Sat. Apr 20th, 2024
ന്യൂഡൽഹി:

രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപ്പെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും വൻ പ്രക്ഷോഭങ്ങളായി പടർന്ന പ്രതിഷേധത്തിനൊടുവിലാണ്​ കേന്ദ്രത്തി​ൻറെ താത്​കാലിക നയംമാറ്റമെന്നാണ്​ സൂചന.

നേരത്തെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പുകളിൽ ബിജെപി മുഖ്യ അജണ്ടകളിലൊന്നായി അവതരിപ്പിക്കുകയും ചെയ്​ത എൻആർസി രാജ്യത്തുണ്ടാക്കിയ ആശങ്ക പങ്കുവെച്ച്​ പാർലമെൻററി സ്​ൻറാൻറിങ്​ കമ്മിറ്റി റിപ്പോർട്ട്​ നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്​ കേന്ദ്രത്തി​ൻറെ പ്രതികരണം.

By Divya