കത്വ-ഉന്നാവ്‌ ഫണ്ടില്‍ അട്ടിമറി: വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നേതാവ്

ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ നേതാക്കൾ വിനിയോഗിച്ചതായി ആരോപണം

0
122
Reading Time: < 1 minute

കോഴിക്കോട്:

കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗമാണ് യൂസഫ് പടനിലം

മുസ്ലിം യൂത്ത് ലീഗിനെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ദേശീയ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ് പടനിലത്തിൻറെ ആരോപണം.

Advertisement