Daily Archives: 2nd February 2021
തിരുവനന്തപുരം:കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥയെന്ന് മന്ത്രി എകെ ബാലന്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ്സോണ്‍ ആകും. പ്രതിപക്ഷനേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും എകെ ബാലന് തുറന്നടിച്ചു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നും മന്ത്രി പ്രതികരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനെ വിമർശിച്ച് രംഗത്തെത്തിയ നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി...
കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ രാജിവെച്ചു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ചാണ് ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ദീപക് ഹാല്‍ദര്‍ രാജിവെച്ചത്. ദീപക് ഹാല്‍ദര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.എംഎല്‍എയെന്ന നിലയില്‍ മികച്ച പ്രകടനം നടത്താത്തതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഹാല്‍ദര്‍ രാജിവച്ചതെന്ന് ടിഎംസി പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് തോന്നുന്നവരാണ് പാര്‍ട്ടിക്കത്തുനിന്ന് പുറത്തുപോകുന്നതെന്നും അവരെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനര്‍ജി...
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ
സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും
കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും
പള്ളികളിൽ കൊവിഡ് നിയന്ത്രണപാലനം; കർശനമായ നിർദ്ദേശങ്ങളുമായി മതകാര്യവകുപ്പ്
സ്വകാര്യമേഖലയിൽ ഇൻഷ്വർ ചെയ്ത ബഹ്റൈനികളുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും
മലിനജലം കടലിലേക്ക് ഒഴുക്കൽ: 250 മുതൽ 5000 ദീനാർ വരെ പിഴ ഈടാക്കും
...
മൂന്നാര്‍:
മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്കെതിരെ നിയമനടപടിക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തോട് നവീകരണ പ്രവര്‍ത്തനത്തിന്റെയും ചെക് ഡാം നിര്‍മാണത്തിന്റെയും ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് ആക്ഷേപിച്ചെന്നാണ് പഞ്ചായത്തിന്റെ പരാതി. ജല-മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ...
കോഴിക്കോട്:കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗമാണ് യൂസഫ് പടനിലംമുസ്ലിം യൂത്ത് ലീഗിനെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ദേശീയ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ്...
കുവൈത്ത് സിറ്റി:മലിനജലം കടലിലേക്ക് ഒഴുക്കുന്നത് ഉൾപ്പെടെ പരിസ്ഥിതി നിയമലംഘനങ്ങൾക്ക് 250 മുതൽ 5000 ദീനാർ വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മീഡിയ ആൻഡ് പബ്ലിക് റിലേഷൻ മേധാവി ശൈഖ് അൽ ഇബ്രാഹിം മുന്നറിയിപ്പ് നൽകി. സബാഹ് അൽ അഹ്മദ് മറൈൻ സിറ്റിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.സമുദ്ര ആവാസവ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് നിരന്തര...
സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം മലയാളത്തിൽ എത്തുന്നു. റൂട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം എം ടി വാസുദേവൻ നായർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലോക് ക്ലാസിക് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളും കാഴ്ചക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം.റെയ്ൻ ഇന്റര്‍നാഷണ്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ ജയരാജ് പരിസ്ഥിതി ചലച്ചിത്രോത്സവവും നടത്താറുണ്ട്. റൂട്ട്സ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ എപ്പോള്‍ മുതല്‍ ആണ് സിനിമകള്‍...
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=5682BQYaZWE
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ വി തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ വി തോമസ് പറഞ്ഞു.
തിരുവനന്തപുരം:പാണക്കാട് കുടുംബത്തിനെതിരായ വിജയരാഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്. മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍ഡിഎഫ് ആണോയെന്ന്...