Daily Archives: 24th February 2021
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല2 പ്രവാസികൾക്ക് ഇരട്ട കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നത് അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ3 പ്രവാസികളുടെ ക്വാറൻറീൻ കാലാവധി വർദ്ധിപ്പിക്കരുതെന്ന് സൗദി കെഎംസിസി4 ഇന്നുമുതൽ ബസുകളിൽ 30 ശതമാനം യാത്രക്കാർ മാത്രം5 സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും6 സ്ത്രീകളോട് വിവേചനം കാണിക്കുന്ന തൊഴിൽ പരസ്യങ്ങൾക്കെതിരെ സൗദി7 വ്യക്തികൾക്ക് വർഷത്തിൽ രണ്ടു വാഹനങ്ങൾ ഇറക്കുമതി ചെയ്യാം8 ഹോപ് പ്രോബ്...
ഡൽഹി:രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷൻ മാർച്ച് 1 ന് തുടങ്ങും. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ് വാക്സിന് വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്സിന് വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന് സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് ഡോസെടുക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും....
ജിദ്ദ:സൗദി പൗരന്മാർക്കും ഗൾഫിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും വർഷത്തിൽ രണ്ടു വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി. വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സൗദി കസ്റ്റംസ് പ്രസ്താവന ഇറക്കിയത്.രാജ്യത്ത് താമസിക്കുന്ന ഗൾഫ് പൗരന്മാരല്ലാത്ത വിദേശികൾക്ക് മൂന്നു വർഷത്തിൽ ഒരു വാഹനം മാത്രമേ ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും സത്യസന്ധത പാലിക്കണമെന്നും...
കുവൈറ്റ് സിറ്റി:ഫെബ്രുവരി 24 ബുധനാഴ്ച മുതൽ കുവൈത്തിൽ ബസുകളിൽ 30 ശതമാനത്തിൽ കൂടുതൽ യാത്രക്കാർ പാടില്ല. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗാമായാണ് മന്ത്രിസഭ നിയന്ത്രണം കൊണ്ടുവന്നത്. സ്വകാര്യ കമ്പനികളിൽ 50 ശതമാനത്തിലും സർക്കാർ ഓഫിസുകളിൽ 30 ശതമാനത്തിലുമധികം ജീവനക്കാർ ജോലിക്കെത്തരുത്. ഇതനുസരിച്ച് ബന്ധപ്പെട്ടവർ ഷിഫ്റ്റ് ക്രമീകരിക്കണം.സർക്കാർ ഓഫിസിൽ കൂടുതൽ ജീവനക്കാർ ആവശ്യമാണെങ്കിൽ സിവിൽ സർവിസ് ബ്യൂറോയുമായി ഏകോപനം നടത്തണം. മാർച്ച് 20 വരെ കര, സമുദ്ര അതിർത്തികളിൽ പ്രവേശന നിയന്ത്രണമുണ്ടാകും....
യുഎഇ:അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻ പിടിച്ചവർക്ക് രാജ്യത്തിൻ്റെ ആദരം. ബാബ് അൽ ഷംസിൽ നടന്ന ചടങ്ങിൽ 200ഓളം എൻജിനീയർമാരെ ആദരിച്ചു. രാജ്യത്തിൻറെ വികസനത്തിന്റെ രഹസ്യം ഇത്തരം പ്രതിഭകളാണെന്ന് ആദരിക്കൽ ചടങ്ങിൽ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ,...
പുതുച്ചേരി:പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്.ഏപ്രില്‍-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നേക്കും. തിങ്കളാഴ്ചയാണ് നാരായണസ്വാമി സർക്കാറിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം...
എഴുകോൺ:ഉറ്റ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്ന് സുഹൃത്തുക്കള്‍ക്ക് ഒരേദിവസം ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം ലഭിച്ചു.പൊലീസിൽ എസ്ഐ തസ്തികയിൽ എത്തിയത് മൂവരും ഒരുമിച്ചായിരുന്നു.കൊല്ലം എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം പുത്തൻപുരയ്ക്കൽ എം എം ജോസ്. ഇടയ്ക്കോട് അജയ്ഭവനിൽ ജി അജയ്നാഥ്, ചീരങ്കാവ് ചിറവിള പടിഞ്ഞാറ്റതിൽ എസ് ഷെരീഫ് എന്നിവർക്കാണ് ഒരേ ദിവസം തന്നെ സ്ഥാനക്കയറ്റം ലഭിച്ചത്. 2004ൽ ആണ് ഇവർ മൂവരും എസ്ഐമാരായി ആയി സർവീസിൽ എത്തുന്നത്.https://www.youtube.com/watch?v=-E0YLbqUUXs
അഹമ്മദാബാദ്:ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍. സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം ആണ് നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം തുടങ്ങാനിരിക്കെയാണ് പേരുമാറ്റം.ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം...
കൊച്ചി:ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൈയെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം.സംഭവം നടന്നത് കഴിഞ്ഞ 17 നാണ്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോല്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച പല തവണ കൈയിലും നെഞ്ചിലും തല്ലിയെന്നാണ് വിദ്യാർത്ഥി പറയുന്നത്. കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ്...
മുംബെെ:ദേശ്രാജ് എന്ന വയോധികനായ ഓട്ടോഡ്രെെവറുടെ കഥ രണ്ട് ആഴ്ചകളായി ഇംഗ്ലീഷ് പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അടക്കം പ്രചരിച്ചിരുന്നു. കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വീട് വിറ്റ് മുത്തശ്ശനായ 74കാരനായ ദേശ്രാജ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു. ഈ ജീവിത കഥയായിരുന്നു വാര്‍ത്തയായത്.'ഹ്യുമൻസ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദേശ്രാജ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ആളുകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ഹ്യുമൻസ് ഓഫ് ബോംബെയുടെ...