Daily Archives: 12th February 2021
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾഅബുദാബിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കൊവിഡ് പരിശോധന
വിസിറ്റിങ് വിസക്കാരുടെ കാലാവധി മാർച്ച് 31 വരെ നീട്ടി
കുവൈത്തിൽ ഫൈസർ വാക്സിൻ അടുത്ത ബാച്ച് ഒരാഴ്ചക്കകം
ഓക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസ് മൂന്നുമാസത്തിന് ശേഷമേ നൽകൂ
ആൾക്കൂട്ടം തടയാൻ മത്സ്യ ലേലത്തിന് വിലക്ക്
റോബട് ഡെലിവറി ‘ബോയ്സ്’ ഉടൻ ദുബായിലെത്തും
മസ്കറ്റ് വിമാനത്താവളത്തിൽ ‘മ്യൂസിയം കോർണർ’ വരുന്നു
ജിസിസി ആരോഗ്യ മന്ത്രിമാർ അസാധാരണ യോഗം ചേർന്നു
...
ന്യു ഡൽഹി:
ഭീമാ കൊറേഗാവ് കേസിൽ സാമൂഹ്യപ്രവർത്തകരെയും ഗവേഷകരെയുമെല്ലാം അറസ്റ്റ് ചെയ്യാനായി എൻഐഎ കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകൾ കെട്ടിച്ചമച്ചതെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്.ഹാനി ബാബുവിന്റെ ലാപ്ടോപ്പ് അറസ്റ്റിനും ഏതാനും മാസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ കൃതൃമമായി ഉണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെനി റെനോവ പറഞ്ഞു.https://youtu.be/TW9XYEA6EAM
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും സാമൂഹിക പ്രവർത്തകനായ ഫിറോസ്. വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്.തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. കുട്ടിയുടെ ചികിത്സക്കായി ഇട്ട പണം ചികിത്സയ്ക്ക് ശേഷം വീട് പണി തുടങ്ങിയവ ഉന്നയിച്ച് പണം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും...
ദോഹ:ഇവൻറുകൾ നടത്താനുള്ള അനുമതികൾക്കായി മെട്രാഷ് ടു ആപ്പിൽ ആഭ്യന്തരമന്ത്രാലയം പുതിയ സേവനം ഏർപ്പെടുത്തി. ഇതിലൂടെ സുരക്ഷവകുപ്പ് ഓഫിസുകളിൽ നേരിട്ടെത്തി അനുമതി തേടുന്ന സാഹചര്യം ഒഴിവാക്കാം. സർക്കാറിന്റെ വിവിധ സേവനങ്ങൾ നൽകാനുള്ള ആപ്ലിക്കേഷനാണ് മെട്രാഷ് ടു ആപ്.പുതിയ സൗകര്യത്തിലൂടെ എളുപ്പത്തിലും വേഗത്തിലും ഇവൻറുകൾക്കായുള്ള അനുമതി തേടാനാകും. മെട്രാഷ് ടു ആപ് ലോഗിൻചെയ്ത് Communicate with us എന്ന വിൻഡോ തുറക്കണം. Apply to hold an event എന്ന...
കുവൈത്ത് സിറ്റി:കുവൈത്തിൽ ആദ്യ ഡോസ് ഓക്സ്ഫഡ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് നീട്ടിവെക്കും. രണ്ടാം ഡോസ് മൂന്നുമാസത്തിനു ശേഷം നൽകിയാൽ മതിയെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസ് വൈകിയാൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ പഠനങ്ങൾ ആരോഗ്യ വിദഗ്ധർ നൽകിയതിെൻറ അടിസ്ഥാനത്തിലാണിത്.അതേസമയം, ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഷെഡ്യൂൾ ചെയ്ത പ്രകാരം...
ന്യൂഡൽഹി:അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവാണെന്നും ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്നും രാഹുൽ ആരോപിച്ചു. അതേസമയം ചൈനയുടെ പിൻമാറ്റം നിരീക്ഷിച്ച ശേഷം മാത്രം ഉയർന്ന മലനിരകളിൽ നിന്നിറങ്ങിയാൽ മതിയെന്നാണ് കരസേനയുടെ തീരുമാനം.ശക്തമായ സമ്മർദ്ദത്തിലൂടെ ചൈനയുടെ പിൻമാറ്റം ഉറപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ രാഷ്ട്രീയ നീക്കം. ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം...
ന്യൂഡൽഹി:ഇസ്ലാമിലേക്കും ക്രിസ്റ്റ്യാനിറ്റിയിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം ഹിന്ദു, സിഖ്, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ജിവിഎല്‍ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതില്‍ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും...
തിരുവനന്തപുരം:സംസ്ഥാനത്തെ ദേശീയപാതകളിലെയും സംസ്ഥാന പാതകളിലെയും സർക്കാർ പുറമ്പോക്ക് അടക്കമുള്ള ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്. വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. അതിന്റെ ആദ്യപടിയെന്ന നിലയിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്എന്ന കമ്പനിക്ക് പാതയോര വിശ്രമ കേന്ദ്രം ആരംഭിക്കുന്നതിന് ഒരേക്കർ ഭൂമി പാട്ടത്തിന് നൽകാൻ ഉത്തരവായി.10 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്ന എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ...
തിരുവനന്തപുരം:സർക്കാരിനെതിരെ എംസി കമറുദ്ദീൻ എംഎല്‍എ. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ തന്നെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് എംസി കമറുദ്ദീന് എംഎല്‍എ പറഞ്ഞു. ഒളിവില്‍പോയ എംഡിയെ എന്തുകൊണ്ട് പൊലീസ് പിടിക്കുന്നില്ലെന്ന് കമറുദ്ദീന് ചോദിച്ചു. അത്രയ്ക്ക് ദുര്‍ബലമാണോ പിണറായി പോലീസ്.നിങ്ങളെ മാത്രമാണ് ആവശ്യമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും കമറുദ്ദീൻ വെളിപ്പെടുത്തി. അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആര് നിന്നാലും ഭൂരിപക്ഷം കൂടും. രാഷ്ട്രീയത്തില്‍ സജീവമായി...
ന്യൂഡൽഹി:ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്.കാശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ താന്‍ ബിജെപിയില്‍ ചേരൂവെന്ന് അദ്ദേഹം വ്യക്തമാക്കി.ബിജെപി എന്ന് മാത്രമല്ല, മറ്റേത് പാര്‍ട്ടിയിലും താന്‍ ചേരുകയില്ലെന്നും ആസാദ് പറഞ്ഞു. രാഹുല്‍ഗാന്ധിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് രണ്ടുതവണ കണ്ടെന്നും ആസാദ് മറുപടി നല്കി.രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.
തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. കോണ്‍ഗ്രസ്...