24 C
Kochi
Tuesday, September 21, 2021

Daily Archives: 26th February 2021

അബുദാബി:യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിൻ്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്‍ധമായിരിക്കും. ശനിയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കുറയും.
തിരുവനന്തപുരം:കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാള്‍, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്​ തിരഞ്ഞെടുപ്പ്​ നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അസമില്‍ മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു....
മുംബൈ:ബോളിവുഡില്‍ ഹിറ്റായ 'തനു വെഡ്സ് മനു'വിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റാവത്ത്. ഓര്‍മകൾ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും പതിവുപോലെ സ്വയം പുകഴ്ത്തിക്കൊണ്ടാണ് ഇത്തവണയും കങ്കണയുടെ ട്വീറ്റ്. ''അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു.കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക്...
കുവൈത്ത് സിറ്റി:മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയർ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുൽ അല്‍ രാജ്‍ഹിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ 'ഹൈ റിസ്‍ക്' രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാൻ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതർ...
ഹരിയാന:കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ സോനിപത്തിൽ നിന്ന് ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്.കർഷക സമരത്തിൽ സജീവമാകുന്നതിനിടെയായിരുന്നു അറസ്റ്റ്. കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ മാനേജ്‌മെന്റ് പ്രതിനിധികളെയും, ജീവനക്കാരെയും ആക്രമിച്ചുവെന്നാണ് നോദീപ് കൗറിനെതിരെയുള്ള ആരോപണം. പൊലീസ് കസ്റ്റഡിയിൽ പുരുഷ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.ഇക്കാര്യമടക്കം...
ബംഗളൂരു:വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടി. വത്സല്‍ ഗോവിന്ദ് (95), സച്ചിന്‍ ബേബി (54), മുഹമ്മദ് അസറുദ്ദീന്‍ () എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമാണ്...
തിരുവനന്തപുരം:വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും കെ കെ ശൈലജ പറഞ്ഞു.നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക്...
ഓസ്​കർ പുരസ്​കാരത്തിന്‍റെ ആദ്യഘട്ടം കടന്ന്​ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്​ത തമിഴ്​ ചിത്രം സൂരറൈ പോട്ര്​. മികച്ച സിനിമ, നടൻ, നടി, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിലാണ്​ ചിത്രം മത്സരിക്കുക. മലയാളി താരം അപർണ ബാലമുരളിയാണ്​ നായിക.പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ സൂരറൈ പോട്ര്​ ഇടംപിടിക്കുകയായിരുന്നു. ചിത്രത്തിന്‍റെ സഹനിർമാതാവ്​ രാ​ജശേഖർ പാണ്ഡ്യനാണ്​ വിവരം പുറത്തുവിട്ടത്​. കൊവിഡ്​ പ്രതിസന്ധി മൂലം ഓൺ​ലൈനായാണ്​ ഓസ്​കർ സംഘാടനം. ഓൺലൈനായാണ്​ ജൂറി...
വാഷിംഗ്ടണ്‍:സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചക്കും അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.ലൗജെയ്ന്‍ അല്‍-ഹധ്‌ലൂല്‍ അടക്കമുള്ള നിരവധി സൗദി-അമേരിക്ക ആക്ടിവിസ്റ്റുകളെ തടവില്‍ നിന്നും മോചിപ്പിച്ച സൗദി അറേബ്യയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ടും ബൈഡന്‍ സംസാരിച്ചു. ഇറാനില്‍ നിന്നും...
ന്യൂഡല്‍ഹി:കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബിജെപി. കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക് ചില തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞത്.സിര്‍സയില്‍ യോഗം നടത്തുമെന്ന് ബിജെപി അറിയിച്ചതിന് പിന്നാലെ തന്നെ ബിജെപി പ്രവര്‍ത്തകരെ പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.കര്‍ഷക പ്രതിഷേധത്തിന് സര്‍ക്കാര്‍ പരിഹാരം കാണുന്നതുവരെ ബിജെപിയുടേതോ ജെജെപിയുടേതോ ആയ...