Daily Archives: 13th February 2021
മസ്കറ്റ്:കൊവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനത്തെ ചെറുക്കുന്നതിനും കുറഞ്ഞ എണ്ണവിലയുടെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള സുൽത്താനേറ്റിൻ്റെ സർക്കാർ നടപടികളെയും നയങ്ങളെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു.ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “സുൽത്താനേറ്റിൻ്റെ സർക്കാർ നടപടികളെയും നയങ്ങളെയും അന്താരാഷ്ട്ര നാണയ നിധി പ്രശംസിച്ചു. ഈ വർഷം സുൽത്താനേറ്റുമായി ആർട്ടിക്കിൾ IV കൂടിയാലോചനകളെക്കുറിച്ച് കഴിഞ്ഞ ജനുവരിയിൽ നടന്ന പ്രിപ്പറേറ്ററി യോഗങ്ങൾക്ക് ശേഷം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ സുൽത്താനേറ്റിൻ്റെ സർക്കാർ...
മനാമ:വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി കാമറ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ആഹ്വാനംചെയ്തു. 24 മണിക്കൂറും സിസിടിവികൾ പ്രവർത്തിപ്പിക്കുകയും വേണം. നിരീക്ഷണ കാമറകൾ കൃത്യമായി പരിപാലിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.സിസിടിവികൾ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിൻ്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മിക്ക കടകളിലും സിസിടിവികൾ ശരിയായ വിധത്തിൽ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. നിയമം...
ദുബായ്:അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലെ കസ്റ്റമർ ഹാപ്പിനെസ് ഹാളിലേക്ക് നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉള്ളവർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. പ്രവേശിച്ച് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയിരിക്കണം.പൂർണ്ണമായും വാക്സിനേഷൻ നൽകിയ ഉപഭോക്താക്കളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
തിരുവനന്തപുരം:കേരളത്തിലെ സംഘടനാ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപിയിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പരസ്യമായി നീങ്ങുകയാണ്.
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:യുഎഇയിൽ മൂടൽമഞ്ഞ് 5 ദിവസം കൂടി
കോവിഡ് പരിശോധന ശക്തമാക്കി അബുദാബി
ആശ്വാസമേകി ദുബായിൽ വാടക കുറയുന്നു
മരുഭൂമിയിലും കൂടേണ്ടെന്ന് അബുദാബി പൊലീസ്
ഹൂതി ആക്രമണം തടയാൻ യുഎൻ ഇടപെടണം: സൗദി
ഒമാനിൽ ഏഴുദിനം ക്വാറന്റൈൻ നിർബന്ധം
ബ്രാൻഡുകളുടെ പേര് പറഞ്ഞ് റെക്കോർഡ് നേടി മലയാളി ബാലന്
സൗദിയിൽ സുരക്ഷയ്ക്ക് സ്ത്രീകളും
പരുക്കേറ്റ വനിതയ്ക്ക് നഷ്ടപരിഹാരം 10 ലക്ഷം ദിർഹം
അഴിമതിക്കേസില്‍ സൗദിയിൽ 65...
കുവൈറ്റ് സിറ്റി:കുവൈത്തിൽ തടവുപുള്ളികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. സെൻട്രൽ ജയിൽ, പബ്ലിക് ജയിൽ, വനിത ജയിൽ എന്നിവിടങ്ങളിലെ 4000 തടവുകാർക്ക് കൊവിഡ് വാക്സിൻ നൽകുന്ന കാമ്പയിന് കഴിഞ്ഞദിവസം തുടക്കമായി.ജയിൽ ആശുപത്രി അഡ്മിനിസ്ട്രേഷന്റെ മേൽനോട്ടത്തിലാണ് ആരോഗ്യ മന്ത്രാലയം കുത്തിവെപ്പ് നൽകുന്നത്.
ജയിൽപുള്ളികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
ന്യൂഡൽഹി:വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിക്കുറച്ചു. അഡീഷണൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ശുപാർശ നൽകിയിരുന്നു. എന്നാൽ വിവാദ വിധികളുടെ പശ്ചാത്തലത്തിൽ കൊളിജിയം ശുപാർശ പിൻവലിച്ചു.ഫെബ്രുവരി 13ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാത്രമാണ് അഡീഷണൽ ജഡ്ജിയായി ഇവർക്ക്...
തിരുവനന്തപുരം:
ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അക്രമികൾ എത്തി വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്പന നടത്തുന്ന വാഹനവും വീടിന്റെ ജനല്‍ചില്ലുകളും തകര്‍ക്കുകയായിരുന്നു.ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ അനില്‍കുമാറിന്റെ മാതാവ് ബേബി(73) സഹോദരീപുത്രന് ആനന്ദ്(22) അയല്‍ക്കാരനായ ശശി എന്നിവരെ ഗുണ്ടാസംഘം മര്‍ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടില്‍നിന്ന് 13,000 രൂപയും കവര്‍ന്നാണ് അക്രമിസംഘം മടങ്ങിയത്.https://youtu.be/KWTPSjTYRfU
തിരുവനന്തപുരം:രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിച്ചിരുന്ന IIITMK ആണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ & ടെക്നോളജി ആയി മാറുന്നത്. ഇത് സംസ്ഥാനത്തെ 16ആമത്തെ സർവകലാശാലയാണ്.ലോക റാങ്കിങ്ങിൽ ആദ്യ 200നകത്ത് എത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. വിദേശ വിദ്യാർത്ഥികളെ ഉൾപ്പെടെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം....
റിയാദ്:കള്ളപ്പണ കേസുകളിൽ എട്ടു വിദേശികളടക്കം 12 പേർക്ക് സൗദി കോടതി 60 വർഷം തടവു ശിക്ഷ വിധിച്ചു. തടവുശിക്ഷ കഴിഞ്ഞ ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും. വിദേശത്തേക്ക് അയച്ച 60 കോടി റിയാൽ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്.60 കോടിയോളം റിയാൽ അനധികൃത മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചെന്നാണ് കേസ്. സൗദി വനിതയുടേയും സഹോദരന്റെയും രണ്ട് സുഹൃത്തുക്കളുടേയും പേരിൽ ബിനാമി...