Tue. Apr 23rd, 2024
Murder

പാലക്കാട്:

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ഒന്ന് പാലക്കാട് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാണെങ്കില്‍ മറ്റൊന്ന് പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ മകനെ ചട്ടുകം ചൂടാക്കി അച്ഛന്‍ പൊള്ളലേല്‍പ്പിച്ച വാര്‍ത്തയാണ്. പാലക്കാട് നെല്ലായയില്‍ ആണ് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട അടൂരില്‍ പഠിക്കാത്തതിന് ആയിരുന്നു ഏഴുവയസ്സുകാരനെ അച്ഛന്‍ ചട്ടുകംവെച്ച് പൊള്ളിച്ചത്

പാലക്കാട് നെല്ലായയില്‍ ആണ് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. നെല്ലായ പള്ളിപ്പാട് സ്വദേശി ബാബൂട്ടി ഹാജിയെയാണ് മകന്‍ മകന്‍ അഫ്സല്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അഫ്സല്‍ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട അടൂരില്‍ മദ്യലഹരിയിലെത്തിയ അച്ഛന്‍ പഠിക്കാത്തതിന് ആയിരുന്നു ഏഴുവയസ്സുകാരനെ ചട്ടുകംവെച്ച് പൊള്ളിച്ചത്. കുട്ടിയെ ഉപദ്രവിച്ച പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ  അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയെയും മകനെയും ഇയാള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് പോകാന്‍ ഭയപ്പെടുന്ന കുട്ടി ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ്.

https://www.youtube.com/watch?v=qbzVjxZDOL0

By Binsha Das

Digital Journalist at Woke Malayalam