Wed. Apr 24th, 2024
തിരുവനന്തപുരം:

ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനൊരുങ്ങി യുഡിഎഫ്. സ്ത്രീകൾക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്താത്തത് ചർച്ചയാകുന്നത് എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. അധികാരത്തിലെത്തിയാൽ സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്നാണ് മുന്നണി വാഗ്ദാനം.

By Divya