Daily Archives: 19th February 2021
ഇന്നത്തെ പ്രധാന ഗൾഫ് വർത്തകൾ:1 ബഹ്റൈനിൽ കൊവിഡിന്റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി2 കൊവിഡ് പോസിറ്റീവെന്ന് മറച്ചുവെച്ചാൽ തടവും പിഴയും3 ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ സൗദി അറേബ്യയിലെത്തി4 ദുബായിൽ 48 മണിക്കൂറിനിടെ അഞ്ചു വാഹനാപകടം5 ടൈം മാഗസിൻ്റെ 100 നേതാക്കളുടെ പട്ടികയിൽ സാറ അൽ അമീരിയും6 'ദബിസാറ്റ്' ശനിയാഴ്ച വിക്ഷേപിക്കും7 എക്സ്പോ ഒരുങ്ങുന്നു: ഇന്ത്യൻ പവലിയൻ ചെലവ് 250 ദശലക്ഷം ദിർഹം8 ആഗോള സൈക്കിൾമേളയുടെ ട്രാക്കുണരുന്നു; പടയോട്ടം...
കൊച്ചി:മലയാള സിനിമയെ ലോക ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഎഫ്എഫ്കെ അതിൻ്റെ അര പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ എ്സിബിഷൻ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്. 25 വർഷം പൂർത്തിയാക്കിയ ഐഎഫ്എഫ്കെയുടെ സ്മരണ പുതുക്കുന്ന ഫോട്ടോ എക്സിബിഷൻ ‘മേള @ 25’ മുഖ്യവേദിയായ സരിത തിയറ്റർ കോംപ്ലക്സിൽ ആണ് നടക്കുന്നത്.സജിത മഠത്തിൽ, ബിന പോൾ തുടങ്ങിയവരുടെ ആശയത്തിൽ ആരംഭിച്ച എക്സിബിഷൻ പ്രേഷകർക്ക് വ്യത്യസ്ത അനുഭവം നൽക്കുന്നു. കയർ ഉപയോഗിച്ച് മനോഹരമാക്കിയ ഈ...
മൊഹാലി:പഞ്ചാബിൽ സൈക്കിളുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം ചലനമറ്റ യുവാവിന്റെ ശരീരവുമായി കാർ സഞ്ചരിച്ചത് 10 കിലോമീറ്റർ. ഈ കാർ മരണവേഗത്തിൽ പാഞ്ഞെത്തി ഇടിച്ചപ്പോൾ, സഞ്ചരിച്ച സൈക്കിളിൽ നിന്ന് യോഗേന്ദർ മണ്ഡൽ എന്ന യുവാവ് തെറിച്ചുവീണത് ആ കാറിനു മുകളിലേക്കായിരുന്നു. ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് ബോധമറ്റ ആ ശരീരം ഇറക്കിവെച്ച് കാർ ഡ്രൈവർ കടന്നുകളഞ്ഞു.പൊലീസ് എത്തി ആശുപത്രിയിലെത്തിക്കുേമ്പാഴേക്ക് യോഗേന്ദർ മരണത്തിന് കീഴടങ്ങിയിരുന്നു. നഗരത്തിലെ എയർപോർട്ട് റോഡിലെ സിറക്പൂർ ഏരിയയിലാണ് ഞെട്ടിക്കുന്ന നടന്നത്. സിസിടിവിയിൽ കുടുങ്ങിയ പ്രതി ഒടുവിൽ അറസ്റ്റിലായി.https://www.youtube.com/watch?v=8CxYxvkGtM0
ചെന്നൈ:ഐപിഎല്‍ താരലേലത്തില്‍ ഇതിഹാസ ബാറ്റ്സ്മാന് സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്‍ജുനെ സ്വന്തമാക്കിയിരുന്നു മുംബൈ ഇന്ത്യന്‍സ്. ചെന്നൈയില്‍ ഇന്നലെ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അര്‍ജുനെ ടീമിലെടുത്തത്. അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന് മഹേള ജയവര്‍ധനെ.'കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്. സച്ചിന്റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അയാളുടെ തലയ്ക്ക് മുകളിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ട് ബാറ്റ്സ്മാനല്ല, ബൗളറാണ് അര്ജുന്.അതിനാല്‍...
യുഎഇ:അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന എക്സ്പോ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഇന്ത്യയുടെ പവലിയനും ഒരുങ്ങുകയാണ്. യുഎഇയിലെ ഏറ്റവും വലിയ കമ്യൂണിറ്റി ആയതിനാൽ ഒരു കുറവും വരുത്താതെയാണ് എക്സ്പോയിൽ ഇന്ത്യൻ പവലിയൻ്റെ നിർമാണം പുരോഗമിക്കുന്നത്. അടുത്ത മാസം സ്ട്രക്ചർ പൂർത്തിയാകുമെന്നാണ് കരുതുന്നത്.250 ദശലക്ഷം ദിർഹമാണ് (500 കോടി രൂപ) ചെലവ്. ഇന്ത്യയുടെ അഞ്ച് 'T' (Talent, Trade, Tradition, Tourism and Technology) ആയിരിക്കും പവലിയെൻറ തീം. പ്രവാസികളുടെ...
അബുദാബി:കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകർച്ച തടയാനും സാധിക്കുമെന്നും ഓർമിപ്പിച്ചു. കൊവിഡ് ഉൾപ്പെടെ സാംക്രമിക രോഗം...
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.മത്സരിക്കാൻ പാലക്കാട് തന്നെ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേമസയം അദ്ദേഹത്തെ തിരുവനന്തപുരത്ത്...
ചെന്നെെ:ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വിലയും കൂടി. പോരാത്തതിന് പാചകവാത സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കഴിഞ്ഞ ദിവസം അമ്പത് രൂപ കൂട്ടിയിരുന്നു.ഇങ്ങനെ എല്ലാത്തിനും വിലകൂടുന്ന സാഹചര്യത്തില്‍ ചെന്നെെയിലെ ഒരു കല്ല്യാണ വീട്ടില്‍ ഇതൊക്കെ പ്രതിഫലിച്ചിരിക്കുകയാണ്. വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കൾ ചേർന്ന് നവദമ്പതികൾക്ക് സമ്മാന പൊതികള്‍ക്ക് കരം...
നാദാപുരം:കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പരാതി നല്കി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് ഭീഷണി കോള്‍ വന്നതായി അജ്നാസിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി.നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്നാസിന്റെ സാമ്പത്തിക ഇടപാടുകളും നാദാപുരം പൊലീസ് അന്വേഷിക്കുന്നുണ്ട്ഒരാഴ്ചക്കുള്ളില് നാദാപുരം മേഖലയില്‍ ഇത് രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണ്. കഴിഞ്ഞ 13ന് ആണ്...
കൊച്ചി:ആമസോണ്‍ പ്രൈമില്‍ ഇന്നലെ രാത്രി പുറത്തിറങ്ങിയ ദൃശ്യം 2 ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന് ജീത്തു ജോസഫ്. ചിത്രം ചോര്‍ന്നതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ആമസോണ്‍ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിത്തു ജോസഫ് പറഞ്ഞു.ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രം ടെലിഗ്രാമില്‍ വന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിൻ്റെ വ്യാജ പതിപ്പിറങ്ങിയതിൻ്റെ നിരാശയിലാണ് ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.അതേസമയം ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായം ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും ജിത്തു ജോസഫ്...