25 C
Kochi
Tuesday, September 21, 2021

Daily Archives: 25th February 2021

Dubai bus accident driver's punishment reduced to one year jail term
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​ൻറെ രണ്ട്​ ലക്ഷം ഡോസ്​ ഒമാൻ ഉറപ്പുവരുത്തി2) ഷാർജയിൽ ഹോട്ടൽ ജീവനക്കാർക്ക്​ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ്​ പരിശോധന3) ഖത്തറിൽ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷത്തോടെ കൊവിഡ് വാക്സിന്‍ നല്‍കും4) മലയാളികളടക്കം 17 പേർ മരിച്ച ദുബായ് ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ കുറച്ചു5) ഐഡെക്‌സിൽ നാലാം ദിവസം 214 കോടി ദിർഹമി​ൻറെ കരാർ6) ജമാല്‍ ഖഷോഗ്ജി വധം;...
 തിരുവനന്തപുരം:എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞ് മണിക്കൂറുകൾക്ക് അകം പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ല. മുസ്​ലിം ലീഗുമായി സിപിഎം ചർച്ച നടത്തുകയല്ലാതെ ഞങ്ങൾ ഒരു ചർച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നൽകാമെന്ന് സുരേന്ദ്രൻ പറഞ്ഞു.ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കും എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്....
shops set ablaze in Cherthala during BJP hartal
 ചേർത്തല:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടച്ചിട്ട കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തല നഗരത്തിലാണ് നാല് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കടകള്‍ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല നഗരത്തില്‍ പോലീസും സുരക്ഷ ശക്തമാക്കി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്....
UK court says Nirav Modi Can Be Extradited To India
 ലണ്ടൻ:നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് നീരവ് മോദി യുകെയിൽ ജയിലിൽ കഴിയുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് കേസ്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജയിലിൽ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങൾ തള്ളികൊണ്ടാണ് ഉത്തരവ്. നീരവ് മോദിക്കെതിരായ ഹാജരാക്കിയ തെളിവുകളിൽ കഴമ്പുണ്ടെന്ന്...
IFFK യിലെ മികച്ച പടം ഏത്?
കൊച്ചി:കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള അതിന്റെ രണ്ടാം മേഖലയായ കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെ നടന്നു. 21 വർഷത്തിനുശേഷം മറ്റൊരു ഐ‌എഫ്‌എഫ്‌കെ ആതിഥേയത്വം വഹിക്കാൻ കൊച്ചിക്ക് അവസരം ലഭിച്ചു. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, പരീക്ഷണാത്മക സിനിമകളും അരങ്ങേറ്റ സംവിധായകരും ഉത്സവത്തിന് പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ ഉയർത്തി മികച്ച അവലോകനങ്ങൾ നേടി. ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 17 ന് മന്ത്രി എ കെ ബാലൻ, സംവിധായകൻ...
'Godse bhakt' Babulal Chaurasia joins congress
 ഭോപ്പാൽ:'ഗോഡ്‌സെ ഭക്തനായ ബാബുലാൽ ചൗരസിയ കോൺഗ്രസിൽ ചേർന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശത്തിൽ ആക്ഷേപം ഉന്നയിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ ഒരു  ഗോഡ്‌സെ ഭക്തനെ പാർട്ടിയിൽ ഉൾപ്പെടുത്തിയത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പാണ് ചൗരാസിയുടെ പാർട്ടി പ്രവേശം എന്നുള്ളതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിൽ ഹിന്ദുമഹാസഭയുടെ ടിക്കറ്റില്‍ ചൗരാസിയ മത്സരിച്ച് വിജയിച്ചിരുന്നു....
IFFK പൊടിപൊടിച്ചത് കൊച്ചിയിലോ ? തിരുവനന്തപുരത്തോ?
കൊച്ചി:ഇരുപത്തിഅഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള രണ്ടാം മേഖലയായ കൊഹിയിൽ അരങ്ങേറുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു ഒപ്പം ആശങ്കയും. തിരുബവന്തപുരത്തിന്റെ ഗൃഹാതുരുത്വം ലഭിച്ചില്ലെന്ന് അഭിപ്രായപെടുന്നവരും തിരുവനതപുരം ചലച്ചിത്ര മേളയുടെ കുത്തകയാക്കേണ്ട എന്ന് പറയുന്ന പ്രേക്ഷകരും മേളയിൽ പ്രത്യക്ഷപെട്ടു.മറ്റു ജില്ലകളിൽ കൂടെ മേള അരങ്ങേറുന്നത് സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുന്ന ജനങ്ങൾക്ക് ഒപ്പം തന്നെ നിശാഗന്ധിയുടെയും കൈരളിയുടെയും ഗൃഹാതുരുത്വം കൊച്ചിയിൽ ലഭിച്ചില്ല എന്ന് അഭിപ്രായപെട്ടവരും ഉണ്ട്. ജില്ലാ ഏതായാലും സൗഹൃദവും സിനിമയും...
തിരുവനന്തപുരം:പൊതു വിതരണത്തിനിടയില്‍ ഉണ്ടാകുന്ന തട്ടിപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം.  റേ​ഷ​ൻ വി​​ട്ടെ​ടു​പ്പ്​-​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ മു​ഖേ​ന ന​ട​ക്കു​ന്ന ത​ട്ടി​പ്പും വെ​ട്ടി​പ്പും ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.ജിപിഎ​സ്​ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി വാ​ഹ​ന​ങ്ങ​ളെ​ല്ലാം ​ത​ന്നെ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഒ​ന്നി​പ്പി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.​ പൊ​തു​വി​ത​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ കാ​രാ​റി​ൽ എ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ജിപിഎ​സ്​ മു​ഖേ​ന ബ​ന്ധി​പ്പി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഒ​ന്നി​പ്പി​ക്കാ​ൻ​ സ​ർ​വ​ർ ഉ​പ​യോ​ഗി​ക്കും. അ​തി​നാ​ൽ ക​രാ​റി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന...
കൊച്ചിയിലെ ദൃശ്യ വിരുന്നിന്റെ വിശേഷങ്ങളിലൂടെ
കൊച്ചി:വർണ ശോഭയിലും വ്യത്യസ്‍തമാർന്ന സിനിമ അനുഭവത്തിലും കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്ര മേള അരങ്ങേറി. ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ടു നിന്ന ചലച്ചിത്ര മേള സിനിമ ആസ്വാദകർക് ഇത്തവണ വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ മേള നാല് മേഘലകളിലായിട്ടാണ് നടക്കുന്നത് അതിലെ രണ്ടാമത്തെ മേഖലയായിരുന്നു കൊച്ചി.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയിൽ വെച്ച് രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത് അതുകൊണ്ട് തന്നെ മധ്യകേരളത്തിലെ...
man hand puts credit card into ATM
മംഗളൂരു:വ്യാജ എടിഎം കാർഡുണ്ടാക്കി 30 ലക്ഷത്തോളം രൂപ തട്ടിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് പേരെ മംഗളൂരു സൈബർ പോലീസ് അറസ്റ്റ് ചെയ്തു. എടിഎം മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്‍വേർഡ് ചോർത്തി വ്യാജ എടിഎംകാർഡ് നിർമിച്ചാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം പണം തട്ടുന്നത്.മൂന്ന്‌ മലയാളികളെ കൂടാതെ ഒരു ന്യൂഡല്‍ഹി സ്വദേശിയാണ് പിടിയിലായത്. മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്ത. പൊലീസിനെ ആക്രമിച്ച് കടന്ന് കളയാന്‍ ശ്രമിച്ച മറ്റൊരു പ്രതി...