30 C
Kochi
Sunday, October 24, 2021

Daily Archives: 3rd February 2021

തിരുവനന്തപുരം:സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കുമാത്രമാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍.ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി വിടാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, അവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നീതിയുക്തമായാണ് നല്‍കുന്നതെന്നും ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ മൊയ്തീന്‍കുട്ടി പറഞ്ഞു.
മ​സ്​​ക​ത്ത്​:വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​ദേ​ശി​ക സ​മ്പ​ദ്​​ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഓഫ് ​കോ​മേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ റെ​ദ ബി​ൻ ജു​മാ അ​ൽ സാ​ലി​ഹ്. ബി​സി​ന​സ്​ ഉ​ട​മ​സ്ഥ​ർ​ക്ക്​ വ​ലി​യ ന​ഷ്​​ടം വ​രു​ത്തു​ന്ന​താ​ണ്​ തീ​രു​മാ​നം. ഇ​ത്​ അ​ന്തി​മ​മാ​യി സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​രാ​നാ​ണ്​ കാ​ര​ണ​മാ​വു​ക.ഇ​ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്നും ചേം​ബ​ർ പ്ര​സി​ഡ​ൻ​റ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ...
റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ: ഗൾഫ് വാർത്തകൾ
പ്രധാനപ്പെട്ട ഗൾഫ് വർത്തകളിലേയ്ക്ക് :റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ മുഹറഖിൽ ഫുഡ്​ ട്രക്കുകൾക്ക്​ പുതിയ നിയമം ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ ഇനി സൗദി പൗരൻമാർക്ക് മാത്രമെന്ന് ഉത്തരവിറങ്ങി ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ മൂന്ന് വർഷം ജയിൽശിക്ഷ; ലക്ഷംറിയാൽ പിഴയും സൗദിയിലേക്കുള്ള യാത്രാവിലക്ക്; യുഎഇ വഴിയും മടങ്ങാനാവാതെ പ്രവാസി ഇന്ത്യക്കാർ ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് 10മാസത്തിനു ശേഷം പുനരാരംഭിച്ചു ബ​ഹ്റൈ​ന്‍ ഡി​ഫ​ന്‍സ്...
കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് സ്റ്റാര്‍ റിഹാന ട്വീറ്റ് ചെയ്തതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് ഉള്‍പ്പെടെ...
തിരുവനന്തപുരം:സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ പി നദ്ദ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്നും, ബിജെപിയിൽ പക്ഷേ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും പാർട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു
ന്യൂദല്‍ഹി:കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മിയ ഖലിഫയും. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലിഫ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മിയ ഖലിഫയുടെ പ്രതികരണം. ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതും മിയ ഖലിഫ ചൂണ്ടിക്കാട്ടി. നിരവധി പേരാണ് കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസ്സിൽ സ്റ്റുഡൻ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ അടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ MIG -29 വിമാനം പറത്തി പരിശീലനം നടത്തി. 2017ൽ ഇവർ വാണിജ്യ ലൈസൻസും സ്വന്തമാക്കിയിരുന്നു.https://youtu.be/28bDj27xss8
കൊല്‍ക്കത്ത:ബിജെപി അംഗങ്ങള്‍ കലാപത്തിന് കോപ്പുകൂട്ടുന്നവരെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ച ബംഗാളിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.ബിജെപി എന്ന പാര്‍ട്ടിയില്‍ മുഴുവനും കലാപത്തിന് കോപ്പുകൂട്ടുന്ന അത്യാഗ്രഹികളായിട്ടുള്ള ആളുകളാണ് എന്നാണ് മമത പറഞ്ഞത്.തൃണമൂലില്‍ അഴിമതിക്കാര്‍ക്ക് ഒരിക്കലും ഒരു സ്ഥാനവുമില്ലെന്നും മമത പറഞ്ഞു.അത്യാര്‍ത്തിക്കാരയവരൊക്കെ പോയി. അത്തരം വ്യക്തികള്‍ക്കൊന്നും തൃണമൂലില്‍ സ്ഥാനമില്ല. ഞങ്ങളുടെ പാര്‍ട്ടി അംഗത്വം വില്‍പനയ്ക്ക് വെച്ചിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അംഗത്വം സ്വാഭാവികമായും ലഭിക്കുകയും ചെയ്യും മമത...
റിയാദ്:സൗദി അറേബ്യയിലെ റിയാദില്‍ തീപ്പിടുത്തം. അല്‍ഖര്‍ജ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചത്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മോസ്കോ:റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ (44) മൂന്നര വർഷം തടവിനു ശിക്ഷിച്ചു. മറ്റൊരു കേസിൽ പരോൾ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണു കോടതി നടപടി.രാസായുധ ആക്രമണത്തിൽനിന്നു തലനാഴിരയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ മാസം 17നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലാകുകയായിരുന്നു. നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണു കോടതി വിധി.