24 C
Kochi
Monday, September 27, 2021

Daily Archives: 2nd February 2021

കുവൈത്ത് സിറ്റി:ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.കൊവിഡ് മഹാമാരിയുടെ തുടക്കം തൊട്ട് രോഗ പ്രതിരോധ കാര്യത്തിൽ കുവൈത്തും ഇന്ത്യയും സഹകരിച്ചു വരുന്നുണ്ട്. ഇന്ത്യൻ നിർമിത വാക്സീൻ പല രാജ്യങ്ങൾക്കും നൽകുന്നതിൻ‌റെ ഭാഗമായാണ് കുവൈത്തിലും എത്തിച്ചത്.
കൊച്ചി:കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9 തീയതികളിൽ നടന്ന പൊതുപണിമുടക്കിലാണ് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കെടുത്തത്. ഇവരുടെ അവധി അനുവദിച്ച് ശമ്പളം നൽകാൻ ജനുവരി 31നാണ് പൊതുഭരണ സെക്രട്ടറി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി ബാലഗോപാലൻ സമർപ്പിച്ച പൊതുതാൽപര്യ...
വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തപ്‍സി. ലൂപ് ലപേടെ എന്ന സിനിമയിലാണ് തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തിലെ തപ്‍സിയുടെ കഥാപാത്രത്തിന്റെ പേരാണ് സാവി. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1998ലെ ജെര്‍മൻ സിനിമയായ റണ്‍ ലോല റൺ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ചിത്രം.ഏറെ അഭിനയപ്രാധാന്യം ഉള്ളതാണ് സാവി എന്ന കഥാപാത്രം. താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
ദില്ലി:കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
ചെന്നൈ:ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ചെപ്പോക്കിലെ സ്‌പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ച ഇതിനൊപ്പം മുറുകുകയാണ് സ്‌പിന്നറായ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്നു ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ.ആദ്യ ടെസ്റ്റിലോ രണ്ടാം മത്സരത്തിലോ അവസരം ലഭിച്ചാല്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ് എന്നും പഠാൻ പറഞ്ഞു.
‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്
ന്യു ഡൽഹി:സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്ന ആത്മനിർഭർഭാരതിനെ 2020-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു. ഒരു മഹാമാരിയുടെ ആപത്തുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങളെ സാധൂകരിക്കുന്നതിനാലാണ് ഈ പദം തിരഞ്ഞെടുത്തത് എന്ന് ഓസ്‌ഫോർഡ്.ഭാഷാ വിദഗ്ധരായ കൃതിക അഗർവാൾ, പൂനം നിഗം സഹായ്, ഇമോജൻ ഫോക്സൽ എന്നിവരുടെ ഉപദേശക സമിതിയാണ് ഈ വാക്ക് തിരഞ്ഞെടുത്തത്.https://youtu.be/dtD1LuYB_JE
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അമരം. ഭരതൻ ആണ് ചിത്രം സംവിധാനം ചെയതത്. കടപ്പുറത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമ റിലീസ് ചെയ്യും വരെ ആശങ്കയിലായിരുന്നുവെന്നാണ് 30 വര്‍ഷം തികയുമ്പോള്‍ നിര്‍മാതാവ് മഞ്ഞളാംകുഴി അലി പറയുന്നത്.സിനിമയെ കുറിച്ചുള്ള തന്റെ കുറിപ്പിൽ മഞ്ഞളാംകുഴി അലി പറയുന്നു. സിനിമയെ കുറിച്ചുള്ള തന്റെ കുറിപ്പിലാണ് മഞ്ഞളാംകുഴി അലി ഇക്കാര്യം പറയുന്നത്.ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രായം കൂടിയ കഥാപാത്രം, അദ്ദേഹത്തിന്റെ വേഷവിധാനം, ചിത്രത്തിലെ...
കണ്ണൂര്‍:നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനൊരുങ്ങുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്.സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത്.പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ധര്‍മ്മജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നാണ്...
വാഷിങ്​ടൺ:യു എസ്​ ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ നിയമിതയായി.ജോ ബൈഡ​െൻറ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി അവലോകന സംഘാംഗമായി പ്രവർത്തിച്ചിരുന്നു. ബഹിരാകാശ സാ​ങ്കേതിക വിദ്യയിലും എൻജിനീയറിങ്ങിലും പണ്ഡിത്യമുള്ള വനിതയാണ്​ ഭവ്യ ലാലെന്ന്​ നാസ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിഫൻസ്​ അനാലിസിസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി പോളിസി ഇൻസ്​റ്റിറ്റ്യൂട്ടിൽ ​(എസ്​ ടി പി ഐ) 2005 മുതൽ 2020വരെ...
ദില്ലി:കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ് നിയന്ത്രണം. പഞ്ചാബ് മെയിൽ റോത്തക്കിൽ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടു. ഈ ട്രെയിനിൽ ആയിരത്തോളം കർഷകർ ഉണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു.രാജസ്ഥാനിൽ നിന്ന് പഞ്ചാബ്-ഹരിയാന വഴി ദില്ലിക്ക് വരുന്ന മറ്റൊരു ട്രെയിൻ ഹരിയാനയിലെ ബഹദൂർഗഡിൽ യാത്ര അവസാനിപ്പിച്ചു. യുപിയിൽ നിന്നും വരുന്ന...