Fri. Apr 26th, 2024
Ettumanoor

ഏറ്റുമാനൂര്‍:

കോട്ടയം ഏറ്റുമാനൂരില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. മദ്യപിച്ചെത്തിയ രണ്ട് പേരാണ് ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടന്നത്. അക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് അക്രമം നടന്നത്.  ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലാണിത്.

കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. എതിർക്കാൻ ശ്രമിച്ച ജീവനക്കാരനേയും ഉടമയേയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മർദ്ദിച്ചു. ക്യാഷ് കൗണ്ടറില്‍ നിന്ന് പണം പിടിച്ചെടുത്തു.  ഏറ്റുമാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

https://www.youtube.com/watch?v=E3xUvWsdmb8

By Binsha Das

Digital Journalist at Woke Malayalam