Wed. Apr 24th, 2024
polio drops

മുംബെെ:

മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം.

ഒരു കുട്ടി ഛര്‍ദ്ദിക്കുകയും തലകറങ്ങുന്നതായി പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെട്ടത്. പന്ത്രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുരുതരമായ വീഴ്ചയാണ് മെഡിക്കല്‍ സംഘത്തിന് പറ്റിയിട്ടുള്ളതെന്നും സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍, അംഗന്‍വാടി ജീവനക്കാരി, ആശാവര്‍ക്കര്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്കെതിരെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=T5cyAJBz58I

By Binsha Das

Digital Journalist at Woke Malayalam