Thu. Apr 25th, 2024
Ksrtc driver rescue child

തിരുവനന്തപുരം:

ഒരു കുഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുന്നതും പെട്ടന്നെത്തിയ ബസ് ബ്രേക്കിട്ട് വാഹനം ചവിട്ടി നിര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രെെവര്‍  കെ രാജേന്ദ്രനായിരുന്നു  സഡന്‍ ബ്രേക്കിട്ട് ബസ് ചിവിട്ടി നിര്‍ത്തിയത്. ഇപ്പോള്‍ അദ്ദേഹത്തെ പൗരാവലി ആദരിച്ചിരിക്കുകയാണ്.

ഉദിയൻകുളങ്ങരയിലെ സൈക്കിൾ വിൽപന കേന്ദ്രത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയ രണ്ട് വയസ്സുകാരനായിരുന്നു റോഡിന് നടുവിലേക്ക് ഓടിയത്. മാതാപിതാക്കള്‍ പുതിയ സൈക്കിൾ വാങ്ങുന്നതിനായി നോക്കിയെടുക്കുന്ന തിരക്കിലായിരുന്നു. തന്‍റെ കെെയ്യിലുണ്ടായിരുന്ന പന്ത് വഴുതി റോഡിലേക്ക് പോയതോടെയായിരുന്നു ഈ കുഞ്ഞ് അതെടുക്കാനായി റോഡിലേക്ക് ഓടിയത്. ബസ്സിന് മുന്നില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ സഡന്‍ ബ്രേക്കിട്ട് രാജേന്ദ്രന്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് വലിയൊരു അപകടം ഒഴിവായത്.

കടയില്‍ സ്ഥാപിച്ച ഈ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടുകൂടിയാണ് പാപ്പനംകോടി ഡിപ്പോയിലെ ഡ്രെെവറായ ഇദ്ദേഹത്തെ പൗരാവലി ആദരിച്ചത്. മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃത കാട്ടിയ രാജേന്ദ്രന്‍ ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ െഎഎഎസ് അറിയിച്ചു.

https://www.youtube.com/watch?v=-cDw4SZzZLE

 

By Binsha Das

Digital Journalist at Woke Malayalam