Daily Archives: 23rd February 2021
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 വിദേശയാത്രകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം2) 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍3 ബുധനാഴ്ച മുതൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് കഴിക്കാനാവില്ല4 റിയാദ് മേഖലയിൽ നിരവധി തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി5 ഖത്തറിൽ മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍6 ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും7 പാസ്പോര്ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി...
ഡൽഹി:ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. വിവാദ കർഷക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റിൻ്റെ പേരിലാണ് ദിശ രവിയെ അറസ്റ്റ് ചെയ്തിരുന്നത്. ദിശയുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യം ഉപാധികളോടെയെന്നും കോടതി. രണ്ട്...
കുവൈറ്റ് സിറ്റി:കുവൈറ്റിൽ റസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 മുതലാണ് ഉത്തരവിന് പ്രാബല്യം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റാറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്.നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല.
പീരുമേട്:പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി പീരുമേട് താലൂക്ക് ഓഫിസിലെ ലാൻഡ് അസൈൻമെന്റ് തഹസിൽദാർ യൂസഫ് റാവുത്തറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് തഹസിൽദാർ വിജിലന്‍സിന്റെ പിടിയിലായത്.ഉപ്പുതറ കൂവലേറ്റം സ്വദേശിനി കണിശ്ശേരി രാധാമണി സോമനിൽനിന്നാണ് പട്ടയം നല്‍കാനായി 20,000 രൂപ ഇദ്ദേഹം ആവശ്യപ്പെട്ടത്. രാധാമണിയുടെ രണ്ട് ഏക്കർ 17 സെൻറ് സ്ഥലത്തിന് പട്ടയം നൽകുന്നതിന് 50,000 രൂപയാണ് യൂസഫ് റാവുത്തർ ആദ്യം ആവശ്യപ്പെട്ടതെങ്കിലും...
പത്തനംതിട്ട:അമിത വേഗതയും മറ്റു വാഹനങ്ങളെ കടത്തി മുന്നില്‍ പായണമെന്ന ചിന്തയുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡില്‍ പല ജീവനുകളും പൊലിഞ്ഞ് പോകുന്നതും. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്ന ഡ്രെെവര്‍മാര്‍ക്ക് ഒരു പാഠമാകുകയാണ് പത്തനംതിട്ട അടൂരിലെ ബസ്ഡ്രെെവറായ സിആർവിശ്വനാഥന്.65-കാരൻ സി ആർ വിശ്വനാഥന് എന്ന ഈ ബസ് ഡ്രൈവർ 42 വർഷമായി ഒരു അപകടവും ഉണ്ടാക്കാതെ യാത്രക്കാർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയാണ്. അടൂർ-പത്തനംതിട്ട റൂട്ടിൽ ഓടുന്ന ജാസ്മിൻ ബസിലെ ഡ്രൈവറാണ് സി ആർ വിശ്വനാഥന്. പത്തനംതിട്ട കുമ്പഴ...
ന്യൂഡൽഹി:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. എന്നാല്‍, ദില്ലി അക്രമണത്തില്‍ ദിഷയ്ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.ഇന്നലെ പ്രോസിക്യൂഷന്റെ പല വാദങ്ങളും അനുമാനങ്ങള്‍ മാത്രമാണെന്ന്...
തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകയോട് അശ്ലീലം കലർത്തി പ്രതികരിച്ച് വിവാദത്തിലായ കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡി എൻ പ്രശാന്ത് ഐഎഎസ്സിന്റെ ഭാര്യ പ്രതികരണവുമായി രംഗത്ത്.മാധ്യമപ്രവർത്തകയോട് പ്രതികരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് തൽകാലം മാറ്റിനിർത്തുകയായിരുന്നു ശ്രമമെന്നും ഭാര്യയായ ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.എന്നാൽ, പോസ്റ്റിന് താഴെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവിവാദം കത്തിപ്പടരുമ്പോള്‍ സോഷ്യല്‍...
മാന്നാർ:മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി തന്നെ സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ...
അടിമാലി:അടിമാലി പള്ളിവാസലിലെ 17 കാരി രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് അരുണിന്റെ മൃതദേഹവും കാണപ്പെട്ടത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവം നടന്ന ദിവസമോ പിറ്റേ ദിവസമോ ആകാം അരുണ്‍ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രേഷ്മയുടെ മൃതദേഹം കാണപ്പെട്ട അന്നുമുതല്‍ അരുണിനായി തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ...
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന് ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയായിരുന്നു ലെെംഗികബന്ധമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കൊവിഡ് കാലത്ത് രാപകലില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ പീഡനക്കേസെന്ന് കോടതി വിലയിരുത്തി.പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ...