Daily Archives: 21st February 2021
പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക് കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി
കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്സിന് മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടി
ബുർജ് ഖലീഫയുടെ ഉയരം കീഴടക്കി ലുലു
യുഎഇയില്‍ അര ലക്ഷത്തോളം പേർക്ക് സഹായധനം നൽകി ഫിലിപ്പീൻസ്
എയർ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തം
സൗദി സെൻട്രൽ ബാങ്ക് സംവിധാനത്തിന് ഇന്ന് തുടക്കം
ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരാകല് ഖത്തറിൻ്റെ...
ന്യൂദൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മ അനുഭവിക്കുന്ന യുവാക്കളുടെ രോഷം. മോദി റോസ്ഗർ ദോ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങ്.
ഇതിനോടകം ഒരു മില്ല്യൺ ആളുകളോളമാണ് ട്വിറ്ററിൽ ഈ ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരും മോദി റോസ്ഗർ ദോ എന്ന ഹാഷ്ടാഗ് ഏറ്റെടുത്തിട്ടുണ്ട്.മിനുറ്റുകൾക്കൊണ്ടാണ് തൊഴിൽ ഇല്ലായ്മക്കെതിരെ ട്വിറ്ററിൽ ആരംഭിച്ച ക്യാമ്പയിനിൽ ആളുകൾ...
ജുബൈൽ:പ്രശസ്തമായ വിദേശ സർവകലാശാലകളെ ആകർഷിക്കാനുള്ള പദ്ധതികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളുടെ വിവിധ കോഴ്സുകൾ സ്വദേശികളായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.വിവിധ മേഖലകളിൽ രാജ്യം സാക്ഷ്യം വഹിച്ച നവോത്ഥാനത്തിനൊപ്പം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ വിപണി സജീവമാക്കുന്നതിനും സ്വദേശികൾക്ക് നൂതനവും ലോകോത്തരവുമായ വിദ്യാഭ്യാസം നൽകുന്നതിനുമുള്ള സർക്കാർ താത്പര്യത്തിൻ്റെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം.പുതിയ യൂനിവേഴ്സിറ്റി നിയമത്തിൽ സർവകലാശാലകൾക്കും അവയുടെ ബ്രാഞ്ചുകൾക്കും സ്വകാര്യ കോളജുകൾക്കും വിദേശ സർവകലാശാലകളുടെ...
ന്യൂഡൽഹി:അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്ഡെസ്പാങ് എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലെഫ്റ്റ്നന്റ് ജനറൽ പിജികെ മേനോനും ചൈനീസ് സംഘത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൗത്ത് ഷിൻജിയാങ് മിലിട്ടറി ജില്ല കമാൻഡർ മേജർ ജനറൽ ലിയു ലിനും നയിച്ചു.ഒമ്പത് മാസത്തോളമായി ഇരു രാജ്യങ്ങളും തുടർന്ന യുദ്ധസമാന സാഹചര്യത്തിനാണ് ഇതോടെ അവസാനമാകുന്നത്.
ബാഗ്ദാദ്:ഇറാഖിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയിൽ നാല് റോക്കറ്റുകളാണ് വ്യോമ താവളത്തിൽ പതിച്ചത്. ഒരാൾക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ വടക്ക് സലാഹ് എൽ ദിൻ പ്രവിശ്യയിലാണ് സംഭവം. വ്യോമ കേന്ദ്രത്തിന് സമീപ പ്രദേശത്താണ് റോക്കറ്റുകൾ പതിച്ചത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അമേരിക്കൻ പ്രതിരോധ കമ്പനിയായ സാലിപോർട്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നിടത്താണ് ആക്രമണം നടന്നതെന്ന് വാർത്താ...
കൊച്ചി:ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പിഴ അടപ്പിക്കുന്നതുകൂടാതെ അവരുടെ കാരിക്കേച്ചറും തയാറാക്കി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.റോഡ് സുരക്ഷാ മാസാചരണത്തിന്റെ അവസാന ഘട്ടത്തിലാണ് നിയമലംഘകര്‍ക്ക് അവരുടെ കാരിക്കേച്ചർ തയ്യാറാക്കിയുള്ള വ്യത്യസ്ഥ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.സുരക്ഷിത ഡ്രൈവിങ്ങിനായി പോപ്പുലർ ഹ്യുണ്ടായിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് കാരിക്കേച്ചർ തയ്യാറാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചു വന്നവരിൽനിന്ന് പിഴ...
അബുദാബി:കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടിയുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്കൂളിനു 10,000 ദിർഹം മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിക്കുന്ന സ്കൂളിൽനിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കൾക്കു അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു.എമിറേറ്റിലെ സ്കൂളുകളും നഴ്സറികളും കൊവിഡ് നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡെക് അണ്ടർ സെക്രട്ടറി ആമിർ അൽ ഹമ്മാദി പറഞ്ഞു. സുരക്ഷയ്ക്കാണ് മുന്തിയ...
പുനെ:കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും അടച്ചിടും. കർഫ്യൂ ഉൾപ്പെടെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഹാരാഷ്ട്രയിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്.പുനെ ജില്ലയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ആണ്. രണ്ടാഴ്ച മുമ്പ് ഇത് അഞ്ച് ശതമാനമായിരുന്നു. അതിവേഗമുള്ള രോഗപ്പകർച്ച പ്രതിരോധിക്കാനാണ് നിയന്ത്രണമെന്ന് പുനെ...
തിരുവനന്തപുരം:ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശം നല്കി. ഇതോടൊപ്പം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി.ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയത്. കൊവിഡ് സ്ഥിരീകരണത്തില്‍ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന്...
ദില്ലി:ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് തെവാട്ടിയക്ക് ഇടം ലഭിച്ചത്. ഇടങ്കയ്യന്‍ ബാറ്റ്സ്മാന് കൂടിയായ തെവാട്ടിയ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനും ആഭ്യന്തര സീസണില്‍ ഹരിയാനയ്ക്കും വേണ്ടിയാണ് തെവാട്ടിയ കളിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ പോകുന്നതിന്റെ ആകാംക്ഷ പങ്കിടുകയാണ് താരം.