24 C
Kochi
Saturday, March 6, 2021

Daily Archives: 8th February 2021

തിരുവനന്തപുരം:സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു നല്ല കാര്യവും ചെയ്യാനില്ല. എന്നാലും ഇരിക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഇത്രമാത്രം അധപതിച്ചുപോയോ, എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ പാടില്ലേ?ഞങ്ങള്‍ നിര്‍മിച്ച പാലത്തിലൂടെ കാറോടിച്ചുകൊണ്ട് പറയുകയാണ് ഇത് പാലമല്ലെന്ന്. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നിങ്ങളെക്കുറിച്ചുള്ള...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. രാ​ത്രി ഏ​ഴു​മു​ത​ൽ രാ​ജ്യ​മാ​കെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ത്തി​ൽ റോ​ന്തു​ചു​റ്റും.സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി എ​ല്ലാ​വ​രും പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​ഹ്വാ​നം ചെ​യ്തു.അ​തി​നി​ടെ കൊവി​ഡ്​ പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്​...
അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു വാക്സീൻ സ്വീകരിച്ചവരും ശ്രദ്ധ പുലർത്തണം ഒമാനിൽ ആസ്ട്രസെനക്ക കൊവിഡ് വാക്സിനേഷൻ തുടങ്ങി കുവൈത്തിൽ 35 രാജ്യങ്ങളിലെ നേരിട്ടുള്ള പ്രവേശനവിലക്ക് നീക്കാൻ സാധ്യത ബഹിരാകാശം കീഴടക്കാനൊരുങ്ങി അറബ് ലോകം ബഹിരാകാശത്ത് ആഘോഷം; ചുവപ്പണിഞ്ഞ് കെട്ടിടങ്ങൾ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർഥിച്ചു ആഡംബര കപ്പലിൽ സാഹസിക യാത്ര: ഓഫറുമായി ഖത്തർ എയർവേയ്‌സ് ഖത്തറിൽ റോഡ് ശൃംഖല...
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാടകീയരംഗങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം
തിരുവനന്തപുരം:  പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയവരെ സമര വേദിയിൽ നിന്നും പോലീസ് മാറ്റി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പി.എസ്.സി. പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക ആറ് മാസത്തേക്ക് നീട്ടുക, റാങ്ക് പട്ടികയിലുള്ളവര്‍ക്ക് എത്രയുംവേഗം നിയമനം നല്‍കുക തുടങ്ങിയ...
എല്ലാ രീതിയിലും താന്‍ കര്‍ഷക സമരത്തിനൊപ്പമാണെന്ന് നടി പാര്‍വതി തിരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല. കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും നടി പറഞ്ഞു.'എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, കര്‍ഷക സമരത്തിന്റെ കൂടെയാണ്. അതിലെനിക്ക് മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാല്‍, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണ്.
ദുബൈ:യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോതിലുണ്ടായ വര്‍ദ്ധനവ്. യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരായ ജീവനക്കാരുടെ എണ്ണം 2020ല്‍ 434 ആയി. സ്വദേശിവത്കരണം സാധ്യമാവുന്ന വിവിധ തസ്‍തികകളില്‍ 1210 പ്രവാസികളാണുണ്ടായിരുന്നത്.2021ല്‍ 40 മുതല്‍ 45 ശതമാനം വരെ സ്വദേശിവത്കരണം സാധ്യമാക്കുന്നതിനായി 15.5 മില്യന്‍ ദിര്‍ഹമാണ്...
കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ
കൊല്ലം:കൊട്ടാരക്കരയിൽ മോഷണം പോയ കെഎൽ 15, 7508 നമ്പർ വേണാട് ബസ് പരിപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. https://youtu.be/ayGUYMiSPNI
വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി
കൊടുങ്ങല്ലൂർ:മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദ എന്ന 72കാരിയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച രണ്ടോടെ ആയുധങ്ങളുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്.  കുത്തേറ്റ്​ രക്തം വാർന്നൊഴുകിയിരുന്നു എന്നിട്ടും ഒച്ചവെച്ചതോടെ അക്രമികൾ കൈയിലുണ്ടായിരുന്ന ആയുധം വായിൽ കുത്തിക്കയറ്റി. ഇതിനിടെ നിലത്ത് വീണെങ്കിലും ധൈര്യം വീണ്ടെടുത്ത് ഒച്ചവെക്കുകയായിരുന്നു. ഇതോടെ...
മുംബൈ:സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങും.നിലവിലെ പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും ഈ നീക്കം “അനുബന്ധ സാമ്പത്തിക സാഹചര്യങ്ങളെ” വളർത്തിയെടുക്കുമെന്നും റിസർവ് ബാങ്ക് പറയുന്നു.ഒന്നിലധികം വില രീതി ഉപയോഗിച്ച് റിസർവ് ബാങ്ക് മൾട്ടി സെക്യൂരിറ്റി ലേലത്തിലൂടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും....