31 C
Kochi
Sunday, October 24, 2021

Daily Archives: 9th February 2021

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:കുവൈത്ത് ആദ്യമായി വിവരാവകാശ നിയമം നടപ്പാക്കി ക്വാ​റ​ൻ​റീ​ൻ ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാടുകടത്തും പോലീസിനോട്​ സംസാരിക്കാൻ ഡ്രൈവർ മാസ്​ക്​ മാറ്റിയാൽ നിയമലംഘനം പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗി​ക​ൾ​ക്കും മാ​ത്രം വാ​ക്‌​സി​നേ​ഷ​ൻ ഗ​താ​ഗ​ത പി​ഴ വ​ർ​ദ്ധ​ന നി​ർ​ദേ​ശം ത​ള്ളി പാ​ർ​ല​മെൻറ്​ സ​മി​തി ദോഹയിലേക്ക് കൂടുതൽ സർവ്വീസുമായി ഈജിപ്ത് എയർ വാഹന പരിശോധനയ്ക്ക് താൽക്കാലിക സ്റ്റേഷൻ യുഎഇയുടെ ചൊവ്വാപര്യവേഷണത്തിൽ പങ്കാളികളായി ഇന്ത്യാ ഇന്റർനാഷനൽ സ്കൂളും മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്നുകൾ പിൻവലിക്കണം:...
മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി
ന്യു ഡൽഹി:മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം.തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. ബുധനാഴ്ചയ്ക്ക് അകം ഫ്ലാറ്റ് ഉടമകൾ നിലപാട് അറിയിക്കണം. ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ കഴിഞ്ഞ ജനുവരിയാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കിയത്.https://youtu.be/G71IdWv46ME
ജിദ്ദ:പൊരുത്തക്കേട് ഇല്ലാതാക്കാനും വിധികൾ വേഗത്തിലാക്കാനും രാജ്യത്തിന്റെ നീതിന്യായ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും നിയമവ്യവസ്ഥയിൽ ശക്തമായ പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് സൗദി അറേബ്യ. പരിഷ്കാരങ്ങളുടെ ഹൃദയഭാഗത്ത് നാല് പുതിയ കരട് നിയമങ്ങളുണ്ട് - ഒരു വ്യക്തിഗത സ്റ്റാറ്റസ് നിയമം, ഒരു സിവിൽ ട്രാൻസാക്ഷൻ നിയമം, വിവേചനാധികാര ഉപരോധത്തിനുള്ള പീനൽ കോഡ്, തെളിവുകളുടെ നിയമം.പുതിയ നിയമങ്ങൾ പൊരുത്തക്കേടുകൾ ഇല്ലാതാക്കുകയും കോടതി വിധികളിൽ സ്ഥിരത ഉറപ്പാക്കുകയും മേൽനോട്ട സംവിധാനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുകയും ഉത്തരവാദിത്തം വ്യക്തമാക്കുകയും...
വാഷിംഗ്ടണ്‍:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിന് പിന്നാലെ പ്രസ്താവന ഇറക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യ യുഎസ് ബന്ധത്തിന്റെ അടിസ്ഥാനം ജനാധിപത്യമായിരിക്കുമെന്ന് ബൈഡന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടും, കലാവസ്ഥാ വ്യതിയാനം, നയതന്ത്ര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി:മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്‍റെ പകുതി കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു.ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. 115 കോടി രൂപയാണ് നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക്...
ന്യൂഡൽഹി:സ്വതന്ത്ര വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഉടമയുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും പരിശോധന നടന്നു. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. ന്യൂസ് ക്ലിക്ക് ഉടമ പ്രബീര്‍ പുരകായസ്ത, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഡല്‍ഹിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടന്നു.
മുംബൈ:ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.1983ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹെ ഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. രാം തെരി ഗംഗാ മൈയ്ലി അടക്കമുള്ള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വർഷം തുൾസീദാസ് ജൂനിയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതിനിടെ...
ഖത്തര്‍:ലോകത്തിലെ ഏറ്റവും വലിയ എൽ‌എൻ‌ജി പദ്ധതിയായ 28.75 ബില്യൺ ഡോളർ നോർത്ത് ഫീൽഡ് ഈസ്റ്റ് പ്രോജക്റ്റിന് (എൻ‌എഫ്‌ഇ) ശേഷം ഖത്തർ പെട്രോളിയം ഗ്യാസ് ഉൽപാദന ശേഷി വിപുലീകരിക്കാൻ ഒരുങ്ങുന്നു.2025 ഓടെ ഖത്തറിന്റെ എൽ‌എൻ‌ജി ഉൽപാദന ശേഷി പ്രതിവർഷം 77 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 110 ദശലക്ഷം മെട്രിക് ടണ്ണായി ഉയർത്തും. വാതകത്തിന് പുറമേ ഈഥെയ്ൻ, സൾഫർ, ഹീലിയം എന്നിവയും ഉത്പാദിപ്പിക്കും.എൻ‌എഫ്‌ഇ പദ്ധതി ഖത്തറിലെ എൽ‌എൻ‌ജി വിപുലീകരണത്തിന്റെ ആദ്യ...
വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ
കോട്ടയം:കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിൽ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്.  തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്.ദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ., പ്രസന്നകുമാര്‍, അനില്‍ കുമാര്‍ റ്റി.കെ. തുടങ്ങിയവരുടെ...
രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യു ഡൽഹി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്.ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും, ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.https://www.youtube.com/watch?v=sSCZhbz1BXc