30 C
Kochi
Sunday, October 24, 2021

Daily Archives: 15th February 2021

ബിജ്‌നോര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ മോദി പക്ഷെ അത് നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.മോദി ജിയെ എന്തിനാണ് രണ്ടാം വട്ടവും ജനങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ട്. ഒരുപക്ഷെ മോദിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നിരിക്കാം. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം.ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു....
ന്യൂഡൽഹി:രാജ്യത്തെ കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ട്വീറ്റിലൂടെയാണ് കെജ്‍രിവാൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് നേർക്ക് മുൻപെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നും കെജ്‍രിവാൾ ട്വീറ്റ് ചെയ്തു.ശനിയാഴ്ചയാണ് ദിശയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൂൾ കിറ്റ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ​ഗ്രേറ്റ തൻബെർ​ഗിനെയാണ്....
വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി: ഗൾഫ്‌ വാർത്തകൾ
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി  അ​ജ്​​മാ​നി​ൽ സ​ര്‍ക്കാർ കാര്യാലയങ്ങളില്‍ പ്രവേശിക്കാൻ കൊവിഡ്‌ ഫ​ലം നി​ർബന്ധം  ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്  നാ​ല്​ ല​ക്ഷം ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മാ​ർ​ച്ചി​ൽ എ​ത്തും 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഉത്തരവ് പിഎ​ച്ച്സിസി ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ൾ ഓ​ൺ​ലൈ​നി​ൽ മാ​ത്രം കൊവി​ഡ്​ പ്ര​തി​സ​ന്ധി...
പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്‌തെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. നിരവധി പേർ ദിശയുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിശയെ വിട്ടയക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ പ്രമേയം പാസാക്കി സിപിഐഎം പോളിറ്റ് ബ്യൂറോ. ടൂള്‍ കിറ്റ് കേസില്‍ ദിഷയെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം...
ദോ​ഹ:പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ക്കി. എ​ന്നാ​ൽ, അ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഡോ​ക്​​ട​റെ കാ​ണാ​നു​മാ​കും. നി​ശ്ചി​ത​ശ​ത​മാ​നം രോ​ഗി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി ഇ​ത്​ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഫെ​ബ്രു​വ​രി 14 മു​ത​ൽ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ്​ സേ​വ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ കൊവി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​തി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത, ഓ​ൺ​ലൈ​ൻ ചി​കി​ത്സ സാ​ധ്യ​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും പിഎ​ച്ച്സിസി ​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.
വാഷിംഗ്ടൺ:അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ പേരിൽ സ്വന്തം ബ്രാന്റ് ഉയർത്താൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാ ഹാരിസിനെ വിലക്കി വൈറ്റ് ഹൗസ് നിയമവിദഗ്ദ്ധർ. നാളുകളായി കമാലാ ഹാരിസിന്റെ പേര് ഉപയോ​ഗിച്ച് ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാണ് വൈറ്റ് ഹൗസ് വിരാമമിട്ടത്.ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണ് - വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതായി ദി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ അമേരിക്കൻ സർക്കാരിനെ ബാധിക്കുന്ന തരത്തിൽ...
ചെന്നൈ:ബാറ്റ്​സ്​മാൻമാരുടെ ശവപ്പറമ്പായ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ ഇംഗ്ലീഷ്​ സ്​പിൻ ബൗളർമാരെ അതിജീവിച്ച്​ ഇന്ത്യ ലീഡുയർത്തുന്നു. തുടക്കത്തിൽ തകർച്ചക്ക്​ ശേഷം ക്രീസിലുറച്ച നായകൻ വിരാട്​ കോഹ്​ലിയും(56) ഏഴാമതായി ഇറങ്ങി ആത്മവിശ്വാസത്തോടെ ബാറ്റുചെയ്​ത രവിചന്ദ്രൻ അശ്വിനുമാണ് (50)​ ഇന്ത്യയെ മുന്നോട്ട്​ നയിക്കുന്നത്​. ആറുവിക്കറ്റ്​ നഷ്​ടത്തിന്​ 190 റൺസെന്ന നിലയിലാണ് ഇന്ത്യ. ആകെ ലീഡ്​ 385 റൺസായതോടെ ഇംഗ്ലണ്ടിന്​ ചങ്കിടിപ്പേറി.ഒരുവിക്കറ്റിന്​ 54 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം തകർച്ചയോടെയായിരുന്നു. 7 റൺസുമായി...
തിരുവനന്തപുരം:സുരേഷ് ഗോപി വീണ്ടും കാക്കിയിട്ട് പൊലീസ് റോളില്‍. ഏഴ് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഐപിഎസ് ഓഫീസറാകുന്നത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്‌ഗോപിയും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സുരേഷ് ഗോപിക്കൊപ്പം...
തിരുവനന്തപുരം:വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍.മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍...
അബുദാബി:വ്യക്തികളെ തിരിച്ചറിയാനായി മുഖം (ഫേഷ്യൽ ഐഡി) ഉപയോഗിക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിൽ പരീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തെ തുടർന്ന് രാജ്യത്തൊട്ടാകെ നടപ്പാക്കും.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകൾ ഹാജരാക്കുന്നതിനു ബദലായാണ് ഫേഷ്യൽ ഐഡി ഉപയോഗിക്കുക.