31 C
Kochi
Sunday, October 24, 2021

Daily Archives: 1st February 2021

ന്യൂദല്‍ഹി:കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്, ബജറ്റിനെ...
റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന്  മുന്നറിയിപ്പ് സൗദിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് അംബാസഡര്‍ ദോഹ നഗരം സഞ്ചാരികളുടെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ മൂന്നാമത് യുഎഇയിൽ 11 ബാങ്കുകൾക്ക് പിഴ; കള്ളപണം വെളുപ്പിക്കൽ നിയമം ലംഘിച്ചു സ്ഥാപന രഹസ്യം വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ: യുഎഇ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്: ​ഒമാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി കുവൈത്ത് വിമാനത്താവളത്തിൽ...
Fishermen in net making, Elankunnappuzha
കൊച്ചി മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ ഭാരതത്തിലെ പ്രമുഖകേന്ദ്രമാണ് എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം. വൈപ്പിൻ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇവിടെ ബഹുഭൂരിപക്ഷം ആളുകളും മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ് സ്ഥലവാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഉപജീവനമാര്‍ഗ്ഗം.എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിലാണ് മത്സ്യ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2018ലെ സംസ്ഥാനതീരവികസന കോര്‍പ്പറേഷന്‍റെ കണക്കനുസരിച്ച് 500 വീടുകളിലായി 579 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇതില്‍ 83 കുടുംബങ്ങള്‍ ഭൂരഹിതരാണ്. 20 ശതമാനം വീടുകൾ നിലവാരമുള്ള താമസ സജ്ജമായവയാണെങ്കില്‍ 58.80 ശതമാനം പൂര്‍ണമായും സജ്ജമല്ലാത്തവയും 21.20 ശതമാനം വീടുകൾ...
ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നേരത്തെ കെപിസിസി നേതൃത്വം വീക്ഷണം മാനേജ്മെൻ്റിനോട് വിശദീകരണം തേടിയിരുന്നു.സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വീക്ഷണം എംഡിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജെയ്സൺ ജോസഫ് പറഞ്ഞു പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസർഗോഡ് ബ്യൂറോയിലെ രണ്ട്...
യുഎഇ:യുഎഇയിൽ 11 ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും, നിരോധിത സംഘടനകൾക്ക് പണം കൈമാറുന്നത് തടയാനും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 11 ബാങ്കുകളുടെ 45.75 ദശലക്ഷം ദിർഹം പിടിച്ചുവെക്കാനാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം.ബാങ്കുകളുടെ പേര് വിവരങ്ങൾ സെൻട്രൽ ബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇന്ത്യൻ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ തങ്ങൾക്കെതിരെ യുഎഇ സെൻട്രൽ ബാങ്ക്...
തിരുവനന്തപുരം:സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ പരോക്ഷ വിമര്‍ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിയാദ്:സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 33ാമത് സമ്മേളനമായ സിബിഎസ്ഇ ഗള്‍ഫ് സഹോദയ റിയാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം സൗദി വിദ്യാഭ്യാസമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അനുകൂല സമീപനമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹ:ലോകത്തിലെ 'ട്രെൻഡിങ്' കേന്ദ്രങ്ങളിൽ ദോഹ നഗരം മൂന്നാമത്. ട്രിപ് അഡൈ്വസർ ട്രാവലേഴ്‌സിന്റെ ചോയ്‌സ് അവാർഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെൻഡിങ് കേന്ദ്രമായി മുൻനിരയിൽ ഇടം നേടിയത്. വികസനം, വർധിച്ചു വരുന്ന ജനപ്രീതി, സന്ദർശകരുടെ മികച്ച അവലോകനങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.പട്ടികയിലെ ടോപ്പ് 10 ൽ കാബോ സാൻ ലൂക്കാസ് (മെക്‌സിക്കോ),  കോഴ്‌സിക്ക (ഫ്രാൻസ്), ദോഹ, (ഖത്തർ), സൻയ (ചൈന) എന്നിവയാണ് യഥാക്രമം ഒന്നു മുതൽ 4 വരെയുള്ള സ്ഥാനം...
Kani and Rihanna
കൊച്ചി:കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാൽ ഇതിനെ ചിലർ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു.മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയത് ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.  "അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്നായിരുന്നു സോഷ്യല്‍ മൂഡിയിലൂടെ ചിലര്‍ ചോദിച്ചത്.എന്നാല്‍ ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട്...
കൊച്ചി:സർവകലാശാല വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളം കൊച്ചിയിൽ തുടങ്ങി. കുസാറ്റിൽ നടന്ന പരിപാടിയിൽ അഞ്ച് സർവ്വകലാശാലയിലെ തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ  മേഖലയിൽ കൂടുതൽ  മികവിന്‍റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഠനത്തോടൊപ്പം ജോലി പരിചയം, കോഴ്സുകളുടെ കാലാനുസൃതമായ പരിഷ്‍കാരം, പരീക്ഷാ കലണ്ടറിന്‍റെ ഏകീകരണം, ട്രാൻസ്ജെന്‍റർ സമൂഹത്തെയും അധ്യാപക ശ്രേണിയിലേക്ക് ഉയർത്തൽ അങ്ങനെ നിരവധിയായ നിർദ്ദേശങ്ങളായിരുന്നു  മുഖ്യമന്ത്രിയ്ക്ക്...