Daily Archives: 7th February 2021
പ്രധാനപ്പെട്ട ഗള്‍ഫ് വാര്ത്തകള്കുവൈത്തിൽ പുതിയ വിസ കൊറോണ സമിതിയുടെ അനുമതിയോടെ മാത്രം
മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിൽ
ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം നിർബന്ധം
ഇന്ത്യൻ എംബസി കേന്ദ്ര ബജറ്റ് അവലോകനം നടത്തി
സൗദി സ്വകാര്യ മേഖലയിൽ ഇനിമുതൽ ആഴ്ചയിൽ രണ്ടു ദിവസം അവധി
സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും
യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് യെമനെക്കുറിച്ചുള്ള...
ദുബായ്:ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഇറാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി. ഞായറാഴ്ച ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.2011 മുതൽ അസ്ഥിരത കണ്ട യെമനിൽ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി മാർട്ടിൻ ഗ്രിഫിത്സ് വിദേശകാര്യ മന്ത്രി ജവാദ് സരീഫുമായി കൂടിക്കാഴ്ച നടത്തും.
ന്യൂഡല്‍ഹി:ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇടപെടൽ. സമാധാനപരമായി ഒത്തുകൂടാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവകാശം ഓൺലൈനായും ഓഫ്ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യുഎൻഎച്ച്ആർസി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.''ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഇന്ത്യൻ സർക്കാരും സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കേണ്ടതുണ്ട്. സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനും ആവശ്യങ്ങൾ...
കുവൈത്ത് സിറ്റി:കുവൈത്തിലെ ഇന്ത്യൻ എംബസി കേന്ദ്ര ബജറ്റ് അവലോകന പരിപാടി നടത്തി. ഇന്ത്യയിലേക്ക് നിക്ഷേപം ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തി വ്യവസായ പ്രമുഖരെയും സാമ്പത്തിക വിദഗ്ധരെയും പങ്കെടുപ്പിച്ച് ബജറ്റ് തുറന്നിടുന്ന നിക്ഷേപ അവസരങ്ങളിലേക്ക് വിരൽ ചൂണ്ടി. വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിലും ലോകത്തിലെ വലിയ വിപണിയിലൊന്ന് എന്ന നിലയിലും ഇന്ത്യ വിദേശ നിക്ഷേപകർക്ക് മികച്ച ഇടമാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കാൻ എംബസിയുടെ നേതൃത്വത്തിൽവിപുലമായ പരിപാടികളാണ്...
അന്തരിച്ച സംവിധായകന് സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്നചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജി ആര് ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍ ആണ്. നേരത്തെ തീരുമാനിച്ചിരുന്ന പ്രോജക്ട് 'അയ്യപ്പനും കോശിയും' റിലീസിന്റെ ഒന്നാംവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പമാണ് പൃഥ്വിയുടെ പ്രഖ്യാപനം.ജി ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്....
പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന് ആമിലിനെ കൊലപ്പെടുത്തിയത്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം.തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതകത്തിനു...
വാഷിംഗ്ടണ്‍:ഫെബ്രുവരി അഞ്ച് കശ്മീര്‍- അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോയ്ക്ക് മുന്നിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.ഫെബ്രുവരി അഞ്ച് പാകിസ്താനിലും കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നുണ്ട്.പ്രമേയം പാസാക്കുന്നതില്‍ ന്യൂയോര്‍ക്കിലെ പാക് കോണ്‍സുലേറ്റ് നിര്‍ണായക സ്വാധീനം വഹിച്ചു.പ്രമേയം അംഗീകരിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തീരുമാനിക്കുകയാണെങ്കില്‍ കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിരീക്ഷണ വിധേയമാകാനും വഴിവെക്കുമെന്നാണ് നിരീക്ഷണങ്ങള്‍.ഡെമോക്രാറ്റിക് അംഗങ്ങളായ...
പത്തനംതിട്ട:കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. നിയമം നടപ്പാക്കിയാല്‍ ശബരിമലയ്ക്ക് പോകുന്ന മല അരയര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാമെന്നാണ് പി കെ സജീവ് പറഞ്ഞത്. നിയമം ആരുനിര്‍മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്ക് തന്നെയായിരിക്കും എന്നും പി കെ സജീവ് പറഞ്ഞു
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്
പാലാ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ
ധര്മജന് ബോള്‍ഗാട്ടി എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി
പ്രതിപക്ഷ ബഹളം: നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയാനിടയില്ല
എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
എറണാകുളത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി ട്വന്റി 20
സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്
'വിശ്വാസികളെ...
ദില്ലി:ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
ഋഷികേശിലും ഹരിദ്വാറിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു. ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും പെട്ടെന്ന്
ഒഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ...