31 C
Kochi
Sunday, October 24, 2021

Daily Archives: 6th February 2021

കൊച്ചി:പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിക്കുന്നത്. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ കയറി ഞായറാഴ്ച പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.
നായ്പടൊ:പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യസംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു.പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
പാലക്കാട്:ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട്​ ആദ്യപ്രതികരണവുമായി സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേർ ചേർന്നാണ്​ ഇതിനായി ഉപജാപം നടത്തിയയെന്നും എംബി രാജേഷ് ആരോപിച്ചു.പിന്മാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.നിനിതയുടെ നിയമനം അട്ടിമറിക്കാൻ വിവിധ തലത്തിൽ ഗൂഢാലോചന നടന്നു. ഇന്‍റർവ്യൂ ബോർഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കു വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നും രാജേഷ് ആരോപിച്ചു. എന്നാൽ,...
ദു​ബൈ:ടെ 40 ശ​ത​മാ​ന​വും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 40 ​ല​ക്ഷം ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. 100 പേ​രി​ൽ 40.53 പേ​ർ വീ​തം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ രോ​ഗ​​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചു.24 മ​ണി​ക്കൂ​റി​നി​ടെ 1,58,786 ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. ദി​വ​സ​വും ല​ക്ഷ​ത്തി​ലേ​റെ ഡോ​സ്​ ന​ൽ​കു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും വാ​ക്​​സി​നെ​ത്തി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ഇ​തു​വ​ഴി കൊവി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തീ​ക്ഷ. ഗ​ർ​ഭി​ണി​ക​ൾ​ക്കും പാ​ലൂ​ട്ടു​ന്ന...
ന്യൂഡൽഹി: ​കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഡൽഹി -ഉത്തർപ്രദേശ്​ അതിർത്തിയായ ഗാസിപൂരിൽ ഒക്​ടോബർ രണ്ടുവരെ തുടരുമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം.കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്​ തുടക്കംമുതലേ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ്​ ഉപരോധം സംഘടിപ്പിക്കില്ല. ഇരു സംസ്​ഥാനങ്ങളിലും ഉപരോധ സമരത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറുമെന്ന്​ നേരത്തേ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു
അബുദാബി/റിയാദ്:യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് ഉൾപ്പെടെ 7 അറബ് രാജ്യങ്ങൾക്കു ഇന്ത്യൻ വാക്സീൻ ആസ്ട്ര സെനിക്ക ലഭിച്ചു. ഈജിപ്ത്, അൾജീരിയ, മൊറോക്കൊ എന്നിവയാണ് ‍വാക്സീൻ ലഭിച്ച മറ്റു രാജ്യങ്ങൾ.സൗദി അറേബ്യയിലേക്കു വൈകാതെ 30 ലക്ഷം ഡോസ് വാക്സീൻ എത്തിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു ഡോസ് വാക്സീന് 5.25 ഡോളർ നിരക്കിലാണ് സൗദിക്കു നൽകുന്നത്. സൗദിയിൽ ഫൈസർ വാക്സീനാണ് നൽകിവരുന്നത്.
കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജാമിലിന് ബലാത്സംഗ ഭീഷണി
സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭിച്ചതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.  'കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ സമയത്തും എനിക്ക് ബലാത്സംഗ, വധ ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കുന്നു.  ഞാനുമൊരു മനുഷ്യസ്ത്രീയാണ് എന്ന് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഓർക്കണം. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്‍റെ ഐക്യദാർഢ്യം. കർഷക സമരത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാരേയും നിർബന്ധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഈ തരത്തിൽ ആക്രമിക്കപ്പെടുകയില്ല. ' - അവർ വ്യക്തമാക്കി.കേന്ദ്രസർക്കാറിന്‍റെ...
തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല...
ഷാ​ര്‍ജ:അ​ല്‍ സി​യൂ​ഹ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഷാ​ര്‍ജ ഇ​സ്​​ലാ​മി​ക്അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റ് ര​ണ്ട് പ​ള്ളി​ക​ള്‍ തു​റ​ന്നു. 12,332 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ർ​ണ​മു​ള്ള അ​ല്‍ അ​ഫു പ​ള്ളി ഇ​സ്​​ലാ​മിക വാ​സ്തു​വി​ദ്യ​യും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്നു.നാ​ല്​ വൃ​ത്താ​കൃ​തി​യി​ലു​ള്ള താ​ഴി​ക​ക്കു​ട​ങ്ങ​ളും 30 മീ​റ്റ​ര്‍ വീതം ഉ​യ​ര​മു​ള്ള ര​ണ്ട് മി​നാ​ര​ങ്ങ​ളും ഇ​തി​നു​ണ്ട്.1135 പു​രു​ഷ​ന്‍മാ​ര്‍ക്കും 85 സ്ത്രീ​ക​ള്‍ക്കും ഒ​രേ​സ​മ​യം ന​മ​സ്​​ക​രി​ക്കു​വാ​നു​ള സൗ​ക​ര്യ​മാ​ണ് ഈ ​പ​ള്ളി​യി​ലു​ള്ള​ത്.ഇ​തേ മാ​തൃ​ക​യി​ല്‍ ത​ന്നെ നി​ര്‍മി​ച്ച 1468 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള അ​മ​ര്‍ ബി​ന്‍ അ​ബ്സ...
മഞ്ഞിൽ മുങ്ങി അബുദാബി
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:മഞ്ഞിൽ മുങ്ങി അബുദാബി സാധനങ്ങളുടെ തൂക്കം ശരിയല്ലെങ്കിൽ ഒമാനിൽ കടുത്ത നടപടി ബസ്, ടാക്സി ട്രാക്കിൽ അതിക്രമിച്ച് കടന്നാൽ നാളെ മുതൽ പിഴ ഒമാനിൽ ക്വാറന്റീൻ ലംഘിച്ച 3 പേർ അറസ്റ്റിൽ മെട്രോയിൽ സുരക്ഷിത യാത്ര കാറിലിരുന്ന് കാണാം, കാൽപ്പന്താവേശം അബുദാബിയിലേക്കാണോ, അൽഹൊസൻ ആപ് വേണം സൗദിയിൽ ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ സൗ​ദി​യി​ൽ​നി​ന്നുള്ള വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന ക​യ​റ്റു​മ​തി കൊവി​ഡ് കാ​ല​ത്തും ​വർ​ദ്ധിച്ചു റിയാദ് മേഖലയിൽ...