Sun. Jul 13th, 2025
SI Balu

തൂത്തുക്കുടി:

തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി.തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച് പൊലീസ് ശാസിച്ചതിലെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ എസ്ഐയെ കൊന്നത്. തൂത്തുക്കുടി വേലവേളാന്‍ സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവേലാണ് കൊലപാതകത്തിന് പിന്നില്‍.

രാത്രി 12 മണിക്ക് പട്രോളിങ്ങിനിടെ മദ്യപിച്ച് വാഹമോടിച്ച മുരുകവേലിന്‍റെ വാഹനത്തിന്‍റെ താക്കോല്‍ എസ്ഐ ബാലു വാങ്ങിയിരുന്നു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്ഐ ശാസിക്കുകയും ചെയ്തിരുന്നു.  ഇതില്‍ പ്രകേപിതനായാണ് ഇായള്‍ മറ്റൊരു മിനിലോറിയെടുത്ത് ബെെക്കില്‍ പോകുകയായിരുന്ന എസ്ഐയെയും കോണ്‍സ്റ്റബിളിനെയും പിന്തുണര്‍ന്ന് വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്.

ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എസ്ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റി. സംഭവസ്ഥലത്ത് വച്ച് തന്നെ എസ്ഐ മരിച്ചു. തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എസ്ഐ ബാലുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

https://www.youtube.com/watch?v=AJlrOl8XSoI

 

 

By Binsha Das

Digital Journalist at Woke Malayalam