ് തുടങ്ങുന്നത്.മോഹിച്ചത് പാലായെ...
പാലക്കാട്:പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) വയസ്സ് എന്നീ കുട്ടികളാണ് മരിച്ചത്.കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ കെെയ്യില്‍ ചെളിപറ്റിയത് കഴുകാനായി ആഴമേറിയ ഒരു വെളളക്കെട്ടിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പാറമടയിലേക്ക് വീണത്. ഒരു കുട്ടി വെള്ളത്തിലേക്ക് വീണതോടെ മറ്റ് കുട്ടികള്‍...
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=ZP2t1hHCATY